Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോയി ഫിറ്റ്‌നസും കളിമികവും മികച്ചതാക്കി മടങ്ങി വരൂ; കിങ്‌സ് കപ്പിനുള്ള തയ്യാറെടുപ്പിൽ നിന്ന് ആറ് ഇന്ത്യൻ കളിക്കാരെ മടക്കിയയച്ച് ഇഗോർ സ്‌റ്റൈമാക്ക്; അവസാന 23ൽ കയറിപ്പറ്റാൻ നന്നായി അധ്വാനിക്കേണ്ടി വരുമെന്നും ബ്ലൂ ടൈഗേഴ്‌സിന്റെ പുതിയ കോച്ച്; ഇഗോർ സ്‌റ്റൈമാക്ക് രണ്ടും കൽപ്പിച്ച് തന്നെ

പോയി ഫിറ്റ്‌നസും കളിമികവും മികച്ചതാക്കി മടങ്ങി വരൂ; കിങ്‌സ് കപ്പിനുള്ള തയ്യാറെടുപ്പിൽ നിന്ന് ആറ് ഇന്ത്യൻ കളിക്കാരെ മടക്കിയയച്ച് ഇഗോർ സ്‌റ്റൈമാക്ക്; അവസാന 23ൽ കയറിപ്പറ്റാൻ നന്നായി അധ്വാനിക്കേണ്ടി വരുമെന്നും ബ്ലൂ ടൈഗേഴ്‌സിന്റെ പുതിയ കോച്ച്; ഇഗോർ സ്‌റ്റൈമാക്ക് രണ്ടും കൽപ്പിച്ച് തന്നെ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: സ്റ്റീഫൻ കോൺസ്റ്റന്റൈന് പകരക്കാരനായി എത്തിയ ക്രൊയേഷ്യക്കാരനായ ഇന്ത്യന ഫുട്‌ബോൾ കോച്ച് ഇഗോർ സ്‌റ്റൈമാക്ക് രണ്ടും കൽപ്പിച്ച് തന്നയാണ്. അടുത്ത മാസം തായ്‌ലാൻഡിൽ നടക്കുന്ന കിങ്‌സ് കപ്പിനുള്ള ഇന്ത്യൻ ടീമിലെ 37 അംഗ പട്ടികയിൽ നിന്ന് ആറുപേരോടെ വീട്ടിൽ പൊയ്‌ക്കൊള്ളാൻ പറഞ്ഞ് സ്റ്റൈമാക്ക്. വിശാൽ കൈത്ത്, ജർമൻപ്രീത് സിങ്, നന്ദ കുമാർ, റെഡീം ത്‌ലാങ്, ബിക്രംജിത് സിങ്, സുമീത് പാസ്സി എന്നീ താരങ്ങളാണ് ജൂൺ 5-8വരെ തായ്‌ലൻഡിലെ ബുറിറാമിൽ നടക്കാൻ പോകുന്ന കിങ്‌സ് കപ്പിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായത്.

കിങ്‌സ് കപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കൻ അവസാന 23 അംഗങ്ങളായി കയറിപ്പറ്റുവാൻ നല്ല തോതിൽ എല്ലാ താരങ്ങളും മത്സരിക്കേണ്ടി വരും. 6 താരങ്ങളെ ഞങ്ങൾ ഇപ്പോൾ വിട്ട് അയക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ ഭാവിയിലേക്കായി അവരവരുടെ ഫിറ്റ്‌നസും കളിമികവും വികസിപ്പിച്ചെടുക്കേണ്ടതുണ്ട് .'

''നമ്മുടെ പ്രോഗ്രാമിലെ ഫേസ് 1 നമ്മൾ വിജയകരമായി പൂർത്തീകരിച്ചു. സ്റ്റാഫ് അംഗങ്ങളും കളിക്കാരുമായി അവരുടെ ഇന്നുവരെയുള്ള പൂർത്തീകരണത്തെ പറ്റി ചർച്ചകൾ നടത്തി. തുടർന്നുള്ള ആഴ്ചകളിൽ നമ്മുടെ പ്രതീക്ഷകളെ പറ്റിയും അറിയിച്ചു.' 1968ൽ തായ്‌ലൻഡ് ആരംഭിച്ച ഫിഫ അംഗീകൃത ടൂർണമെന്റായ കിങ്‌സ് കപ്പിൽ ഇന്ത്യ വീണ്ടും മാറ്റുരക്കുമ്പോൾ ആദ്യ മത്സരത്തിൽ കരീബിയൻ ടീമായ കുറകാവോയെ നേരിടും. 1977,1981ലുമാണ് ഇന്ത്യ അവസാനമായി കിങ്‌സ് കപ്പിൽ പങ്കെടുത്തത് ഇരുമത്സരങ്ങളിലെയും വിജയികൾ ഫൈനലിലേക്ക് കുതിക്കുമ്പോൾ മറ്റേ രണ്ട് ടീമുകൾ മൂന്നാം സ്ഥാനത്തിനായി ജൂൺ 8ന് പരസ്പരം പോരാടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP