Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഹമ്മദ് സലയുടെ പെനാൽറ്റിയിൽ ആഘോഷങ്ങൾക്ക് തുടക്കം; പകരക്കാരനായി എത്തിയ ഒറിഗി 88ാം മിനിട്ടിൽ വലകുലുക്കിയതോടോ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു; ചാമ്പ്യൻസ് ലീഗ് നേടിയ ലിവർപൂൾ ഇന്നലെ രാത്രി ഉറങ്ങിയതെ ഇല്ല; നേരം വെളുക്കുവോളം താരങ്ങളും ഭാര്യമാരും ആരാധകരും പബ്ബുകളിൽ കയറി നിരങ്ങി ഉത്സവം തുടർന്നു

മുഹമ്മദ് സലയുടെ പെനാൽറ്റിയിൽ ആഘോഷങ്ങൾക്ക് തുടക്കം; പകരക്കാരനായി എത്തിയ ഒറിഗി 88ാം മിനിട്ടിൽ വലകുലുക്കിയതോടോ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു; ചാമ്പ്യൻസ് ലീഗ് നേടിയ ലിവർപൂൾ ഇന്നലെ രാത്രി ഉറങ്ങിയതെ ഇല്ല; നേരം വെളുക്കുവോളം താരങ്ങളും ഭാര്യമാരും ആരാധകരും പബ്ബുകളിൽ കയറി നിരങ്ങി ഉത്സവം തുടർന്നു

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്; അക്ഷരാർത്ഥത്തിൽ മാഡ്രിഡിൽ ഇന്നലെ ലിവർ പൂൾ ആരാധകരുടെ ഉത്സവമായിരുന്നു. ടോട്ടനത്തെ മലർത്തിയടിച്ചായിരുന്നുഋ ചാമ്പ്യൻസ് ലീഗിൽ ചെമ്പട ആറാം കിരീടം സ്വന്തമാക്കിയത്.മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഏറെ നാടകീയത നിറഞ്ഞ നിമിഷങ്ങളായിരുന്നു.രണ്ടാം മിനിറ്റിൽ സാദിയോ മാനേയെടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കോയുടെ കൈയിൽ തട്ടി. ഇതോടെ റഫറി പെനാൽറ്റി വിധിച്ചു. വാറിലും വിധി ലിവർപൂളിന് അനുകൂലമായിരുന്നു.

പെനാൽറ്റിയെടുക്കാൻ എത്തിയ മുഹമ്മദ് സലയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ഇതോടെ രണ്ടാം മിനിറ്റിൽ തന്നെ ലിവർപൂളിന്റെ ആദ്യ ഗോൾ വീണു. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ പിറന്നത്. ഡിവോക്ക് ഒറിഗിയാണ് ടോട്ടനത്തിന്റെ പോസ്റ്റിലേക്ക് 88-ാം മിനിറ്റിൽ നിറയൊഴിച്ചത്.ഒരു വർഷം മുമ്പ് റയൽ മാഡ്രിഡിനോട് തോൽവി ഏറ്റുവാങ്ങി, ഗ്രൗണ്ടിൽ വീണ് കരഞ്ഞ് മടങ്ങിയ സലായുടെ ലിവർപൂൾ സംഘത്തിന് പക്ഷെ ഇത്തവണ പിഴച്ചില്ല. അന്ന് ഗ്രൗണ്ടിൽ വീണ സലാ ഇന്നലെ എസ്റ്റേഡിയോ മെട്രോപൊളിറ്റാനോയിൽ ഉയർത്തെഴുന്നേറ്റു.

ഏഴ് വർഷത്തിനിടയിൽ ലിവർ പൂളിന് ലഭിക്കുന്ന ആദ്യ പ്രധാന കിരീടമാണ് ഇന്നലെ നേടിയത്. മാഡ്രിഡിലെ തെരുവുകൾ ഇന്നലെ ഉറക്കമില്ലാത്ത രാത്രികളാണ്. പമ്പുകളിൽ ലിവർപൂൾ ആരാധകർ കൈയടക്കി. താരങ്ങളും ഭാര്യമാരും കാമുകിമാരും വിവിധ ക്ലബുകളിൽ ആഷോത്തിന്റെ അമിട്ടു പൊട്ടിച്ചു. ഡ്രെസിങ് റൂമിൽ തുടങ്ങി ആഘോഷങ്ങൾ കോച്ചടക്കുമുള്ള സ്റ്റാഫുകൾ രാത്രിയിലും ആരാധകരോടൊപ്പം തെരുവിൽ ആഘോഷിക്കുകയായിരുന്നു. സ്‌റ്റേഡിയത്തിന് പുറത്ത് തമ്പടിച്ചിരുന്നത് ലക്ഷക്കണക്കിന് ആരാധകരായിരുന്നു. വിജയഭേരി മുഴങ്ങിയതോടെ അവർ തെരുവുകളിൽ നിറഞ്ഞു കവിഞ്ഞു. പുലർച്ചവരെയും നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP