Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാണ് ജർമ്മനിയുടെ ഒന്നാം നമ്പർ ഗോളി? മാനുവൽ ന്യൂയർ ടെർ സ്റ്റീഗൻ പോര് അവസാനിക്കുന്നില്ല; ടെർ സ്റ്റീഗനെ ഒന്നാം ഗോളിയാക്കിയാൽ ബയേൺ താരങ്ങൾ ജർമ്മനിക്കായി കളിക്കില്ല; രാജ്യാന്തര മത്സരങ്ങൾക്ക് താരങ്ങളെ റിലീസ് ചെയ്യില്ലെന്ന് ബയേൺ പ്രസിഡന്റ്

ആരാണ് ജർമ്മനിയുടെ ഒന്നാം നമ്പർ ഗോളി? മാനുവൽ ന്യൂയർ ടെർ സ്റ്റീഗൻ പോര് അവസാനിക്കുന്നില്ല; ടെർ സ്റ്റീഗനെ ഒന്നാം ഗോളിയാക്കിയാൽ ബയേൺ താരങ്ങൾ ജർമ്മനിക്കായി കളിക്കില്ല; രാജ്യാന്തര മത്സരങ്ങൾക്ക് താരങ്ങളെ റിലീസ് ചെയ്യില്ലെന്ന് ബയേൺ പ്രസിഡന്റ്

സ്പോർട്സ് ഡെസ്‌ക്

ജർമ്മനിയിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ സ്ഥാനത്തിനായുള്ള വാക്കു തർക്കങ്ങൾ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ബെഞ്ചിൽ ഇരിക്കാൻ പറ്റില്ല എന്ന് ടെർ സ്റ്റേഗൻ പറഞ്ഞതിന് നൂയർ മറുപടി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഒരോ ആൾക്കും ഒരോ സ്ഥാനം ഉണ്ടെന്നും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് വേണ്ടതെന്നും നൂയർ പറഞ്ഞിരുന്നു.ഇപ്പോൾ ബയേൺ മ്യൂണിക്ക്പ്രസിഡന്റ് ഉലി ഹോനസും ഈ വിവാദത്തിൽ ഇടപെട്ടിരിക്കുകയാണ്. നൂയറിനെ ജർമ്മനിയുടെ ഒന്നാം സ്ഥാനത്തു നിന്ന് മാറ്റി ടെർ സ്റ്റേഗനെ ഒന്നാം ഗോൾ കീപ്പർ ആക്കിയാൽ ജർമ്മൻ ദേശീയ ടീം വലിയ വില കൊടുക്കേണ്ടി വരും എന്നാണ് ബയേൺ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. നൂയറിന്റെ ഒന്നാം സ്ഥാനം പോയാൽ ബയേൺ താരങ്ങൾ പിന്നെ ജർമ്മിനിക്കായി കളിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ജർമ്മൻ ടീമിനെ ബയേൺ താരങ്ങൾ ബഹിഷ്‌കരിക്കുമെന്നും ബയേണിന്റെ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി റിലീസ് ചെയ്യില്ല എന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാര്യം ബാഴ്സലോണയുടെ സൂപ്പർ താരവും ഒന്നാം നമ്പർ ഗോൾ കീപ്പറുമൊക്കെയാണെങ്കിലും ദേശീയ ടീമിൽ ആ പരിഗണനയില്ല സൂപ്പർ ഗോളി മാർക് ആ്രേന്ദ ടെർ സ്റ്റീഗന്. ഈ വിഷയത്തിൽ തന്റെ അതൃപ്തി തുറന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം. ജർമ്മൻ ദേശീയ ടീമിന് ഇപ്പോഴും ഒന്നാം നമ്പർ ഗോൾ കീപ്പർ ലോകകപ്പ് ജേതാവ് കൂടിയായ മാന്വൽ ന്യൂയർ തന്നെയാണ്. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനുള്ള യോഗ്യത മത്സരങ്ങളിലും ജർമ്മൻ വല കാത്തത് ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ന്യൂയർ തന്നെയാണ്. സൈഡ് ബെഞ്ചിലിരുന്ന് മടുത്തുവെന്ന് പരസ്യമായി തന്നെ തുറന്നടിക്കുകയാണ് 27കാരനായ ടെർ സ്റ്റീഗൻ.

കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടും ദേശീയ ടീമിൽ രണ്ടാമനാക്കുന്നതിന് എന്ത് വിശദീകരണമാണുള്ളതെന്ന് എനിക്കറിയില്ല, ഒന്നാം ഗോളിയാകാൻ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്, എന്നാലും ദേശീയ ടീമിനൊപ്പമുള്ള ദൗത്യം എനിക്ക് കനത്ത മാനസികാഘാതം മാത്രമാണ്, ടെർ സ്റ്റീഗൻ പറഞ്ഞു. അതേസമയം 32 കാരനായ ന്യൂയർ തകർപ്പൻ ഫോം തുടരുന്നതാണ് ടെർ സ്റ്റീഗന് തിരിച്ചടിയാകുന്നത്. അതേസമയം ടെർസ്റ്റീഗൻ ടീമിനുള്ളിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി പുറത്ത് പറയുന്നതിൽ ന്യൂയർക്ക് അതൃപ്തിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP