Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവാനിയുടെ നിഴലിൽ നിന്ന് മെസിയുടെ തണലിൽ ചേക്കേറാനൊരുങ്ങി നെയ്മർ; സീസൺ അവസാനിക്കുന്നതോടെ ടീം വിടാൻ അനുമതി തേടി ബ്രസീലിയൻ സൂപ്പർ താരം; 200 മില്യൺ പൗണ്ടിനോടൊപ്പം ബാഴ്‌സ ഡെംബലെയും നൽകിയേക്കും; താരത്തിനായി കരുക്കൾ നീക്കി റയലും; വാർത്ത പുറത്ത് വിട്ട് യുറോപ്യൻ മാധ്യമങ്ങൾ

കവാനിയുടെ നിഴലിൽ നിന്ന് മെസിയുടെ തണലിൽ ചേക്കേറാനൊരുങ്ങി നെയ്മർ; സീസൺ അവസാനിക്കുന്നതോടെ ടീം വിടാൻ അനുമതി തേടി ബ്രസീലിയൻ സൂപ്പർ താരം; 200 മില്യൺ പൗണ്ടിനോടൊപ്പം ബാഴ്‌സ ഡെംബലെയും നൽകിയേക്കും; താരത്തിനായി കരുക്കൾ നീക്കി റയലും; വാർത്ത പുറത്ത് വിട്ട് യുറോപ്യൻ മാധ്യമങ്ങൾ

സ്പോർട്സ് ഡെസ്‌ക്

പാരീസ്: പോയവർഷത്തെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ട്രാൻഫർ ആയിരുന്നു നെയ്മറിന്റെ. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ നിന്ന് റെക്കോർഡ് തുകയ്ക്കാണ് പോയവർഷം ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ പാരീസിലെ വൻകിട ക്ലബ്ബായ പിഎസ്ജി സ്വന്തമാക്കിയത്. ടീമിലെത്തിയത് മുതൽ നെയ്മർ തൃപ്തനായിരുന്നില്ല. ഇതിനിടെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താരം ക്ലബ് വിട്ടതെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

ഇതിനോടൊപ്പം പിഎസ്ജിയിലെ തന്നെ സഹതാരമായ യുറുഗ്വായ് സ്‌ട്രൈക്കർ എഡിസൻ കവാനിയുമായുള്ള സ്വരചേർച്ചയും പല തവണ മറനീക്കി പുറത്തുവന്നിരുന്നു. പെനാൽറ്റിക്കായി ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടതും വലിയ വാർത്തയായിരുന്നു. പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് നെയ്മറും പിഎസ്ജിയും തമ്മിൽ പല അഭിപ്രായ ഭിന്നതകളുണ്ടെന്നു തന്നെയാണ്.

തുടക്കത്തലെ അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടുകയും പിന്നീട് നെയ്മർ മിന്നും ഫോമിലെത്തുകയും ചെയ്തു. 40 ൽ പരം ഗോളുകളാണ് നെയ്മർ പാരീസ് ടീമിന് വേണ്ടി നേടിയത്. എന്നാൽ താരത്തിന് ബാഴ്സയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹമുണ്ടെന്ന് റിപ്പോർട്ടുകളും ശക്തമായിരുന്നു.

ലോകകപ്പ് നേട്ടത്തോടെ ടീമിൽ നെയ്മറിനേക്കാൾ പ്രധാന്യം യുവതാരം കിലിയൻ എംബാപ്പെക്ക് ലഭിക്കുന്നതും സാമ്പത്തിക ഇടപാടിലെ അഭിപ്രായ ഭിന്നതയും നെയ്മറിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സീസൺ അവസാനിക്കുന്നതോടെ ടീം വിടാൻ നെയ്മർ അനുമതി നേടിയിട്ടുണ്ട്. 200 മില്യൺ പൗണ്ടിനാണ് ടീം വിടാനുള്ള സമ്മതം നെയ്മർ നേടിയതെന്ന് യുറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് നെയ്മർ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. മെസിയുടെ തണലിലേക്ക് മടങ്ങിയെത്താൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നെയ്മർ നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല മെസിയു അതുകൊണ്ടു തന്നെ താരം ബാഴ്സയിലെത്തുമെന്നും അതിനായി സ്പാനിഷ് ഭീമന്മാർ രംഗത്തിറങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ.

ബാഴ്സയുടെ ഇടനിലക്കാരൻ ലണ്ടനിലെത്തുകയും നെയ്മറിന്റെ ഏജന്റുകൂടിയായ പിതാവിനെ കണ്ടെന്നുമാണ് റിപ്പോർട്ടുകൾ. 200 മില്യൺ പൗണ്ടിൽ ഇളവ് ലഭിക്കാൻ യുവതാരം ഡെംബലെയേയും പകരം നൽകാൻ ബാഴ്സ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ക്രിസ്റ്റ്യാനോ ടീം വിട്ടതോടെ താളം കണ്ടെത്താനാകാതെ വലയുന്ന റയലും നെയ്മറിനായി രംഗത്തുണ്ടെന്നാണ് വാർത്തകൾ. എവിടേക്കായിരിക്കും പോവുക എന്നത് സംബന്ധിച്ച് നെയ്മർ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP