Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോളുകളില്ലാതെ നോർത്ത് ഈസ്റ്റ്- ബ്ലാസ്‌റ്റേഴ്‌സ് മത്സരം സമനിലയിൽ പിരിഞ്ഞു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയുടെ നിമിഷം

ഗോളുകളില്ലാതെ നോർത്ത് ഈസ്റ്റ്- ബ്ലാസ്‌റ്റേഴ്‌സ് മത്സരം സമനിലയിൽ പിരിഞ്ഞു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയുടെ നിമിഷം

സ്വന്തം ലേഖകൻ

ഗോളുകളില്ലാതെ നോർത്ത് ഈസ്റ്റ്- ബ്ലാസ്‌റ്റേഴ്‌സ് മത്സരം സമനിലയിൽ പിരിഞ്ഞു. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഫുട്‌ബോൾ മത്സരം താരങ്ങൾക്കും ആരാധകർക്കും ഒരുപോലെ നിരാശയാണു സമ്മാനിച്ചത്. തോൽക്കാൻ നോർത്ത് ഈസ്റ്റും ജയിക്കാൻ ബ്ലാസ്‌റ്റേഴ്‌സും മനസ്സ് കാണിക്കാതെ വന്നതോടെ ഒരു ഗോൾ പോലും പിറക്കാതെ കളി സമനിലയിലേക്ക നീങ്ങുക ആയിരുന്നു.

ഇതോടെ 16 കളിയിൽ നിന്നു 15 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്താതെ പുറത്തായിക്കഴിഞ്ഞു.14 കളിയിൽ നിന്നു 12 പോയിന്റു മാത്രമുള്ള നോർത്ത് ഈസ്റ്റിനും ഇനി സാധ്യതയില്ല. ബെംഗളൂരു എഫ്‌സിക്കെതിരെ 15നാണു ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ബർത്തലോമിയോ ഓഗ്‌ബെച്ചെയെ മാത്രം സ്‌ട്രൈക്കറാക്കി സഹൽ അബ്ദുൽ സമദിനെയും മുസ്തഫ ഞിങ്ങിനെയും തൊട്ടു പിന്നിൽ നിർത്തിയാണു ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. നോർത്ത് ഈസ്റ്റാകട്ടെ ആൻഡ്രൂ കിയോഗിനെയും ലാർസ് സിമോണിനെയും ഫോർവേഡ് പൊസിഷനിൽ ഇറക്കി. ഇരു ടീമുകളും താളം കണ്ടെത്താൻ വിഷമിക്കുന്നതായിരുന്നു ആദ്യ പകുതിയിലെ കാഴ്ച. പാസുകൾ മിഡ്ഫീൽഡിലെ കൂട്ടപ്പൊരിച്ചിലിൽ അവസാനിച്ചു. ഇതിനിടെ നിസാര ഫൗളിന്റെ പേരിൽ ഓഗ്‌ബെച്ചെയ്ക്കു മഞ്ഞക്കാർഡും ലഭിച്ചു.

അൽപം ആരവമുയർത്തിയ ആദ്യ അവസരം പിറന്നതു 41ാം മിനിറ്റിൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ പക്ഷേ കിയോഗിനു സാധിച്ചില്ല. രണ്ടാം പകുതിയിൽ ഫ്രഡറിക്കോ ഗലിഗോയുടെ പാസിൽ നിന്നു നിഖിൽ ഖദാമിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി ബിലാൽ ഹുസൈൻ ഖാൻ തട്ടിയകറ്റി. കെ.പി. രാഹുൽ, മുഹമ്മദ് റാഫി എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ഇറക്കിയെങ്കിലും ഗോൾ മാത്രം വന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP