Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെഡറർക്ക് മുന്നിൽ കുതിച്ചു! നദാലിനു മുന്നിൽ കിതച്ചു; സിറ്റ്സിപാസി ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്; നദാൽ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ

ഫെഡറർക്ക് മുന്നിൽ കുതിച്ചു! നദാലിനു മുന്നിൽ കിതച്ചു; സിറ്റ്സിപാസി ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്; നദാൽ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഫെഡററെ അട്ടിമറിച്ചെത്തിയ ഗ്രീക്ക് താരം സിറ്റ്സിപാസിന് നദാലിന് മുന്നിൽ അടിപതറി. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ ഫൈനലിലിൽ എത്തി. നദാലിന്റെ പരിചയ സമ്പത്തിന് മുന്നിൽ ഒരു നിമിഷം പോലും പിടിച്ച് നിൽക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞില്ല. ഒരു ഘട്ടത്തിൽ പോലും നദാലിനെ പരീക്ഷിക്കാനാകാതെ ഗ്രീക്ക് താരം തോൽവി സമ്മതിക്കുകയായിരുന്നു. സ്‌കോർ: 6-2, 6-4, 6-0.

നൊവാക് ദ്യോകോവിച്ച്-ലൂകാസ് പൊയിലെ മത്സരത്തിലെ വിജയികളെയാകും നദാൽ ഫൈനലിൽ നേരിടുക. ഒരു മണിക്കൂറും 36 മിനിറ്റും മാത്രമായിരുന്നു നദാൽ-സിറ്റ്സിപാസ് സെമിയുടെ ദൈർഘ്യം. രണ്ടാം സീഡായ നദാലിന് പ്രായം 32 ആയെങ്കിലും അതിന്റെ തളർച്ചയൊന്നും മത്സരത്തിൽ കണ്ടില്ല. ഇരുപതുകാരനായ ഗ്രീക്ക് താരം ടൂർണമെന്റിൽ 14-ാം സീഡുകാരനാണ്. പ്രീ ക്വാർട്ടറിൽ ഫെഡററെ തോൽപ്പിച്ചതോടെ സിറ്റ്സിപാസ് ടൂർണമെന്റിലെ താരമായിരുന്നു.

അതേസമയം വനിതാ സിംഗിൾസ് ഫൈനലിൽ ജപ്പാൻ താരം നവോമി ഒസാക്കയും ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവയും തമ്മിൽ ഏറ്റുമുട്ടും. ചെക്ക് താരം തന്നെയായ പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് നാലാം സീഡ് ഒസാക്ക ഫൈനലിലെത്തിയത്. അമേരിക്കയുടെ ഡാനിയേല റോസ് കൊളിൻസിനെ തോൽപ്പിച്ചായിരുന്നു ക്വിറ്റോവയുടെ മുന്നേറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP