Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സരം പകലായിരുന്നെങ്കിൽ ഇങ്ങള് കല്യാണത്തിനും വരൂല്ലായിരുന്നല്ലേ? ആദ്യരാത്രിയിൽ പുയ്യാപ്ലയോട് പുതുപ്പെണ്ണിന്റെ തമാശ; ഒരഞ്ചുമിനിറ്റെന്ന് പറഞ്ഞ് വിവാഹസത്കാരത്തിനിടെ സെവൻസ് കളിക്കാൻ പോയ റിദ്വാനെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ; ഒന്നുകണ്ടേതീരുവെന്ന് കായിക മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ്; ഇന്റർവ്യൂവിനായി കാത്തുനിൽക്കുന്നവരോട് മലപ്പുറംകാർ പറയുന്നു..റിദ്വാൻ കിടിലമാണ് കേട്ടോ

മത്സരം പകലായിരുന്നെങ്കിൽ ഇങ്ങള്  കല്യാണത്തിനും വരൂല്ലായിരുന്നല്ലേ?  ആദ്യരാത്രിയിൽ പുയ്യാപ്ലയോട് പുതുപ്പെണ്ണിന്റെ തമാശ; ഒരഞ്ചുമിനിറ്റെന്ന് പറഞ്ഞ് വിവാഹസത്കാരത്തിനിടെ സെവൻസ് കളിക്കാൻ പോയ റിദ്വാനെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ; ഒന്നുകണ്ടേതീരുവെന്ന് കായിക മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ്; ഇന്റർവ്യൂവിനായി കാത്തുനിൽക്കുന്നവരോട് മലപ്പുറംകാർ പറയുന്നു..റിദ്വാൻ കിടിലമാണ് കേട്ടോ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഊണിലും ഉറക്കത്തിലും ഫുട്‌ബോൾ സ്വപ്‌നം കാണുന്നവരാണ് മലബാറുകാർ. എന്താഘോഷവും അതിന് പിന്നിൽ നിൽക്കും. അത് കല്യാണമായാൽ കൂടി. വിവാഹം കഴിഞ്ഞതിന് പിന്നാലെ സെവൻസ് ഫുട്‌ബോൾ കളിക്കാൻ പോയി ഹിറ്റായി മാറിയിരിക്കുകയാണ് മലപ്പുറം വണ്ടൂർ ഐലാശ്ശേരി സ്വദേശി റിദ് വാൻ.

കഴിഞ്ഞ ഞായറാഴ്ച റി ദ്‌വാന്റെ വിവാഹമായിരുന്നു. ആദ്യരാത്രി ഭാര്യയോട് അഞ്ചുമിനിറ്റ് അനുവാദം ചോദിച്ചാണ് ഫിഫ മഞ്ചേരിയുടെ താരമായ റിദ് വാൻ പന്ത് തട്ടാൻ പോയത്. മത്സരം ഉച്ചയ്ക്കായിരുന്നെങ്കിൽ നിങ്ങൾ കല്യാണം മാറ്റി വച്ച് കളിക്കാൻ പോവുമായിരുന്നോയെന്ന് ഭാര്യ തമാശ പറയുകയും ചെയ്തു. ദേശീയ മാധ്യമങ്ങൾ വരെ താരത്തിന്റെ ഫുട്‌ബേൾ പ്രേമത്തെ ഏറ്റുപിടിച്ചു. തനിക്ക് റിദ ്‌വാനെയൊന്ന് കണ്ടാൽ കൊള്ളാമെന്ന് കേന്ദ്രകായിക മന്ത്രിയും ഒളിമ്പ്യനുമായ രാജ്യവർദ്ധൻ സിങ് റാത്തോഡ് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങൾ ഇപ്പോൾ ക്യൂ നിൽക്കുകയാണ് റിദ് വാന്റെ ഒരു അഭിമുഖത്തിനായി.

വിവാഹനാളിൽ, വൈകിട്ട് വണ്ടൂരിൽ നടന്ന അഖിലേന്ത്യ സെവൻസ് ടൂർണമെന്റിലാണു താരം കളത്തിലിറങ്ങിയത്. റിദ് വാന് ഇത് പബ്ലിസിറ്റി സറ്റണ്ട് ഒന്നുമല്ല. ആ മത്സരം ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. പുതുമണവാട്ടി ഫായിദയുടെ സന്മനസ്സിനും നന്ദി പറയുന്നു റിദ് വാൻ. പ്രതിരോധനിരയിൽ കളിക്കുന്ന താരത്തിന്റെ സേവനം ടീമിന് അത്യാവശ്യമായിരുന്നു. വിവാഹസത്കാരത്തിനിടെ സമയം ചോദിച്ച് പോയതിന് ഏതായാലും ഫലമുണ്ടായി. മത്സരം ഫിഫ മഞ്ചേരി ജയിച്ചുകയറി.

ഫുട്‌ബോൾ കളിക്കാൻ റിദ്വാൻ 'സാഹസം' കാണിക്കുന്നത് ഇതാദ്യമല്ല. കോയമ്പത്തൂർ നെഹ്‌റു കോളജിലെ എംബിഎ വിദ്യാർത്ഥിയായ താരം നാട്ടിലെ സെവൻസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കോളജിൽ നിന്നു ബൈക്കോടിച്ചെത്താറുണ്ട്. വീട്ടുകാരറിയാതിരിക്കാൻ കോളജിൽ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്നതായിരുന്നു പതിവ്. മത്സരം പകലായിരുന്നെങ്കിൽ ഇങ്ങള് കല്യാണത്തിനും വരൂല്ലായിരുന്നല്ലേ..'റിദ്വാന്റെ മണവാട്ടിയുടെ തമാശ അക്ഷരംപ്രതി ശരിയാകുന്നത് അതുകൊണ്ടാണ്.

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനൽ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്വാൻ അറിയുന്നതു വിവാഹ ദിനം രാവിലെയാണ്. സെമിഫൈനൽ മത്സരമാണ്, സ്വന്തം ഗ്രൗണ്ടിലാണ് കളി. കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂർണമെന്റിൽ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങൾകൊണ്ടാണെന്നു റിദ്വാൻ പറയുന്നു.

വിവാഹച്ചടങ്ങിനിടയിൽവച്ചു ഫായിദയോടും കാര്യം പറഞ്ഞു. വൈകിട്ട് ആറോടെ വിവാഹ സൽക്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയ നവവരൻ ബൈക്കെടുത്ത് നേരെ ഗ്രൗണ്ടിലേക്കു വച്ചുപിടിച്ചു. റിദ്വാൻ നയിച്ച ഫിഫ മഞ്ചേരിയുടെ പ്രതിരോധനിര മത്സരത്തിൽ ഗോൾ വഴങ്ങിയില്ല. ഏകപക്ഷീയമായ ഒരു ഗോൾ വിജയത്തോടെ ടീം ഫൈനലിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP