Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റയലിന് തിരച്ചടി സിദാന് പിന്നാലെ ക്രിസ്റ്റ്യാനോയും ടീം വീടുന്നു; തന്റെ പഴയ ടീമിലേക്കെന്ന് വാർത്തകൾ തള്ളാതെ റോണോ; ട്രാൻസ്ഫർ സൂചനകൾ നൽകി സൂപ്പർ താരം; ലോക കപ്പിനു ശേഷം ടീം വിടുമെന്ന് വിവരം

റയലിന് തിരച്ചടി സിദാന് പിന്നാലെ ക്രിസ്റ്റ്യാനോയും ടീം വീടുന്നു; തന്റെ പഴയ ടീമിലേക്കെന്ന് വാർത്തകൾ തള്ളാതെ റോണോ; ട്രാൻസ്ഫർ സൂചനകൾ നൽകി സൂപ്പർ താരം; ലോക കപ്പിനു ശേഷം ടീം വിടുമെന്ന് വിവരം

തുടർച്ചയായ മൂന്ന് ചാമ്പ്യൻ ലീഗ് കിരീടങ്ങൾ സ്വന്തമാക്കി റയൽ മാഡ്രിഡിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച സൂപ്പർ പരിശീലകൻ സിനദിൻ സിദാൻ ക്ലബ്ബ് വിട്ടതിന്റെ ഞെട്ടലിൽ നിന്ന് മാറുന്നതിന് മുമ്പ് വീണ്ടും ഷേക്കായി റയൽമാഡ്രിഡ്. സൂപ്പർ താരം ക്രസിറ്റിയാനോ റോണാൾഡോയും ടീം വിടുന്നതായി സൂചന.

റൊണാൾഡോയുടെ ട്രാൻസ്ഫറും ഏകദേശം തീരുമാനമായെന്ന് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന് ശേഷം ക്ലബ്ബ് വിടുമെന്നുള്ള സൂചന റൊണാൾഡോ തുറന്ന് പ്രകടിപ്പിച്ചിരുന്നു. അതേസമയം, താരം ക്ലബ്ബ് വിടുമെന്നുള്ള കാര്യം സഹതാരങ്ങൾക്ക് അറിയാമായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. തന്റെ പഴയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ആകും സൂപ്പർ താരത്തിന്റെ കൂടുമാറ്റമെന്നാണ് വിവരം. എന്നാൽ ഈ വാർത്തകളൊന്നും താരം നിഷേധിച്ചിട്ടില്ല.

കീവിൽ നടന്ന ഫൈനൽ മത്സരത്തിന് മുന്നോടിയായി റൊണാൾഡോ ക്ലബ്ബ് വിടുന്ന കാര്യം മാഡ്രിഡിലെ തന്റെ സഹകളിക്കാരുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗ് കിരീടധാരണത്തിന് ശേഷം റൊണാൾഡോ നടത്തിയ പ്രസ്താവന ആരാധകർ മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ, സിദാൻ ക്ലബ്ബ് വിട്ടതോടെ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ വാർത്തകളും ഗൗരവമായാണ് ആരാധകർ കാണുന്നത്.

അതേസമയം, ഒരു ബില്ല്യൻ യൂറോയുടെ റിലീസ് ക്ലോസുള്ള റൊണാൾഡോയെ സ്വന്തമാക്കാൻ ആരെത്തുമെന്നാണ് ഫുട്ബോൾ ലോകം കൗതകപൂർവം നോക്കിക്കാണുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ റൊണാൾഡോ തിരിച്ച് പോകുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP