Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛേത്രിക്ക് പിന്നാലെ ആരാധകരെ ഗ്യാലറിയിലേക്ക് ക്ഷണിച്ച് സച്ചിനും; കമോൺ ഇന്ത്യ, സ്റ്റേഡിയങ്ങൾ നിറയ്ക്കാം, നമ്മുടെ ടീമിനെ പിന്തുണയ്ക്കാം; കളി എതാണെന്ന് നോക്കാതെ രാജ്യത്തെ പിന്തുണയ്ക്കാൻ ആയിരുന്നു സച്ചിന്റെ അഭ്യർത്ഥന

ഛേത്രിക്ക് പിന്നാലെ ആരാധകരെ ഗ്യാലറിയിലേക്ക് ക്ഷണിച്ച് സച്ചിനും; കമോൺ ഇന്ത്യ, സ്റ്റേഡിയങ്ങൾ നിറയ്ക്കാം, നമ്മുടെ ടീമിനെ പിന്തുണയ്ക്കാം; കളി എതാണെന്ന് നോക്കാതെ രാജ്യത്തെ പിന്തുണയ്ക്കാൻ ആയിരുന്നു സച്ചിന്റെ അഭ്യർത്ഥന

ഇന്ത്യൻ ആരാധകരോട് കളി കാണാൻ സ്റ്റേഡിയത്തിലേക്ക് വരണമെന്ന സുനിൽ ഛേത്രിയുടെ അഭ്യർഥനയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും. ഛേത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയായിരുന്നു സച്ചിൻ പിന്തുണയുമായെത്തിയത്. കമോൺ ഇന്ത്യ, സ്റ്റേഡിയങ്ങൾ നിറയ്ക്കാം, നമ്മുടെ ടീമിനെ പിന്തുണയ്ക്കാം' എന്ന് സച്ചിൻ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടുള്ള ട്വീറ്റിൽ കുറിക്കുന്നു.

നിലവിൽ ഇന്ത്യ ഇന്റർകോണ്ടിനന്റൽ കപ്പിൽ കളിക്കുകയാണ്. ആദ്യ മത്സരത്തിൽ ചൈനീസ് തായ്‌പേയിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഇന്ത്യയുടെ അടുത്ത മത്സരം കെനിയയും ആയിട്ടാണ്.

തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു സച്ചിൻ പിന്തുണ അറിയിച്ചത്. താരങ്ങളെ അവർ കളിക്കുന്ന കളി ഏതാണെന്ന് നോക്കാതെ തന്നെ പിന്തുണയ്ക്കണമെന്നും താരങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ആരാധക പിന്തുണയെന്നും സച്ചിൻ പറഞ്ഞു.

''ഫുട്ബോൾ, ഹോക്കി, ബാഡ്മിന്റൺ, ടെന്നീസ്, ഗുസ്തി, ക്രിക്കറ്റ് അങ്ങനെ കളി ഏതായാലും നമ്മുടെ താരങ്ങളെ പിന്തുണയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവർക്ക് പിന്നിൽ നിൽക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. വളരെ കഠിനമായ പരിശീലനത്തിലൂടെയാണ് അവർ കടന്നു പോകുന്നത്, നമ്മുടെ രാജ്യത്തിന് നേട്ടം കൊണ്ടു വരാനായി. രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് ഓരോരുത്തരുടേയും ലക്ഷ്യം,' സച്ചിൻ പറയുന്നു.

നേരത്തെ സുനിൽ ഛേത്രിയുടെ വീഡിയോയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ കായിക സംസ്‌കാരത്തിന് നിങ്ങളാൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാകും അതെന്നും കായികത്തിന് പ്രധാന്യമുള്ള രാജ്യമെന്നത് ഏറെ അഭിമാനം നൽകുന്നതായിരിക്കുമെന്നും വിരാട് പറഞ്ഞു. ഒരുപക്ഷെ നിങ്ങളുടെ കുട്ടികൾ കായികതാരങ്ങളായി മാറാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അവർക്കും ഇതുപോലെ പിന്തുണ ആവശ്യമായി വരുമെന്നും വിരാട് പറഞ്ഞു.

വിമർശിക്കാനായാലും കളിയാക്കാനായാലും സ്റ്റേഡിയത്തിലേക്ക് വരണമെന്നായിരുന്നു ഛേത്രി പറഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടിയാണ് തങ്ങൾ കളിക്കുന്നതെന്നും അത് കാണാൻ എല്ലാവരും സ്റ്റേഡിയത്തിലെത്തണമെന്നും നായകൻ പറഞ്ഞു. സ്വന്തം നാട്ടിൽ നടക്കുന്ന സുപ്രധാന ടൂർണമെന്റിൽ പോലും കളി കാണാനെത്താത്ത ആരാധകരോട് അഭ്യർഥിക്കുകയായിരുന്നു ഛേത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP