Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സച്ചിന് കൂട്ടായി നാഗാർജ്ജുനയും ചിരഞ്ജീവിയും എത്തി; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനി ആവേശം ഇരട്ടിയാകും; സംസ്ഥാനത്ത് ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിൻ; ലഹരിവിരുദ്ധ പ്രചരണത്തിന്റെ ബ്രാന്റ് അംബാസിഡറാകാൻ മുഖ്യമന്ത്രിയെ സമ്മതമറിയിച്ചു

സച്ചിന് കൂട്ടായി നാഗാർജ്ജുനയും ചിരഞ്ജീവിയും എത്തി; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനി ആവേശം ഇരട്ടിയാകും; സംസ്ഥാനത്ത് ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിൻ; ലഹരിവിരുദ്ധ പ്രചരണത്തിന്റെ ബ്രാന്റ് അംബാസിഡറാകാൻ മുഖ്യമന്ത്രിയെ സമ്മതമറിയിച്ചു

കൊച്ചി: കേരളാ ബ്ലാസ്റ്റേസ് ഇനി കൂടുതൽ താരനിബിഢമാകും. ഐസിഎല്ലിനെ സച്ചിന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരിയുടമകളാകാൻ വേണ്ടി തെലുങ്ക് സിനിമാ താരങ്ങളായ നാഗാർജ്ജുനയും ചിരഞ്ജീവിയും എത്തുകയാണ്. ഇരുവർക്കുമൊപ്പം സച്ചിൻ തലസ്ഥാനമായ തിരുവനന്തപുരത്ത് എത്തി.

തിരുവനന്തപുരത്തെത്തിയ സച്ചിൻ പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചക്കിടെയാണ് ലഹരിക്കെതിരെ ബ്രാന്റ് അംബാസിഡറാകാനുള്ള ക്ഷണം സച്ചിൻ സ്വീകരിച്ചു. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിനായി എല്ലാ വിധ സഹകരണങ്ങളും സച്ചിൻ വാഗ്ദാനം ചെയ്തു. കേരളത്തിൽ ഇതിനായി ഫുട്ബോൾ അക്കാദമി ആരംഭിക്കുമെന്നും സച്ചിൻ അറിയിച്ചു. മുഖ്യമന്ത്രിയും സച്ചിനും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിൽ ഫുട്‌ബോൾ അക്കാദമി സ്ഥാപിക്കുമെന്നും സച്ചിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ യുവ ഫുട്‌ബോൾ പ്രതിഭകൾക്ക് ഏറെ സഹായകമാകും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചിനോടൊപ്പം ഭാര്യ അഞ്ജലി, ചിരജ്ഞീവി, നാഗാർജുന, നിഗമാനന്ദ പ്രസാദ് എന്നവരും ഉണ്ടായിരുന്നു. ചിരഞ്ജീവിയെയും നാഗാർജുനയെയും കൂടാതെ സിനിമാ നിർമ്മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിഗമാനന്ദ പ്രസാദ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ നിക്ഷേപ പങ്കാളികളാകാൻ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഉടമകളായിരുന്ന പി.വി.പി വെഞ്ച്വേഴ്സ് സാമ്പത്തിക ബാധ്യതമൂലം ഒഴിഞ്ഞതിനത്തെുടർന്ന് 2015 സീസണിൽ 40 ശതമാനം ഓഹരിയുള്ള സചിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഉടമ. സീസൺ അവസാനിച്ചശേഷം ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസാദ് ഗ്രൂപ് 80 ശതമാനം ഓഹരികളും സ്വന്തമാക്കി. ഇപ്പോൾ 20 ശതമാനം ഓഹരികളാണ് സചിനുള്ളത്.

സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. പ്രശസ്തരായ കൂടുതൽ പേർ നിക്ഷേപത്തിന് രംഗത്തത്തെുന്നത് ടീമിന്റെ താരമൂല്യം വർധിപ്പിക്കുമെന്നും മാനേജ്മെന്റ് കണക്കുകൂട്ടുന്നു. മികച്ച യുവതാരങ്ങളെ ടീമിലത്തെിച്ച് അടുത്ത സീസണിന് തയ്യാറെടുക്കാനാണ് പ്രസാദ് ഗ്രൂപ്പും സചിനും ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP