Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം; അഫ്ഗാനെ മറികടന്നത് ഒന്നിനെതിരെ രണ്ട് ഗോളിന്; അധികസമയത്തെ വിജയ ഗോളുമായി ക്യാപ്ൻ സുനിൽ ഛെത്രി താരമായി

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം; അഫ്ഗാനെ മറികടന്നത് ഒന്നിനെതിരെ രണ്ട് ഗോളിന്; അധികസമയത്തെ വിജയ ഗോളുമായി ക്യാപ്ൻ സുനിൽ ഛെത്രി താരമായി

തിരുവനന്തപുരം: സാഫ് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം. അധിക സമയത്തേക്ക് നീണ്ട കലാശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ തകർത്തത്. മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ സാഫ് കപ്പ് ഫുട്‌ബോൾ ഫൈനൽ അധികസമയത്തേക്ക് കടക്കുകയായിരുന്നു. ക്യാപ്ടൻ സുനിൽ ഛെത്രിയാണ് അധികസമയത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വിജയഗോൾ നേടിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 71ാം മിനിറ്റിൽ സുബൈർ ആമിരിയുടെ ഗോളിലൂടെ അഫ്ഗാനാണ് ലീഡ് നേടിയത്. ഇന്ത്യൻ പ്രതിരോധത്തെ വെട്ടിച്ച ആമിരി ഗോൾ കീപ്പറെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ജെജെയുടെ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. ബോക്‌സിനകത്തേക്ക് ഉയർന്നുവന്ന പന്ത് സുനിൽ ഛേത്രി കൃത്യമായി ഹെഡ് ചെയ്തപ്പോൾ ജെജെയ്ക്ക് ചെയ്യാനുണ്ടായിരുന്നത് പന്ത് ഗോളിലേക്ക് തട്ടിയിടുക മാത്രം. തുടർന്ന് നിരന്തര ആക്രമണങ്ങൾ ഇന്ത്യ നടത്തി. എന്നാൽ ഗോൾ മാത്രം പിറന്നില്ല. അധിക സമയത്ത് അഫ്ഗാൻ പ്രതിരോധത്തെ സുനിൽ ഛെത്രി മറികടന്നു. അവസാന നിമഷത്തിൽ സമനില ഗോളിനായുള്ള അഫ്ഗാൻ പോരാട്ടങ്ങൾ നിർഭാഗ്യത്തിൽ തട്ടി അകന്നു.

2013-ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അന്ന് അഫ്ഗാൻ കിരീടം ഉയർത്തിയത്. അതിനുള്ള മധുരമായ പ്രതികാരം വീട്ടൽ കൂടിയാണ് ഇത്. ലീഗ് മത്സരങ്ങളിൽ കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ ഇന്ന് തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിലാണ് ഫൈനൽ നടന്നത്. കാണികളുടെ ആവേശം ഇന്ത്യൻ ടീമിലും പ്രകടമായിരുന്നു. കരുതലോടെയുള്ള മുന്നേറ്റവും പിഴയ്ക്കാത്ത പ്രതിരോധവും അവസാന നിമിഷത്തിൽ പുറത്തിറക്കാനായതാണ് ഇന്ത്യയ്ക്ക് തുണയായത്. അഫ്ഗാനിൽ നിന്നുള്ള ആരാധകരും വീറും വാശിയും കൂട്ടാൻ സ്റ്റേഡിയത്തിലുണ്ടാ3യിരുന്നു.

ഉജ്വല ഫുട്‌ബോൾ കളിച്ചാണ് അഫ്ഗാനിസ്ഥാൻ ഫൈനലിനെത്തിയത്. സെമിയിൽ ഏകപക്ഷീയമായ അഞ്ചു ഗോളിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ ഒരു ഗോളിനു മാത്രം മുന്നിൽ നിന്ന അഫ്ഗാൻ രണ്ടാം പകുതിയിൽ നേടിയത് നാലുഗോളുകൾ. 90 മിനിറ്റും പൂർണ കായികക്ഷമതയോടെ കളിക്കാൻ കഴിയുന്നു എന്നതാണ് അഫ്ഗാനിസ്ഥാന്റെ മേന്മ. എന്നാൽ സ്റ്റേഡിയം നിറഞ്ഞ് കാണികളുടെ പിന്തുണയോടെ കളിച്ച ഇന്ത്യൻ മുന്നേറ്റം അഫ്ഗാന്റെ പ്രതീക്ഷകൾ തകർത്തും.

ലീഗ് മത്സരങ്ങളിൽ നേപ്പാളിനേയും ശ്രീലങ്കയെയും പജായപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ എത്തിയത്. സെമിയിൽ 3-2 എന്ന സ്‌കോറിന് മാലദ്വീപിനെ പരാജയപ്പെടുത്തി ഫൈനലിലേക്കും. അങ്ങനെ തോൽവിയറിയാതെ സാഫ് കപ്പ് ഇന്ത്യ സ്വന്തമാക്കി. ഫിഫ റാങ്കിംഗിൽ 150-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ഇന്ത്യ 166-ാം സ്ഥാനത്തും. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള 15 പേർ അഫ്ഗാൻ ടീമിനൊപ്പമുണ്ട്. ഈ ഘടകങ്ങളെ എല്ലാം മറികടന്നാണ് ഇന്ത്യയുടെ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP