Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നായകസ്ഥാനം പോയ സന്ദേശ് ജിങ്കാന് ഐഎസ്എൽ സീസൺ തന്നെ നഷ്ടമാകാൻ സാധ്യത; ഇന്ത്യൻ ടീമിന്റെ സന്നാഹ മത്സരത്തിൽ താരത്തിന് ഗുരുതര പരിക്ക്; ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്ത്

നായകസ്ഥാനം പോയ സന്ദേശ് ജിങ്കാന് ഐഎസ്എൽ സീസൺ തന്നെ നഷ്ടമാകാൻ സാധ്യത; ഇന്ത്യൻ ടീമിന്റെ സന്നാഹ മത്സരത്തിൽ താരത്തിന് ഗുരുതര പരിക്ക്; ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്ത്

സ്പോർട്സ് ഡെസ്‌ക്

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം. ഈ മാസം 15ന് ബംഗ്ലാദേശിനെ കൊൽക്കത്തിയിൽ നേരിടൊനൊരുങ്ങുന്ന ഇന്ത്യക്ക് പക്ഷേ തിരിച്ചടിയാവുകയാണ് സൂപ്പർ ഡിഫൻഡർ സന്ദേശ് ജിങ്കാന്റെ പരിക്ക്. മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്ന് പരിക്ക് കാരണം താരത്തെ പുറത്താക്കി. ഇതോടെ ഇപ്പോൾ ആശങ്കയിലാകുന്നത് ഐഎസ്എല്ലിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകൾ കൂടിയാണ്. ഒക്‌റ്റോബർ 20ന് ആണ് ഐഎസ്എൽ സീസൺ ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിലാണ് ഇന്ത്യൻ താരത്തിന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നിന്ന് ജിങ്കനെ ഒഴിവാക്കുന്ന വിവരം ഇന്ത്യൻ ഫുട്‌ബോൾ ടീം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.മത്സരത്തിനിടെ കാൽമുട്ടിനാണ് താരത്തിന് പരിക്കേറ്റിട്ടുള്ളത്. മുട്ട് തെന്നിപ്പോയിട്ടുണ്ടെന്നാണ് ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന ഐഎസ്എൽ സീസൺ തന്നെ താരത്തിന് നഷ്ടമായേക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഏതായാലും സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സെന്റർ ബാക്കായി ജിങ്കൻ ഉണ്ടാവില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP