Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ സീസൻ നയിക്കും; 20 അംഗ ടീമിൽ ഒൻപത് പുതുമുഖങ്ങൾ; കപ്പ് നേടാൻ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയിൽ കേരള ടീം; ടൂർണമെന്റ് അടുത്ത മാസം തമിഴ്‌നാട്ടിൽ

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ സീസൻ നയിക്കും; 20 അംഗ ടീമിൽ ഒൻപത് പുതുമുഖങ്ങൾ; കപ്പ് നേടാൻ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയിൽ കേരള ടീം; ടൂർണമെന്റ് അടുത്ത മാസം തമിഴ്‌നാട്ടിൽ

സ്പോർട്സ് ഡെസ്‌ക്

കൊച്ചി: അടുത്ത മാസം തമിഴ്‌നാട്ടിൽ നടക്കുന്ന 73ാമത് സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ്. നിലവിലെ ചാമ്പ്യന്മാരായ കേരളത്തെ തിരുവനന്തപുരം സ്വദേശിയായ മിഡ്ഫീൽഡർ എസ് സീസണാണ് നയിക്കുക. ഗോൾ കീപ്പർ മിഥുനാണ് വൈസ് ക്യാപ്റ്റൻ. തമിഴ്‌നാട്ടിലെ നെയ്വേലിയിൽ ഫെബ്രുവരി മൂന്ന് മുതൽ എട്ട് വരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുക. വിപി ഷാജിയാണ് ടീം കോച്ച്. കഴിഞ്ഞ തവണ കപ്പ് നേടിയ ടീമിലെ വൈസ്‌ക്യാപ്റ്റനായിരുന്നു സീസൺ.

സർവീസസ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പിലാണ് കേരളം. ഫെബ്രുവരി നാലിന് തെലങ്കാനയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സർവീസസിനെയും കേരളം നേരിടും. ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാളിനെ ഫൈനലിൽ തോൽപ്പിച്ചായിരുന്നു കഴിഞ്ഞ തവണ കേരളം ചാമ്പ്യന്മാരായിരുന്നത്.

ടീം ലൈനപ്പ് ഇങ്ങനെ

ഗോൾ കീപ്പർ - മിഥുൻ വി, മുഹമ്മദ് അസർ, ഹജ്മൽ എസ് ഡിഫൻഡർ - മുഹമ്മദ് ഷറീഫ് വൈപി, അലക്സ് ഷാജി, രാഹുൽ വി രാജ്, ലിജോ എസ്, മുഹമ്മദ് സാല, ഫ്രാൻസിസ് എസ്, സഫുവാൻ എം, മിഡ്ഫീൽഡർ - സീസൺ എസ്, ഗിഫ്റ്റി സി ഗ്രേഷ്യസ്, മുഹമ്മദ് ഇനയത്ത്, മുഹമ്മദ് പാറക്കോട്ടിൽ, ജിപ്സൺ ജസ്ടസ്, ജിതിൻ ജി, സ്ട്രൈക്കർ - അനുരാഗ് പിസി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിൻ ദാസ്, സജിത്ത് പൗലോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP