Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്തോഷ് ട്രോഫിയിൽ കന്നിയങ്കത്തിന് ഇറങ്ങാൻ കേരളം; ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിൽ ഇന്ന് നേരിടുക ആന്ധ്രയെ; കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് കിക്കോഫോടെ തുടക്കം കുറിക്കും; കാൽപന്ത് കളിയെ വരവേറ്റ് മലയാളികളും

സന്തോഷ് ട്രോഫിയിൽ കന്നിയങ്കത്തിന് ഇറങ്ങാൻ കേരളം; ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിൽ ഇന്ന് നേരിടുക ആന്ധ്രയെ; കോഴിക്കോട്  ഇ.എം.എസ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് കിക്കോഫോടെ തുടക്കം കുറിക്കും; കാൽപന്ത് കളിയെ വരവേറ്റ് മലയാളികളും

മറുനാടൻ ഡെസ്‌ക്‌

സന്തോഷ് ട്രോഫിയിൽ മത്സരത്തിൽ കന്നിയങ്കത്തിന് ഇറങ്ങാൻ ഇന്ന് കേരളം. ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആന്ധ്രയാണ് എതിരാളികൾ. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം, ബെംഗളൂരു എഫ്‌സി തുടങ്ങിയ പ്രഫഷനൽ ടീമുകളിൽനിന്നുള്ള യുവതാരങ്ങളാണ് ഇക്കുറി കേരളത്തിന്റെ കരുത്ത്. കഴിഞ്ഞ തവണ ആദ്യറൗണ്ടിൽ പുറത്തായ ടീമിൽനിന്ന് ഇക്കുറി ഇടം നേടിയത് 2 പേർ മാത്രമെന്ന പ്രത്യേകത കൂടിയുണ്ട്.

പരിശീലകൻ ബിനോയ് ജോർജിന്റെ നേതൃത്വത്തിൽ പരിശീലനവും ഇക്കുറി അടിമുടി പ്രഫഷനൽ ആയിരുന്നു. കൊച്ചിയിൽ 2 മാസത്തോളം നീണ്ട ക്യാംപിൽ വന്നുപോയ അൻപതിലേറെ താരങ്ങളിൽനിന്നാണ് അവസാന 20 അംഗ ടീമിനെ കണ്ടെത്തിയത്. ക്യാപ്റ്റനും ഗോൾകീപ്പറുമായ വി.മിഥുനും എസ്‌ബിഐ, കേരള പൊലീസ് താരങ്ങളും ടീമിന് ആവശ്യത്തിന് പരിചയ സമ്പത്തും നൽകുന്നു. സൗഹൃദ മത്സരങ്ങളിൽ എഫ്‌സി ഗോവ, ഗോകുലം, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയവരെ നേരിട്ട അനുഭവവും തുണയ്ക്കുണ്ട്.

നവീകരണം പൂർത്തിയായ സ്റ്റേഡിയം മത്സരങ്ങൾക്കു പൂർണസജ്ജം. കേരളം ചാംപ്യന്മാരായ 2017ൽ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾ കോഴിക്കോട്ടായിരുന്നു. ഫൈനൽ റൗണ്ടിലേക്കു കേരളം യോഗ്യത നേടിയാൽ മത്സരവേദി ഇവിടെയാക്കണമെന്ന് ആവശ്യം ഉന്നയിക്കാൻ കെഎഫ്എ ആലോചിക്കുന്നുണ്ട്. ഇന്നു മുതൽ 10വരെ ദിവസവും ഓരോ മത്സരങ്ങളാണുള്ളത്. ഇരു ഗ്രൂപ്പുകളിൽനിന്നും ചാംപ്യന്മാർ മാത്രം ഫൈനൽ റൗണ്ടിനു യോഗ്യത നേടും. ഒൻപതിനാണ് തമിഴ്‌നാടുമായി കേരളത്തിന്റെ രണ്ടാം മൽസരം.

ഗ്രൂപ്പ് എ: കേരളം, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് , ഗ്രൂപ്പ് ബി: പുതുച്ചേരി, കർണാടക, തെലങ്കാന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP