Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ ലോകകപ്പിൽ ചരിത്രം രചിച്ച് യുഎസ്; തായ്‌ലന്റിന്റെ വലയിൽ നിറച്ചത് 13 ഗോളുകൾ; 5 തവണ നിറയൊഴിച്ച് അലക്‌സ് മോർഗൻ; അവസാന 15 മിനുട്ടിൽ വലകുലുക്കിയത് ആറു തവണ

വനിതാ ലോകകപ്പിൽ ചരിത്രം രചിച്ച് യുഎസ്; തായ്‌ലന്റിന്റെ വലയിൽ നിറച്ചത് 13 ഗോളുകൾ; 5 തവണ നിറയൊഴിച്ച് അലക്‌സ് മോർഗൻ; അവസാന 15 മിനുട്ടിൽ വലകുലുക്കിയത് ആറു തവണ

മറുനാടൻ ഡെസ്‌ക്‌

നാലാം വനിത ലോകകപ്പിൽ യുഎസിന്റെ തേരോട്ടം. താരതമ്യേന ദുർബലരായ തായ്‌ലന്റിനെ നിലംപരിശാക്കിയത് എതിരില്ലാത്ത 13 ഗോളുകൾക്ക്. പകുതി സമയത്ത് 3 ഗോളുകളുമായി ലീഡ് ചെയ്തിരുന്ന ടീം അവസാന 15മിനുട്ടിൽ മാത്രം എതിർ ടീമിന്റെ വലയിൽ അടിച്ചു കയറ്റിയത് 6 ഗോളുകൾ. ഫ്രാൻസിൽ കണ്ടത് ക്യാപ്റ്റൻ മുന്നിൽ നിന്ന് പട നയിക്കുന്ന കാഴ്ചയായിരുന്നു.

സമാന്ത മേവിസും റോസ് ലാവേല്ലയും രണ്ടും വീതം ഗോളുകൾ അടിച്ചപ്പോൾ തായ്‌ലന്റിനെ തച്ചുടച്ചത് അലക്‌സ് മോർഗനായിരുന്നു. 5 തവണയാണ് ഈ യുവതാരം എതിർ വലകുലുക്കിയത്. 2007 അർജന്റീനയ്‌ക്കെതിരെ 11 ഗോൾ അടിച്ച് ജർമ്മനി ജയിച്ചതായിരുന്നു നേരത്തെയുള്ള റെക്കോർഡ്. അതാണ് ഇപ്പോൾ യുഎസിന് മുന്നിൽ നിലംപരിശായത്. മോർഗൻ മൈക്കിൾ അക്കേഴ്‌സിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. ലിൻസി,മേഗാൻ, മല്ലോറി, കാർലി എന്നിവരും യുഎസിനായി വലകുലുക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP