Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാഴ്‌സയുടെ ഇതിഹാസം,സ്‌പെയിനിന്റെ ലോകകപ്പ് ഹീറോ സാവി ബൂട്ടഴിച്ചു; ഖത്തർ ക്ലബ്ബ് അൽ സാദ് എഫ്.സിക്ക് കളിക്കുന്ന സാവി ഹെർണാണ്ടസ് ഈ സീസണോടെ കളി മതിയാക്കും; ഇനി എത്തുക പരിശീലകന്റെ റോളിൽ  

ബാഴ്‌സയുടെ ഇതിഹാസം,സ്‌പെയിനിന്റെ ലോകകപ്പ് ഹീറോ സാവി ബൂട്ടഴിച്ചു; ഖത്തർ ക്ലബ്ബ് അൽ സാദ് എഫ്.സിക്ക് കളിക്കുന്ന സാവി ഹെർണാണ്ടസ് ഈ സീസണോടെ കളി മതിയാക്കും; ഇനി എത്തുക പരിശീലകന്റെ റോളിൽ   

മറുനാടൻ ഡെസ്‌ക്‌

ദോഹ: സ്പെയിനിനെ ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മധ്യനിര താരവും ബാഴ്സലോണയുടെ ഇതിഹാസ താരവുമായ സാവി ഹെർണാണ്ടസ് ബൂട്ടഴിച്ചു. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദ് എഫ്.സിക്ക് വേണ്ടി കളിക്കുന്ന സാവി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണോടെ കളി മതിയാക്കുമെന്നും ഇനി പരിശീലകന്റെ റോളിൽ കാണാമെന്നും സാവി വ്യക്തമാക്കി.2015-ലാണ് മധ്യനിര താരം ഖത്തർ ക്ലബ്ബിനൊപ്പം ചേർന്നത്. മുപ്പത്തിയൊമ്പതുകാരനായ താരം അൽ സാദിനായി 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അൽ സാദിന്റെ ക്യാപ്റ്റനായ താരം 2017-ൽ ഖത്തരി കപ്പും നേടി.

അതേസമയം ബാഴ്സ ജേഴ്സിയിൽ നീണ്ട 17 വർഷമാണ് സാവി കളിച്ചത്. ലാ ലിഗയിൽ മാത്രം 505 മത്സരങ്ങൾ കളിച്ച് റെക്കോഡ് സൃഷ്ടിച്ച താരം ആകെ ബാഴ്സയ്ക്കായി 769 മത്സരങ്ങളിൽ കളത്തിലിറങ്ങി. 85 ഗോളുകളടിക്കുകയും 182 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും മൂന്ന് കോപ്പ ഡെൽ റേയും രണ്ട് ക്ലബ്ബ് ലോകകപ്പ് കിരീടങ്ങും സ്പാനിഷ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.

സ്പെയിൻ 2010-ൽ ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതിയപ്പോൾ അതിൽ സാവിയുടെ പങ്ക് നിർണായകമായിരുന്നു. ഒപ്പം സ്പാനിഷ് ജേഴ്സിയിൽ രണ്ടു തവണ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടി. 2000ലാണ് സാവി അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറുന്നത്. അതേവർഷം ഓസ്ട്രേലിയയിൽ നടന്ന ഒളിമ്പിക്സിൽ സ്പെയിൻ സിൽവർ മെഡൽ ജേതാക്കളായി. 2008ൽ ഓസ്ട്രിയ സ്വറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നടന്ന യൂറോ കപ്പിൽ സ്പെയിനിനെ ജേതാക്കളായപ്പോൾ സാവി ടൂർണമെന്റിലെ മികച്ച കളിക്കാരനായി. രണ്ടുവർഷത്തിനുശേഷം സ്പെയിൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ മുത്തമിട്ടപ്പോൾ സാവി ഇനിയേസ്റ്റ ടീം ആയിരുന്നു ടീമിനെ അമരത്തുനിന്നും നയിച്ചത്. 2012ൽ വീണ്ടും യൂറോ കപ്പ് നേടിയപ്പോൾ അതിലും സാവി നിർണായക പങ്കു വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP