Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം സ്വർണ തിളക്കം; പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിൽ അർപീന്ദർ സിങ്ങാണ് സ്വർണം നേടിയത്; പത്ത് സ്വർണവും 19 വെള്ളിയും 22 വെങ്കലവുമായി എട്ടാം സ്ഥാനത്ത് ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം സ്വർണ തിളക്കം; പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിൽ അർപീന്ദർ സിങ്ങാണ് സ്വർണം നേടിയത്; പത്ത് സ്വർണവും 19 വെള്ളിയും 22 വെങ്കലവുമായി എട്ടാം സ്ഥാനത്ത് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പത്താം സ്വർണം സ്വന്തമാക്കി. പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പ് മത്സരത്തിൽ അർപീന്ദർ സിങ്ങാണ് സ്വർണം നേടിയത്.16.77 മീറ്റർ ദൂരമാണ് അർപ്പീന്ദർ ചാടിയത്. മുൻപ് നടന്ന മത്സരത്തിൽ 800 മീറ്ററിൽ മൻജിത് സിങ്ങ് സ്വർണം നേടിയിരുന്നു. മലയാളി താരം ജിൻസൺ ജോൺസണിനാണ് വെള്ളി. ഒരു മിനിറ്റ് 46.15 സെക്കൻഡിലാണ് മൻജിത് ഫിനിഷ് ചെയ്തത്.

ചരിത്രം കുറിച്ച് ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ കടന്ന പി.വി. സിന്ധു, ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂയിങ്ങിനോടു തോറ്റു. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്‌കോർ: 13-21, 16-21. നേട്ടം വെള്ളിയിലൊതുങ്ങിയെങ്കിലും ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. പത്ത് സ്വർണവും 19 വെള്ളിയും 22 വെങ്കലവുമായി ജക്കാർത്തയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 51 കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP