Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പതിനെട്ടാം ഏഷ്യൻ ഗെയിംസിന് ഇന്തോനേഷ്യയിൽ ശുഭാരംഭം;മുഖ്യാതിഥിയായത് പ്രസിഡന്റ് ജോക്കോ വിഡോഡൊ ; ഇന്ത്യയുടെ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി ജാവലിൻത്രോ താരം നീരജ് ചോപ്ര; കടും നീല സ്യൂട്ടും കോട്ടുമണിഞ്ഞ് മാർച്ച് പാസ്റ്റിൽ അണി നിരന്നത് 572 ഇന്ത്യൻ താരങ്ങൾ

പതിനെട്ടാം ഏഷ്യൻ ഗെയിംസിന് ഇന്തോനേഷ്യയിൽ ശുഭാരംഭം;മുഖ്യാതിഥിയായത് പ്രസിഡന്റ് ജോക്കോ വിഡോഡൊ ; ഇന്ത്യയുടെ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി ജാവലിൻത്രോ താരം നീരജ് ചോപ്ര; കടും നീല സ്യൂട്ടും കോട്ടുമണിഞ്ഞ് മാർച്ച് പാസ്റ്റിൽ അണി നിരന്നത് 572 ഇന്ത്യൻ താരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഇനി കായിക മാമാങ്കത്തിന് സാക്ഷിയാകാൻ കായിക പ്രേമികളും പോരാടാൻ താരങ്ങളും. പതിനെട്ടാം ഏഷ്യൻ ഗെയിംസിന് ഇന്തോനേഷ്യയിൽ ശുഭാരംഭം. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡൊ ചടങ്ങിൽ മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങിൽ നടന്ന ഇന്ത്യൻ ടീമിന്റെ മാർച്ച് പാസ്റ്റിന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര നേതൃത്വം നൽകി. ഇന്ത്യൻ സംഘത്തിലെ 572 താരങ്ങളാണ് നീരജിനെ അനുഗമിച്ചത്.

കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. തലസ്ഥാന നഗരമായ ജക്കാർത്തയിലും ദക്ഷിണ സുമാത്ര മേഖലയുടെ തലസ്ഥാനമായ പാലെംബാങ്ങിലുമായാണ് 45 രാജ്യങ്ങൾ പങ്കെടുക്കുന്ന മേള നടക്കുന്നത്. ആതിഥേയരാണ് ഏറ്റവും വലിയ സംഘം, തൊള്ളായിരത്തോളം പേർ. തൊട്ടുപിന്നിൽ ചൈന. എണ്ണൂറ്റമ്പതോളം പേർ. ഇന്ത്യയ്ക്ക് 572 താരങ്ങളാണുള്ളത്. 1962നു ശേഷം ഇതാദ്യമായാണ് ജക്കാർത്ത ഏഷ്യൻ ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP