1 usd = 71.69 inr 1 gbp = 92.66 inr 1 eur = 79.30 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.04 inr

Nov / 2019
18
Monday

ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷപ്പിൽ വിജയക്കുതിപ്പ് തുടർന്ന് മേരി കോം; തായ്‌ലൻഡ് താരത്തെ ഇടിച്ച് നിലംപരിശാക്കി; ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യൻ താരം

October 08, 2019

ഉലൻ ഉദെ :ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഇതിഹാസ താരം മേരി കോം ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം വിഭാഗത്തിൽ തായ്ലൻഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെതിരേ ആധികാരികമായിട്ടായിരുന്നു (5-0) മേരിയുടെ വിജയം. മൂന്നാം സീഡായ ഇന്ത്യൻ താരത്തിന് ആദ്യ റൗണ്ടിൽ ബ...

സ്വിസ് താരത്തെ മലർത്തിയടിച്ചതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ദീപക് പൂനിയ; ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം; ദീപക് ഫൈനലിൽ എത്തിയതോടെ ഇന്ത്യ ആകെ ഉറപ്പിച്ചത് നാല് മെഡലുകൾ

September 21, 2019

നൂർ സുൽത്താൻ:ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ദീപക് പുനിയ ഫൈനലിൽ. ഇതോടെ ഇന്ത്യക്ക് മെഡൽ ഉറപ്പായി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തിൽ സ്വിറ്റ്സർലണ്ടിന്റെ സ്റ്റെഫാൻ റെയ്ച്മുത്തിനെ മലർത്തിയടിച്ചാണ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ദീപക് പുനിയ കടന്നത്. സെമി പ...

ഇടിക്കൂട്ടിൽ ഒളിമ്പിക് ചാമ്പ്യനോട് അടിയറവ് പറഞ്ഞെങ്കിലും ഇത് ചരിത്രനേട്ടം; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി അമിത് പംഗൽ; ഹരിയാന സ്വദേശി സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ

September 21, 2019

യെകാർതെറിൻബർഗ് (റഷ്യ): ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗലിനു വെള്ളി. ഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരം ഷക്കോബിദിൻ സോറോവിനോടാണ് പംഗൽ പരാജയപ്പെട്ടത്. 0-5നാണ് പംഗൽ കീഴടങ്ങിയത്. 52 കിലോഗ്രാം വിഭാഗത്തിലാണ് പംഗൽ വെള്ളി നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ...

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രമെഴുതി അമിത് പംഗൽ; 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം ഫൈനലിൽ; തറപറ്റിച്ചത് കസാഖിസ്ഥാന്റെ സാകെൻ ബിബോസിനോവിനെ

September 20, 2019

റഷ്യ; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗൽ പുതുചരിത്രം രചിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് ഫൈനൽ ബർത്ത് നേടി.ഏഷ്യൻ സ്വർണമെഡൽ ജേതാവായ പംഗൽ ഫിലിപ്പീൻസിന്റെ കാർലോ പാലമിനെ (41) തോൽപ്പിച്ചാണ്് സെമിഫൈനലിൽ എത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ല...

ലോക ചാമ്പ്യനായ ശേഷമുള്ള ആദ്യ ടൂർണമെന്റിൽ പി വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി; ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം വീണത് പ്രീക്വാർട്ടറിൽ; സീഡ് ചെയ്യപ്പെടാത്ത് തായ്‌ലൻഡ് താരം പോൺപാവീ ചോചുവോങ്ങ് സിന്ധുവിനെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

September 19, 2019

ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റൺ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി. കഴിഞ്ഞ മാസം ലേകചാമ്പ്യനായ ശേഷമുള്ള തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ തോൽവിയറിഞ്ഞാണ് സിന്ധുവിന്റെ മടക്കം. അഞ്ചാം സീഡായ സിന്ധുവിനെ തായ്ലൻഡിന്റെ സീഡ് ചെയ്യപ്പെടാത...

സൗരഭ് വർമ്മ വിയറ്റ്‌നാം ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ; ജപ്പാൻ താരം മിനോരു കോഗയെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്; ഫൈനലിൽ സുൻ ഫി സിയാങ് സൗരഭിന്റെ എതിരാളി

September 14, 2019

വിയറ്റ്നാം ഓപ്പൺ ബി.ഡബ്ല്യു.എഫ് ടൂർ സൂപ്പർ 100 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം സൗരഭ് വർമ്മ. പുരുഷ വിഭാഗം സിംഗിൾസില് സെമിയിൽ ജപ്പാൻ താരമായ മിനോരു കോഗയെ ആണ് രണ്ടാം സീഡായ സൗരഭ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൗരഭ...

നടുഭാഗം ജലരാജാക്കന്മാർ; ജേതാക്കളാകുന്നത് രണ്ടാം വട്ടം; കിരീടം ചൂടുന്നത് 67 വർഷങ്ങൾക്ക് ശേഷം; ചാമ്പ്യൻസ് ബോട്ട് ലീഗും നടുഭാഗത്തിന്; ചമ്പക്കുളം രണ്ടാമതും കാരിച്ചാൽ മൂന്നാമതും; നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കന്മാർ ജയിച്ചുകയറിയത് സച്ചിനെ സാക്ഷി നിർത്തി

August 31, 2019

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയിൽ നടുഭാഗം ജേതാക്കൾ. ഇത് രണ്ടാം വട്ടമാണ് നടുഭാഗം ട്രോഫി നേടുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടൻ. ഇതോടെ ചാമ്പ്യൻസ് ബോട്ട് ലീഗും നടുഭാഗം നേടി. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. കാരിച്ചാൽ ചുണ...

വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! പുസരല വെങ്കട്ട സിന്ധു പിറന്നത് വോളിബോൾ കുടുംബത്തിൽ; മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം നേട്ടങ്ങളായി; റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടക്കാരി ലോക ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടവും ചൂടി; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടിയ ഈ തെലുങ്കാന സ്വദേശിനിയുടെ അടുത്ത ലക്ഷ്യം ടോക്യോ ഒളിമ്പിക്‌സ് സ്വർണം

August 25, 2019

ഹൈദരാബാദ്: കഴിഞ്ഞ റിയോ ഒളിമ്പിക്‌സ് വരെ ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുവരെ സൂപ്പർതാര പരിവേഷം സൈന നേവാൾ എന്ന താരത്തിനായിരുന്നു. മാധ്യമങ്ങളെല്ലാം പരിലാളന നൽകിയത് സൈനയ്ക്കായിരുന്നു. എന്നാൽ, ഇന്ന് സൈനയല്ല ഇനി ഇന്ത്യൻ ബാഡ്മിന്റണിലെ താരം. റിയോ ഒളിമ്പിക്‌സിലെ വെള്...

മൂന്നാം അങ്കത്തിൽ ലോക കിരീടം ചൂടി പുതുചരിത്രം കുറിച്ച് പി വി സിന്ധു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം; നേട്ടം സ്വന്തമാക്കിയത് ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് നിലംപരിശാക്കി; രണ്ടു തവണ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെട്ട താരം ഉയർത്തിയത് രാജ്യത്തിന്റെ അഭിമാനം; വിജയത്തിൽ വലിയ സന്തോഷം; അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമെന്നും സിന്ധുവിന്റെ പ്രതികരണം

August 25, 2019

ബേസൽ: മൂന്നാം അങ്കത്തിൽ ലോക കിരീടം നേടി സിന്ധു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ഭാരതത്തിന്റെ അഭിമാനം പിവി സിന്ധു സ്വന്തമാക്കി . നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് ഫൈനലിൽ സിന്ധു നിഷ്പ്രയാസം കീഴടക്കിയത് (21-7, 21-7). ചെൻ യു ...

പിവി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ; സെമിയിൽ ചൈനീസ് താരം ചെൻ യു ഫെയെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; 40 മിനിറ്റിൽ വിജയം നേടി സിന്ധു ഒരുങ്ങുന്നത് തുടർച്ചയായ മൂന്നാം ഫൈനലിന്; പടിക്കൽ കലമുടയ്ക്കരുതേ എന്ന പ്രാർത്ഥനയിൽ ആരാധകർ

August 24, 2019

ഇന്ത്യൻ ഷട്ട്‌ലർ പിവി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ചൈനയുടെ ചെൻ യു ഫെയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു തുടർച്ചയായ മൂന്നാം ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ 21-7 ,21-14 വെറും നാൽപ്പത് മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്...

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരം; കേരളത്തിന്റെ ഏക ഒളിമ്പിക് മെഡൽ ജേതാവ് കണ്ണൂർ സ്വദേശിയായ ഹോക്കി താരത്തിനെ പുരസ്‌കാരം തേടിയെത്തിയത് 71ാംവയസിൽ; 1972ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പറിന് ഇത് അർഹിച്ച പുരസ്‌കാരം

August 17, 2019

കേരളത്തിന്റെ ഏക ഒളിമ്പിക് മെഡൽ ജേതാവ് മാനുവൽ ഫ്രഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരം. 21 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ ഗോൾ വലയം കാത്ത താരമാണ് മാനുവൽ ഫ്രെഡറിക്.1972-ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറാ...

ഓസ്ട്രേലിയൻ എതിരാളിയെ ഇടിച്ചിട്ട് പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് സ്വർണം; ഇനി ലോക ചാമ്പ്യൻഷിപ്പും ഒളിംപിക്സും; മേരിയുടെ പഞ്ചിൽ വീണത് ഏപ്രിൽ ഫ്രാങ്ക്സ്  

July 28, 2019

ഇൻഡൊനീഷ്യയിൽ നടന്ന 23-ാമത് പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് സ്വർണ മെഡൽ. 51 കിലോഗ്രാം വിഭാഗത്തിൽ ലാബുവാൻ ബജോയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്‌സിനെ തോൽപ്പിച്ചാണ് മേരി കോം സ്വർണം നേടിയത്...

വീണ്ടും പടിക്കൽ കലമുടച്ച് പിവി സിന്ധു; ഇന്തോനേഷ്യൻ ഓപ്പണിലും ഫൈനലിൽ തോറ്റ് ഇന്ത്യൻ താരം; നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ വീഴ്‌ത്തിയത് ജപ്പാന്റെ അകാനെ യമാഗുച്ചി; സ്‌കോർ 15-21, 16-21

July 21, 2019

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ജപ്പാന്റെ അകാനെ യമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോറ്റത്. സ്‌കോർ 15-21, 16-21. മത്സരത്തിന്റെ തുടക്കം മുതൽ യമാഗുച്ചിക്കായിരുന്നു ആധിപത്യം. ഇടക്ക് ചില തിരിച്ച് വരവ് ന...

പി വി സിന്ധു ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ; സെമിയിൽ ചൈനയുടെ ചെൻ യു ഫെയിയെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കലാശപ്പോരിൽ ജപ്പാന്റെ അകാനെ യമഗുച്ചി ഇന്ത്യൻ താരത്തിന്റെ എതിരാളി

July 20, 2019

ജക്കാർത്ത:പി.വി സിന്ധു ഇൻഡൊനീഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഫൈനലിൽ. ചൈനയുടെ ചെൻ യു ഫെയിയെ 46 മിനിറ്റ് നീണ്ടു നിന്ന നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. അഞ്ചാം സീഡായ സിന്ധുവും രണ്ടാം സീഡായ ചെൻ യു ഫെയും തമ്മിൽ...

ഫൈനൽ സ്മാഷിനായി കേരളവും; പ്രഥമ പ്രൊ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ; ഹീറോസിന്റെ മലയാളിതാരം ജെറോം വിനീത് ടോപ് സ്‌കോറർ  

February 19, 2019

ചെന്നൈ: കലാശ പോരാട്ടത്തിന് കിടിലൻ ജയവുമായി കേരളവും. പ്രഥമ പ്രൊ വോളിബോൾ ലീഗിൽ കേരളത്തിന്റ കാലിക്കറ്റ് ഹീറോസ് ഫൈനലിൽ. യു മുംബയെ തകർത്താണ് ഹീറോസ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് കാലിക്കറ്റ് ഹീറോസിന്റെ വിജയം. സ്‌കോർ: 15-12, 15-9, 16-14. ഒരു ത...

MNM Recommends

Loading...