Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏഷ്യൻ ഗെയിംസിൽ സ്വർണം വാരി ഇന്ത്യ കുതിപ്പ് തുടരുന്നു; ഹെപ്റ്റാത്തലണിൽ സ്വപ്‌നയ്ക്കും ട്രിപ്പിൾ ജംപിൽ അർപീന്തറിനും സ്വർണം; വെള്ളിത്തിളക്കത്തോടെ പി.വി സിന്ധു; വനിതാ വിഭാഗം ഹോക്കിയിൽ ഫൈനലിലെത്തി ഇന്ത്യ; ഗെയിംസിന്റെ 11-ാംദിവസം 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവുമുൾപ്പടെ 54 മെഡലുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ സ്വർണം വാരി ഇന്ത്യ കുതിപ്പ് തുടരുന്നു; ഹെപ്റ്റാത്തലണിൽ സ്വപ്‌നയ്ക്കും ട്രിപ്പിൾ ജംപിൽ അർപീന്തറിനും സ്വർണം;  വെള്ളിത്തിളക്കത്തോടെ പി.വി സിന്ധു;  വനിതാ വിഭാഗം ഹോക്കിയിൽ ഫൈനലിലെത്തി ഇന്ത്യ; ഗെയിംസിന്റെ 11-ാംദിവസം 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവുമുൾപ്പടെ 54 മെഡലുമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഹെപ്റ്റാത്തലണിൽ ഇന്ത്യയ്ക്ക് സ്വർണം. പരിക്ക് വകവയ്ക്കാതെ മത്സരിച്ച ഇരുപത്തിയൊന്നുകാരി സ്വപ്ന ബർമ്മനാണ് 6026 പോയിന്റുമായി ഇന്ത്യയ്ക്ക് സുവർണനേട്ടം സമ്മാനിച്ചത്. ഹെപ്റ്റാത്തലണിൽ ഇന്ന് നടന്ന ഏഴാമത്തെ ഇനമായ 800 മീറ്ററിലും മനസാന്നിദ്ധ്യം കൈവിടാതെ പൊരുതിയാണ് ബർമന്റെ സ്വപ്‌നനേട്ടം. ഇതേയിനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരം പൂർണിമ ഹെംബ്രാം നാലാം സ്ഥാനത്തായി.

ട്രിപ്പിൾ ജംപിൽ അർപീന്ദറിന് സ്വർണം

നേരത്തെ അരനൂറ്റാണ്ടോളം കാത്തിരിപ്പിന് വിരാമമിട്ട് ട്രിപ്പിൾ ജംപിൽ അർപീന്ദർ സിങ് നേരത്തെ സ്വർണമെഡൽ നേടിയിരുന്നു. 6.77 മീറ്റർ ദൂരമാണ് അർപ്പീന്ദർ ചാടിയത്. മുൻപ് നടന്ന മത്സരത്തിൽ 800 മീറ്ററിൽ മൻജിത് സിങ്ങ് സ്വർണം നേടിയിരുന്നു. മലയാളി താരം ജിൻസൺ ജോൺസണിനാണ് വെള്ളി. ഒരു മിനിറ്റ് 46.15 സെക്കൻഡിലാണ് മൻജിത് ഫിനിഷ് ചെയ്തത്.

സിന്ധുവിന് അടിപതറി

ചരിത്രം കുറിച്ച് ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ കടന്ന പി.വി. സിന്ധു, ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂയിങ്ങിനോടു തോറ്റു. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്‌കോർ: 13-21, 16-21. നേട്ടം വെള്ളിയിലൊതുങ്ങിയെങ്കിലും ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. 200 മീറ്ററിൽ ദ്യുതി നേടിയ വെള്ളിയും ഇന്നത്തെ മത്സരത്തിലെ ഇന്ത്യയുടെ വിജയകുതിപ്പായിരുന്നു. മുൻപ് നൂറ് മീറ്ററിലും ദ്യുതി വെള്ളി കരസ്ഥമാക്കിയിരുന്നു.അതേ സമയം ടേബിൾ ടെന്നീസിൽ മിക്സഡ് ഡബിൾസ് സെമിയിൽ ഇന്ത്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. വെങ്കലമാണ് നേടാൻ സാധിച്ചത്.

ഏഷ്യൻ ഗെയിംസിൽ ആദ്യമായിട്ടാണ് ഇന്ത്യ ടേബിൽ ടെന്നീസ് മിക്സഡ് ഡബിൾസ് സെമിയിലെത്തിയത്. നോർത്തുകൊറിയയെ 3-2ന് തോൽപ്പിച്ചതാണ് ഇന്ത്യൻ ജോഡി വെങ്കലമെങ്കിലും ഉറപ്പിക്കുകയായിരുന്നു. അജന്ത ശരത്-മണിക് ബത്ര എന്നിവരാണ് നോർത്തുകൊറിയയെ നേരിട്ടത്. അതേസമയം, വനിതാ വിഭാഗം ഹോക്കിയിൽ ഇന്ത്യയിൽ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.

വനിതാ വിഭാഗം ഹോക്കിയിൽ ഫൈനലിൽ

ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ. സെമി ഫൈനലിൽ ചൈനയെ ഒരൊറ്റ ഗോളിന് കീഴടക്കിയാണ് ഇന്ത്യ ഒരു മെഡലുറപ്പിച്ചത്. 1998-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തുന്നത്. കളി തീരാൻ എട്ടു മിനിറ്റുകൾ ശേഷിക്കെ ഒന്നാന്തരമൊരു ഡ്രാഗ് ഫ്ളിക്കിലൂടെ ഗുർജിത് കൗർ പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചു. വെള്ളിയാഴ്‌ച്ച നടക്കുന്ന ഫൈനലിൽ ജപ്പാനെ നേരിടും. പുരുഷന്മാരുടെ 4x400 റിലേയിൽ കുഞ്ഞുമുഹമ്മദ്, ജീവൻ സുരേഷ്, ജിത്തു ബേബി, ധരുൺ അയ്യാ സ്വാമി എന്നിവരുടെ ടീം ഫൈനലിലെത്തി.
ഇതോടെ, ഇന്ത്യയ്ക്ക് ജക്കാർത്തയിൽ 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 54 മെഡലുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP