Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യ കണ്ടുപിടിച്ച് ഇന്ത്യക്ക് വേണ്ടി നടപ്പാക്കിയ കബഡിയിലും ഇന്ത്യ തോറ്റു; ഇന്ത്യയുടെ സ്വന്തം കലയിൽ ഇക്കുറി നേടാൻ സാധിച്ചത് വെങ്കലം മാത്രം; ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ഗെയിംസിൽ നിന്നും ഇന്ത്യയുടെ കബഡി സ്വർണം വഴുതിപോയതിന്റെ ഞെട്ടൽമാറാതെ കബഡി പ്രേമികൾ

ഇന്ത്യ കണ്ടുപിടിച്ച് ഇന്ത്യക്ക് വേണ്ടി നടപ്പാക്കിയ കബഡിയിലും ഇന്ത്യ തോറ്റു; ഇന്ത്യയുടെ സ്വന്തം കലയിൽ ഇക്കുറി നേടാൻ സാധിച്ചത് വെങ്കലം മാത്രം; ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ഗെയിംസിൽ നിന്നും ഇന്ത്യയുടെ കബഡി സ്വർണം വഴുതിപോയതിന്റെ ഞെട്ടൽമാറാതെ കബഡി പ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വേദിയിൽ രാജ്യത്തിന്റെ സ്വന്തം കായിക വിനോദമായ കബഡിയിലും തോറ്റുതുന്നം പാടി ഇന്ത്യ. ഇനി കബഡിയിൽ ഇന്ത്യനേടിയ സ്വർണ നേട്ടം ചരിത്രം മാത്രം. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ കബഡി ടീമാണ് വെങ്കലം മാത്രം നേടി പുറത്തായത്. സെമിയിൽ ഇറാനോടു തോറ്റാണ് ഇന്ത്യക്കു വെങ്കലം കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. സ്‌കോർ 1827. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്കു പുരുഷ കബഡിയിൽ സ്വർണം നഷ്ടമാകുന്നത്. അഞ്ചാം ദിനത്തിൽ രണ്ടു മെഡലുകൾ മാത്രമാണ് ലഭിച്ചത്. 18 മെഡലുകളുമായി ഇന്ത്യ പത്താം സ്ഥാനത്താണ്.

നേരത്തെ, ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഷാർദൂൽ വിഹാൻ വെള്ളി മെഡൽ സ്വന്തമാക്കി. 15 വയസുമാത്രമാണ് ഷാർദൂൽ വിഹാന് പ്രായം. യോഗ്യതാ റൗണ്ടിൽ ഒന്നാമതായാണ് ഷാർദൂൽ ഫിനിഷ് ചെയ്തിരുന്നത്. ടെന്നിസ് വനിതാ സിംഗിൾസിൽ അങ്കിതാ റെയ്‌ന വെങ്കല മെഡൽ സ്വന്തമാക്കി. സെമിയിൽ ചൈനയുടെ ലോക 34ാം നമ്പർ താരം ഷ്വായ് സാങ്ങിനോട് അങ്കിത തോറ്റു. സ്‌കോർ 46, 67. ടെന്നിസ് പുരുഷ ഡബിൾസ് ഇനത്തിൽ രോഹൻ ബൊപ്പണ്ണദ്വിവിജ് ശരൺ സഖ്യം ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 46, 63, 108 എന്ന സ്‌കോറിനാണ് തോൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP