Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ രണ്ട് ഉജ്വല ജയങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് തോൽവി; രണ്ടിനെതിരെ മൂന്നുഗോളിന് ഇന്ത്യയെ തോൽപിച്ച് ഓസ്‌ട്രേലിയ; തോൽവിയോടെ ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്

ആദ്യ രണ്ട് ഉജ്വല ജയങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് തോൽവി; രണ്ടിനെതിരെ മൂന്നുഗോളിന് ഇന്ത്യയെ തോൽപിച്ച് ഓസ്‌ട്രേലിയ; തോൽവിയോടെ ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

ബ്രെഡ (ഹോളണ്ട്) : തുടർച്ചയായ രണ്ടു കളികളിലെ ഉജ്വല വിജയത്തിന് പിന്നാലെ ഇന്ത്യക്ക ചാമ്പ്യൻസ് ട്രോഫിയിൽ അടിപതറി. കഴിഞ്ഞ കളിയിൽ അർജന്റീനയെ അട്ടിമറിച്ച് എത്തിയ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നിലാണ് ഇന്ന് വീണത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഓസീസിന്റെ ജയം. വരുൺ കുമാർ (10), ഹർമൻപ്രീത് സിങ് (58) എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ ഗോൾ. ഓസ്‌ട്രേലിയയ്ക്കായി ലാച്‌ലാൻ ഷാർപ്പ് (6), ടോം ഗ്രെയ്ഗ് (15), ട്രെന്റ് മിട്ടൻ (33) എന്നിവർ ഇന്ത്യൻ വല കുലുക്കി. തോൽവിയോടെ ഗ്രൂപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനത്തായി. വ്യാഴാഴ്ച ബെൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലെ ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ 4-0 ത്തിന് തകർത്താണ് ഇന്ത്യ വിജയത്തോടെ തുടക്കം കുറിച്ചത്. ഇന്ത്യ രണ്ടാം മത്സരത്തിൽ ലോക രണ്ടാം റാങ്ക് ടീമായ അർജന്റീനയെ അട്ടിമറിച്ചതോടെ വൻ പ്രതീക്ഷയും ഉയർന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ ജയം കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP