Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ താരങ്ങൾ നീന്തുന്നത് രഹസ്യമായി വീഡിയോയിൽ പകർത്തി; കള്ളിപൊളിച്ച താരങ്ങളുടെ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോൾ കയർത്തുസംസാരിച്ചു; അർജുന പുരസ്‌കാരജേതാവായ നീന്തൽ താരത്തിന് വിലക്ക്

വനിതാ താരങ്ങൾ നീന്തുന്നത് രഹസ്യമായി വീഡിയോയിൽ പകർത്തി; കള്ളിപൊളിച്ച താരങ്ങളുടെ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോൾ കയർത്തുസംസാരിച്ചു; അർജുന പുരസ്‌കാരജേതാവായ നീന്തൽ താരത്തിന് വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പത്ത് വർഷമായി അന്താരാഷ്ട തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരമാണ് കായികരംഗത്തെ ആകെ നാണക്കേടിലാക്കുന്ന പ്രവർത്തി ചെയ്തത്. വനിതാ താരങ്ങൾ നീന്തുന്നത് രഹസ്യമായി ക്യാമറയിൽ പകർത്തിയതാണ് പ്രശ്‌നമായത്.ഇതോടെ, അർജുന പുരസ്‌കാര ജേതാവായ നീന്തൽ താരത്തിന് വിലക്ക് ഏർപ്പെടുത്തി.. പാരാ സ്വിമ്മർ പ്രശാന്ത കർമ്മാക്കറെയാണ് ഇന്ത്യയുടെ പാരാലിമ്പിക് കമ്മിറ്റി മൂന്നു വർഷത്തേക്ക് വിലക്കിയത്.

സഹായികളിലൊരാൾക്ക് ക്യാമറ നൽകി നീന്തൽ താരങ്ങളുടെ വീഡിയോ പകർത്താൻ പ്രശാന്ത നിർദ്ദേശിച്ചുവെന്നാണ് ആരോപണം. വീഡിയോ പകർത്തുന്നത് തടയാൻ ശ്രമിച്ച വനിതാ താരങ്ങളുടെ മാതാപിതാക്കളോട് പ്രശാന്ത് കയർത്തുവെന്നും പരാതിയുണ്ട്. മാതാപിതാക്കൾ ഇടപെട്ടതോടെ സഹായി ചിത്രീകരണം നിർത്തിയെന്നും തുടർന്ന് പ്രശാന്ത തന്നെ വീഡിയോ എടുത്തതായും പരാതിയിൽ പറയുന്നു. ഇയാളോട് വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞെങ്കിലും അതിന് സമ്മതിക്കാത്തതിനെ തുടർന്ന് വനിതാ താരങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇത്തരം പ്രവർത്തനങ്ങൾ ഇനി ആവർത്തിക്കില്ലെന്ന ഉറപ്പു നൽകിയതിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ പാരാലിമ്പിക് കമ്മിറ്റി വിഷയം ഗൗരവമായെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഇയാൾ വീഡിയോ പകർത്താൻ ആവശ്യപ്പെട്ടുവെന്ന് സഹായി വെളിപ്പെടുത്തിയതോടെ പാരാലിമ്പിക് കമ്മിറ്റി വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിട്ടു.

പത്ത് വർഷത്തോളമായി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രശാന്ത 37-ഓളം മെഡലുകൾ നേടിയിട്ടുണ്ട്. 2003ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. 2010 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയിരുന്നു.

2016ലെ റിയോ പാരാലിംപിക്‌സിൽ ഇന്ത്യൻ നീന്തൽ പരിശീലകനുമായിരുന്നു ഈ മുപ്പത്തിയേഴുകാരൻ. അർജുന അവാർഡിനു പുറമെ മേജർ ധ്യാൻചന്ദ് അവാർഡ് (2015), ഭീം അവാർഡ് (2014), 2009ലും 2011ലും മികച്ച നീന്തൽത്താരം തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2017 മാർച്ച് 31 മുതൽ ഏപ്രിൽ മൂന്നു വരെ ജയ്പുരിൽ നടന്ന ദേശീയ പാരാ നീന്തൽ ചാംപ്യൻഷിപ്പിനിടെയാണ് വിവാദ സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ടു രേഖാമൂലം പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനാലാണു നടപടിയെടുക്കുന്നതെന്നു പിസിഐ പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP