Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോമൺവെൽത്ത് ഗെയിംസിന് വർണാഭമായ സമാപനം; മെഡൽ നിലയിൽ ഇന്ത്യ അഞ്ചാമത് ഗ്ലാസ്‌ഗോ: ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ വർണാഭമായ സമാപനം.

കോമൺവെൽത്ത് ഗെയിംസിന് വർണാഭമായ സമാപനം; മെഡൽ നിലയിൽ ഇന്ത്യ അഞ്ചാമത്   ഗ്ലാസ്‌ഗോ: ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ വർണാഭമായ സമാപനം.

ഗ്ലാസ്‌ഗോ: ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ വർണാഭമായ സമാപനം. ഉദ്ഘാടനച്ചടങ്ങുപോലെ വിസ്മയകരമായ സാംസ്‌കാരിക പരിപാടികളോടെയാണ് ഗെയിംസിന്റെ തിരശ്ശീല താഴ്ന്നത്.

ഓസ്‌ട്രേലിയൻ പോപ് ഗായിക കൈലി മിനോഗിന്റെ ഗാനത്തോടെയാണ് ഗെയിംസിന്റെ സമാപനചടങ്ങുകൾക്ക് തുടക്കമായത്. ഒപ്പം 2000 പേർ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങുകളുടെ മാറ്റുകൂട്ടി. അടുത്ത ഗെയിംസിന്റെ ആതിഥേയരായ ഗോൾഡ് കോസ്റ്റ് നഗരം അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിൽ ഉണ്ടായിരുന്നു. ഗ്ലാസ്‌ഗോയുടെ സ്വന്തം പോപ് സംഘമായ ഡീകൺ ബ്ലു ഹാംപ്ടൺ പാർക്കിലെ 45,000 കാണികളെ ആവേശഭരിതരാക്കി.

പതിനൊന്നു ദിവസം നീണ്ട ഗെയിംസിന്റെ വർണാഭമായ സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത് വനിതാ ഡിസ്‌കസിൽ വെള്ളി നേടിയ സീമ പൂനിയയായിരുന്നു. 15 സ്വർണവും 30 വെള്ളിയും 19 വെങ്കലവുമായി മെഡൽ വേട്ടയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി. ഗുസ്തി, ഷൂട്ടിങ്, ഭാരോദ്വഹനം എന്നീ ഇനങ്ങളിൽ ഇന്ത്യ ഒന്നിൽ കൂടുതൽ സ്വർണം നേടി.

ഗ്ലാസ്‌ഗോയിൽ ഭാരോദ്വഹനത്തിൽ സഞ്ജിതാ ചാനുവിലൂടെ മെഡൽ വേട്ടക്ക് തുടക്കമിട്ട ഇന്ത്യ ഗെയിംസിലെ അവസാന മെഡൽ നേടിയത് ബാഡ്മിന്റൺ വനിതാ ഡബിൾസിലൂടെയാണ്. ഗോദയിൽ നിന്ന് അഞ്ച് സ്വർണമാണ് ഗുസ്തി താരങ്ങൾ സ്വന്തമാക്കിയത്. അമിത് കുമാർ, യോഗേശ്വർ ദത്ത്, സുശീൽ കുമാർ, വിനേശ് പൊഗാട്ട്, ബബിതാ കുമാരി എന്നിവരാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഷൂട്ടിംങ്ങിൽ അഭിനവ് ബിന്ദ്രയും അപൂർവ്വി ചന്ദേലയും രാഹി സർണോബത്തും സുവർണലക്ഷ്യം തെറ്റിച്ചില്ല.

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ 32 വർഷങ്ങൾക്കു ശേഷം സ്വർണം നേടി പി കശ്യപും സ്‌ക്വാഷിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി ജോഷ്‌ന ചിന്നപ്പദീപിക പള്ളിക്കൽ സഖ്യവും ചരിത്രത്തിന്റെ ഭാഗമായി. ഡിസ്‌ക്കസ് ത്രോയിൽ വികാസ് ഗൗഡ ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ഏക സ്വർണം സമ്മാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP