Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യൻ ചുണക്കുട്ടികൾ; ഷൂട്ടിങ്ങിൽ ഹീന സിദ്ദുവിന് വെങ്കലം; യോഗ്യതാ റൗണ്ടിൽ 13ാം സ്ഥാനത്തായിരുന്ന സിന്ധു പിന്നീട് നടത്തിയത് വൻ തിരിച്ച് വരവ്

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യൻ ചുണക്കുട്ടികൾ; ഷൂട്ടിങ്ങിൽ ഹീന സിദ്ദുവിന് വെങ്കലം; യോഗ്യതാ റൗണ്ടിൽ 13ാം സ്ഥാനത്തായിരുന്ന സിന്ധു പിന്നീട് നടത്തിയത് വൻ തിരിച്ച് വരവ്

മറുനാടൻ ഡെസ്‌ക്‌


ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ടയിൽ കുതിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയാണ് ഹീന സിദ്ദു രാജ്യത്തിന്റെ അഭിമാനമുയർത്തിയത്. യോഗ്യതാ റൗണ്ടിൽ ഒരു ഘട്ടത്തിൽ 13-ാം സ്ഥാനായിരുന്ന ഹീന പിന്നീട് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. അവസാനം മൂന്നു താരങ്ങൾ മാത്രം അവശേഷിക്കെ ഹീന ഇന്ത്യയുടെ പ്രതീക്ഷയുയർത്തിയതായിരുന്നു.

ഒരു ഷോട്ടിൽ 10.8 പോയിന്റ് നേടിയ ഹീനയ്ക്ക് പക്ഷേ അടുത്ത ഷോട്ടിൽ 9.6 പോയിന്റേ കണ്ടെത്താനായുള്ളു. ഇതോടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗെയിംസ് റെക്കോഡോടെ 240.3 പോയിന്റ് നേടി ചൈനയുടെ വാങ് കിയാൻ സ്വർണം നേടി. 237.6 പോയിന്റോടെ കൊറിയയുടെ കിം മിൻജുങ്ങിനാണ് വെള്ളി. ഹീന 219.2 പോയിന്റാണ് നേടിയത്.

അതേസമയം ഇന്ത്യയുടെ പതിനാറുകാരി മനു ഭേകർ നിരാശപ്പെടുത്തി. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മനുവിന് 176.2 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനം നേടിയാണ് മനു ഫൈനലിലെത്തിയത്. അതേസമയം ഏഴാം സ്ഥാനക്കാരിയായി ഫൈനലിലെത്തിയ ഹീന പിന്നീട് പൊരുതുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP