Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; 18 അംഗ ടീമിൽ പിആർ ശ്രീജേഷും; ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് നവംബർ 28ന് ആരംഭിക്കും; മൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ

ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; 18 അംഗ ടീമിൽ പിആർ ശ്രീജേഷും; ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് നവംബർ 28ന് ആരംഭിക്കും; മൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ

ഭുവനേശ്വർ: ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് ഉൾപ്പെട്ട 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മൻപ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് നവംബർ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് തുടങ്ങുന്നത്.

ശ്രീജേഷിന് പുറമേ കൃഷ്ണ ബഹദൂർ പഥക്കിനെയും ഗോൾകീപ്പറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏറ്റുമുട്ടും. ബെൽജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന പൂൾ സിയിലാണ് ഇന്ത്യ. 16 ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്ന്, രണ്ടു സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP