Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെമി ഫൈനലിലെ വിധിയെഴുത്തിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ തള്ളി; ഏഷ്യാഡ് ബോക്‌സിങ്ങിൽ സരിതയ്ക്ക് വെങ്കലം മാത്രം

സെമി ഫൈനലിലെ വിധിയെഴുത്തിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ തള്ളി; ഏഷ്യാഡ് ബോക്‌സിങ്ങിൽ സരിതയ്ക്ക് വെങ്കലം മാത്രം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ബോക്‌സിങ് സെമി ഫൈനലിലെ വിധിയെഴുത്തിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ തള്ളി. റഫറിമാരുടെ വിവാദ തീരുമാനത്തിൽ ഇന്ത്യൻ താരം സരിത ദേവി ആതിഥേയരായ ദക്ഷിണ കൊറിയയുടെ താരത്തോട് തോറ്റുപുറത്താകുകയായിരുന്നു.

മത്സരത്തിൽ സരിത വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും കൊറിയൻ താരം വിജയിച്ചതായി റഫറിമാർ വിധിയെഴുതുകയായിരുന്നു. ഉറപ്പായ ഫൈനൽ ബർത്ത് നഷ്ടമായതിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സരിത വേദിവിട്ടത്.

വനിത ബോക്‌സിങ് 57 കിലോ വിഭാഗത്തിന്റെ സെമിഫൈനലിൽ മൂന്ന് റഫറിമാരും ഇന്ത്യൻ താരത്തിന് എതിരായാണ് വിധിയെഴുതിയത്. വിവാദ തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യക്കാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇന്ത്യയുടെ അപ്പീൽ തള്ളിയതോടെ സരിത ദേവിയുടെ നേട്ടം വെങ്കലത്തിൽ ഒതുങ്ങി. ദക്ഷിണ കൊറിയയുടെ ജിന പാർക്കിനോടാണ് സരിത സെമി ഫൈനലിൽ പരാജയപ്പെട്ടത്.

തനിക്ക് വേണ്ട പിന്തുണ നൽക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നേരത്തെ സരിത പ്രതികരിച്ചിരുന്നു. ഇതെത്തുടർന്നാണ് ഇന്ത്യ അപ്പീൽ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP