1 usd = 71.96 inr 1 gbp = 94.70 inr 1 eur = 84.13 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 237.80 inr

Sep / 2018
20
Thursday

ശ്രീജേഷ് ഗോൾവല കാത്തപ്പോൾ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീമിന് ഏഷ്യൻ കിരീടം; ടിന്റു വെള്ളിടിയായപ്പോൾ 400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം

October 02, 2014 | 07:21 PM IST | Permalinkശ്രീജേഷ് ഗോൾവല കാത്തപ്പോൾ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീമിന് ഏഷ്യൻ കിരീടം; ടിന്റു വെള്ളിടിയായപ്പോൾ 400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം

സ്വന്തം ലേഖകൻ

ഇഞ്ചിയോൺ: മഹാത്മാ ഗാന്ധിയുടെ ഓർമ ദിവസം ഇന്ത്യക്ക് ആവേശത്തിന്റെ ദിനമായി മാറി. മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും വളർച്ചാ നിരക്കിലും ലോക രാജ്യങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്നും കരുത്തിന്റെ ഒൻപതാം സ്ഥാനത്തേക്ക് കൈ പിടിച്ചുയർത്തിയത്‌ രണ്ടു മലയാളികൾ ആണ് എന്നത് ഏതു കേരളീയനും കൂടുതൽ അഭിമാനം നൽകുന്നു. നിത്യ വൈരികളായ പാക്കിസ്ഥാനുമായി 1-1നു സമനില പിടിച്ച ഇന്ത്യൻ ഹോക്കി ടീമിനെ സ്വർണ തിളക്കത്തിലേക്ക് നയിച്ചത് മലയാളിയുടെ അഭിമാന താരമായ ശ്രീജേഷ് കാവൽക്കാരൻ ആയതു കൊണ്ട് മാത്രം. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 നു പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യ ഏഷ്യൻ ഗെയിംസ് കിരീടം ചൂടിയപ്പോൾ എല്ലാവരും അഭിനന്ദിക്കാൻ ഓടി ഓടിയെത്തിയത് ശ്രീജേഷിനെ ആയിരുന്നു.

തൊട്ടു പിന്നാലെ ആണ് ഇന്ത്യയുടെ വനിതാ അത്ലറ്റുകൾ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയത്. 800 മീറ്ററിൽ വെള്ളി നേടിയ ആവേശത്തിൽ ട്രാക്കിൽ ഇറങ്ങിയ ടിന്റു ലൂക്കായുടെ കുതിപ്പായിരുന്നു അതിനിർണ്ണായകമായ ഈ സ്വർണ നേട്ടത്തിന്റെ കാതൽ. ഇതോടെ ഒറ്റയടിക്ക് ഇന്ത്യയുടെ സ്ഥാനം 11ൽ നിന്ന് ഒൻപതായി ഉയരുക ആയിരുന്നു.

നാളെ നടക്കാനിരിക്കുന്ന പുരുഷ, വനിതാ കബഡി ഫൈനലുകളിൽ ഇന്ത്യ ഇരട്ട സ്വർണം കരസ്ഥമാക്കിയാൽ ​മെഡൽ പട്ടികയിൽ​ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക്‌ ഉയരും. വനിതകൾ​ സെമി ഫൈനലിൽ ​തായ്‌ലാൻഡിനെയും പുരുഷന്മാർ ആതിഥേയരായ ദക്ഷിണ കൊറിയയേയും തോൽപ്പിച്ചാണ് ഫൈനലിൽ ​കടന്നത്.

പതിനാറു കൊല്ലം കാത്തിരുന്ന സ്വർണം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ശ്രീജേഷിന്റെ മികവു മാത്രം

ഒന്നരപ്പതിറ്റാണ്ടായി ഫൈനൽ വിജയം കിട്ടാക്കനവായിരുന്ന ഇന്ത്യൻ ഹോക്കി ടീം ഇത്തവണ ഏഷ്യൻ ഗെയിംസ് കിരീടമണിഞ്ഞത് ഷൂട്ട് ഔട്ട് മികവിൽ. എട്ടുതവണ കിരീടധാരികളായിരുന്ന പാക്കിസ്ഥാനുമായി ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ചു. ഷൂട്ടൗട്ടിൽ മലയാളിയായ ഗോളി ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യൻ ജയം (4-2). ഹോക്കിയിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ ആദ്യം ഗോൾ നേടി. ഇന്ത്യയാവട്ടെ തുടർച്ചയായി ലഭിച്ച അവസരങ്ങൾ കളഞ്ഞുകുളിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പായി കൊദാജിത് സിങ് ഇന്ത്യയുടെ സമനില ഗോൾ നേടി. രണ്ടാംപകുതിയിൽ​ഉടനീളം ഇന്ത്യയ്ക്കായിരുന്നു കളത്തിലെ മേധാവിത്വം. എന്നാൽ അതൊന്നും ഗോൾ ആക്കുന്നതിൽ​ഇന്ത്യ വിജയിച്ചില്ല. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അതുവരെ മികച്ച ഫോമിൽ കളിച്ചിരുന്ന പാക്ക് ഗോൾ കീപ്പർ ഇമ്രാൻ ബട്ടിനു ഷൂട്ട് ഔട്ടിന്റെ സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ല. സമചിത്തതയോടെ ഗോൾവല കാത്ത ശ്രീജേഷ് ഇന്ത്യൻ വിജയം ആധികാരികമാക്കി.

ഈ വിജയത്തോടെ 2016ൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് ഇന്ത്യ യോഗ്യത നേടി. 1998 ൽ ആണ് ഇന്ത്യൻ പുരുഷഹോക്കി ടീം അവസാനമായി ഏഷ്യൻഗെയിംസിൽ സ്വർണം നേടിയത്. ധൻരാജ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു അത്. 2002ൽ ബുസാൻ ഗെയിംസിൽ ഫൈനലിലെത്തിയെങ്കിലും ദക്ഷിണകൊറിയയോട് തോറ്റു.

ആതിഥേയരായ കൊറിയൻ പടയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ ഫൈനലിൽ ഏറ്റുമുട്ടിയ പാക്കിസ്ഥാനും മലേഷ്യയും തമ്മിലായിരുന്നു മറ്റൊരു സെമിഫൈനൽ. ഷൂട്ടൗട്ടിലൂടെ 6-5 എന്ന സ്കോറിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഗ്രൂപ്പിലെ മൂന്ന് മൽസരങ്ങളിൽ എതിരില്ലാത്ത വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ പാക്കിസ്ഥാനോട് മാത്രം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഇന്ത്യ പിന്നിലായി.

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇതുൾപ്പെടെ ഇന്ത്യ- പാക്കിസ്ഥാൻ നേർക്കുനേർ ഫൈനൽ നടന്നത് ഒൻപതു തവണയാണ്. ഏഴിലും സ്വർണം പാക്കിസ്ഥാൻ കൊണ്ടു പോയി. 1966ലെ ബാങ്കോക്ക് ഗെയിംസിലും ഇപ്പോൾ ഇഞ്ചോണിലുമാണ് ഇന്ത്യ സ്വർണം നേടിയിട്ടുള്ളത്. ഇതിനു മുമ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് 1990ൽ ബെയ്ജിങ്ങിൽ ആയിരുന്നു. അന്നും വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു.

ആദ്യ ലാപ്പിൽ​പിന്നിലായ ഇന്ത്യയെ മുന്നിലാക്കിയത് ടിന്റുവിന്റെ കുതിപ്പ്

ഹോക്കിയിൽ​ഇന്ത്യൻ ടീം സ്വർണം നേടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വനിതകളുടെ നാനൂറ് മീറ്റർ​റിലേയുടെ റിസൽറ്റുമെത്തി. ഈ ഇനത്തിലെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തിരുത്തിയാണ് ടിന്റു ലൂക്കയും കൂട്ടരും സ്വർണം നേടിയത്.

4x400 മീറ്റർ റിലേയിൽ മലയാളി താരം ടിന്റു ലൂക്ക അടങ്ങിയ ടീം നാലിൽ​മൂന്നു ഹീറ്റിലും വ്യക്തമായ മേൽക്കൈയോടെയാണ് സുവർണ്ണനേട്ടം കൈപ്പിടിയിലൊതുക്കിയത്. 3:28.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മൻദീപ് കൗറും എം ആർ പൂവമ്മയും നാലു വർഷം മുൻപ് ഗ്വാങ്ഷുവിൽ ഇന്ത്യൻ ടീം തന്നെ കുറിച്ച റെക്കോഡാണ് ഭേദിച്ചത്. അന്ന് 3.29.02 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗമായിരുന്നു മൻദീപ് കൗർ. തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസിൽ സ്വർണവും റെക്കോഡും കുറിക്കുകയെന്ന അപൂർവ ബഹുമതിയും മൻദീപിന് സ്വന്തമായി. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണിത്.

കഴിഞ്ഞ ദിവസം 800 മീറ്ററിൽ തലനാരിഴയ്ക്കായിരുന്നു ടിന്റുവിന് സ്വർണം നഷ്ടപ്പെട്ടത്. അതിന്റെ കുറവു തീർക്കുന്നതായി ഈ മധുരവിജയം. പ്രിയങ്ക ഓടിയ ആദ്യ ലാപ്പിൽ ജപ്പാന് പിന്നിലായിരുന്നു, ഇന്ത്യ. എന്നാൽ, പ്രിയങ്കയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയ ടിന്റു ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവിൽ നിന്ന് ബാറ്റൺ കൈമാറിക്കിട്ടിയ മൻദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവ കനത്ത മത്സരം കാഴ്ചവച്ചെങ്കിലും ലീഡ് നഷ്ടപ്പെടുത്താതെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ബാറ്റൺ കൈമാറാൻ സാധിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാൻ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തിലാണ് പൂവമ്മ സ്വർണ്ണനേട്ടത്തിലേക്ക് ഓടിക്കയറിയത്. ജപ്പാൻ താരം 20 സെക്കൻഡ് കൂടിയെടുത്താണ് ഫിനീഷ് ചെയ്തത്. സമയം: 3:30.80 സെക്കൻഡ്. 3.32.02 സെക്കൻഡിൽ ചൈന വെങ്കലമണിഞ്ഞു.

ജയ്ഷക്ക് നിർഭാഗ്യത്തിന്റെ നാലാം സ്ഥാനം; പ്രീജക്ക് നിരാശയുടെ എട്ടാം സ്ഥാനം

3000 മീറ്ററിൽ വെങ്കലം നേടിയ മലയാളി താരം ഓ പി ജയ്ഷക്ക് 5000 മീറ്ററിൽ നിർഭാഗ്യത്തിന്റെ നാലാം സ്ഥാനം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ വെള്ളി നേടിയ പ്രീജ ശ്രീധരനാവട്ടെ എട്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്യാനെ കഴിഞ്ഞുള്ളു. വനിതകളുടെ ട്രിപ്പിൽ ജമ്പിൽ മത്സരിച്ച മലയാളി താരങ്ങളായ മയൂഖ ജോണിയും എം എം പ്രജൂഷയും പരാജയപ്പെട്ടവരുടെ കൂടെയാണ്. ഇരുവരും ലോങ്ങ്‌ ജമ്പിലും മെഡൽ നേടിയിരുന്നില്ല.

ജെയ്ഷ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 15:18.30 സെക്കൻഡിലാണ് 5000 മീറ്റർ റെയ്സിൽ​നാലാമതായി ഫിനിഷ് ചെയ്തത്. ജെയ്ഷയേക്കാൾ ആറു സെക്കൻഡ് മുൻപ് ഫിനിഷ് ചെയ്ത ചൈനയുടെ ചാങ്ക്വിൻ ഡിങ് വെങ്കലം നേടി. വെങ്കല ഡബിൾ നേടാനുള്ള സുവർണാവസരമാണ് ജെയ്ഷയ്ക്ക് നഷ്ടമായത്. 15:41.91 സെക്കൻഡായിരുന്നു ഇതുവരെ ജെയ്ഷയുടെ ഏറ്റവും മികച്ച സമയം. ഈ സീസണിൽ ഓടിയ ഏറ്റവും മികച്ച സമയമാവട്ടെ 15:54.21 സെക്കൻഡും. 2006ൽ ദോഹയിൽ ജെയ്ഷ 5000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. 15:41.91 സെക്കൻഡാണ് അന്ന് കുറിച്ച സമയം.

5:39.52 സെക്കൻഡിലായിരുന്നു എട്ടാം സ്ഥാനത്ത് പ്രീജയുടെ ഫിനിഷ്. ഈ സീസണിലെ പ്രീജയുടെയും ഏറ്റവും മികച്ച പ്രകടനമാണിത്. എന്നാൽ, തന്റെ കരിയറിലെ മികച്ച പ്രകടനമായ 15:15.89 സെക്കൻഡിന്റെ അടുത്തെങ്ങും വരാൻ പ്രീജയ്ക്ക് കഴിഞ്ഞില്ല. ഈ പ്രകടനത്തിന്റെ ബലത്തിലാണ് നാലു വർഷം മുൻപ് ഗ്വാങ്ഷുവിൽ പ്രീജ വെള്ളിയണിഞ്ഞത്. 16:13.07 സെക്കൻഡാണ് ഈ സീസണിൽ പ്രീജ കുറിച്ച ഏറ്റവും മികച്ച സമയം.

ആഫ്രിക്കൻവംശജരായ താരങ്ങളുടെ കരുത്തൽ ബഹ്‌റൈൻ സ്വർണവും വെള്ളിയും സ്വന്തമാക്കി. 14:59.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇസാ യൂസുഫ് ജമാൽ സ്വർണവും ബെലെറ്റെ ഗെബ്രെജ്യോർജിയസ് വെള്ളിയും നേടി.

ഒൻപത് സ്വർണ്ണവുമായി ഒമ്പതാമതെത്തി; കബഡിയിൽ ഇരട്ട സ്വർണം പ്രതീക്ഷിച്ച് ഇന്ത്യ

ഇന്നത്തെ രണ്ടു സ്വർണ്ണത്തോടെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്ന് ഇന്ത്യ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. ഒൻപത് സ്വർണവും ഒൻപത് വെള്ളിയും 37 വെങ്കലവും അടക്കം 55 മെഡലുകളോടെയാണ് ഇന്ത്യയുടെ ഒൻപതാം സ്ഥാനം. അതേ സമയം നാളെ നടക്കുന്ന കബഡിയിൽ രണ്ടു സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പുരുഷ വനിതാ വിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കയറിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയുടെ സ്ഥാനം ഇറാന് പിന്നിൽ എഴാമതായി ഉയർന്നേക്കും. പത്തു സ്വർണവും പത്തു വെള്ളിയും നേടിയ ഉത്തര കൊറിയ ആണ് ഇപ്പോൾ ഏഴാമത്. പുരുഷ കബഡിയിൽ എല്ലാ വർഷവും ഇന്ത്യയ്ക്കാണ് സ്വർണം. നാളെയോടെ പ്രധാന മത്സരങ്ങൾ എല്ലാം അവസാനിക്കാൻ ഇരിക്കവേ ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണ് ബാക്കി.

പുരുഷ കബഡി ടീം തുടർച്ചയായ ഏഴാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 35-25 എന്ന സ്കോറിന് ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനിൽ കടന്നത്. ഹാഫ് ടൈമിൽ വെറും രണ്ടുപോയിന്റിനു ലീഡ് ചെയ്തിരുന്ന ഇന്ത്യ (14-12) രണ്ടാംപകുതിയിൽ​ഫോമിലെത്തിയതോടെയാണ് കളിയിൽ​വ്യക്തമായ മേൽക്കൈ നേടിയത്. ആദ്യ പകുതിയിൽ​ഏഴു കൊറിയൻ താരങ്ങളെ മാത്രമേ ഇന്ത്യയ്ക്ക് പുറത്താക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ രണ്ടാംപാതിയിൽ​ 19 എതിരാളികളെ കളത്തിനു വെളിയിലാക്കാൻ ഇന്ത്യയ്ക്കായി. ആദ്യപാതിയിൽ​ഇന്ത്യയ്ക്ക് ഏഴ് ബോണസ് പോയിന്റുകൾ​നേടാൻ കഴിഞ്ഞിരുന്നെങ്കിലും രണ്ടാം പകുതിയിൽ എതിർടീമിന്റെ ബോക്സ് റെയ്ഡ് ചെയ്ത് ഒരു ബോണസ് പോയിന്റ് സ്വന്തമാക്കാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. അതേ സമയം മുഴുവൻ ദക്ഷിണകൊറിയൻ താരങ്ങളേയും പുറത്താക്കാൻ കഴിഞ്ഞതിലൂടെ രണ്ടു ലോണ പോയിന്റ് ഇന്ത്യ രണ്ടാംറൗണ്ടിൽ സ്വന്തമാക്കി.

ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 41-28 എന്ന സ്കോറിന് തായ്‌ലാൻഡിനെ പരാജയപ്പെടുത്തിയാണ് വനിതകൾ ഫൈനൽ ബർത്ത് നേടിയത്. ആദ്യപാതിയിൽ  ‍​14 പോയിന്റ് വീതം നേടി സമനില പാലിച്ചിടത്തുനിന്നാണ് രണ്ടാംപാതിയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യ സെമി ഫൈനൽ​വിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന പാതിയിൽ ഇന്ത്യ 27 പോയിന്റ് നേടിയപ്പോൾ തായ്‌ലൻഡിന് 14 പോയിന്റ് മാത്രമാണ് നേടാനായത്. രണ്ടാം പകുതിയിൽ മുഴുവൻ തായ് താരങ്ങളെയും പുറത്താക്കി ഇന്ത്യ നാല് ലോണ പോയിന്റ് നേടി. രണ്ടു പകുതികളിലുമായി മൊത്തം ആറ് ബോണസ് പോയിന്റും ഇന്ത്യ സ്വന്തമാക്കി. പ്രതിരോധത്തിൽ ഇന്ത്യ കാട്ടിയ അലംഭാവം മുതലെടുത്ത് തായ്‌ലൻഡ് 13 ബോണസ് പോയിന്റ് നേടി. റെയ്ഡിൽ ഇന്ത്യയ്ക്കായിരുന്നു വ്യക്തമായ മേൽക്കൈ. 31 തായ് താരങ്ങളെ ഇന്ത്യ കളത്തിന് പുറത്താക്കി. 15 ഇന്ത്യൻ താരങ്ങളെ തായ്‌ലൻഡും പുറത്താക്കി.

142 സ്വർണം അടക്കം 322 മെഡൽ നേടിയ ചൈന പതിവ് പോലെ എല്ലാ രാജ്യങ്ങളെക്കാളും മുമ്പിലാണ്. 72 സ്വർണം അടക്കം 213 മെഡൽ നേടി ആതിഥേയരായ ദക്ഷിണ കൊറിയ എല്ലാവരെയും അമ്പരപ്പിച്ചു രണ്ടാമതാണ്‌. ജപ്പാൻ, കസാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ്‌ മൂന്ന്, നാല്, അഞ്ച് എന്നീ സ്ഥാനങ്ങൾ.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടിൽ ഉറച്ചു പൊലീസ്; മെത്രാന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ പേരിൽ ജാമ്യമുള്ള വകുപ്പ് ചാർജ്ജ് ചെയ്തു കോടതിയിൽ ഹാജരാക്കി വിട്ടയക്കാൻ നീക്കം; ഏതു തീരുമാനവും പൊലീസിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ എടുക്കാൻ നിർദ്ദേശിച്ചു എം വി ജയരാജൻ: ഫ്രാങ്കോയെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊലീസ്
71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും
ഏഴു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൂസാതെ നിലപാടിൽ ഉറച്ച് മെത്രാൻ; കന്യാസ്ത്രീകൾക്കയച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച് ചോദിച്ചാൽ എഡിറ്റ് ചെയ്തതാണ് എന്ന് വിശദീകരണം; മഠത്തിൽ പോയതിന്റെ രജിസ്റ്റർ കാണിച്ചപ്പോൾ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു; പഠിച്ചു പറഞ്ഞതു പോലെ എല്ലാത്തിനും ഉത്തരങ്ങൾ: ഫ്രാങ്കോ മുളക്കൻ ഇന്നലെ ഉത്തരം നൽകിയത് പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന ധാർഷ്ട്യത്തോടെ; ഇന്നും രാത്രിവരെ ചോദ്യം ചെയ്യൽ തുടരും
ആളെ തിരിച്ചറിയാതിരിക്കാൻ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ഹോട്ടലിലെത്തിയ മറുനാടൻ റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവർ; ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിൽ; സ്യൂട്ട് റൂമിൽ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും
പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടികളുമായി മുറികളിൽ കയറി വാതിലടച്ചിരിക്കും; തുണിയഴിച്ചു മാറ്റി മടിയിലിരുത്തുന്നത് യോഗാഭ്യാസത്തിൽ കുണ്ഡലിനി ഉണർത്താനെന്ന് പറഞ്ഞ്; ഈശ്വര ചൈതന്യം പ്രവേശിക്കുന്നത് നട്ടെല്ലിലൂടെയായതിനാൽ പിറകിൽ വേദന വരുമ്പോൾ ഓം ശാന്തി എന്ന് പറയണം; പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധർമവൃതൻ കടുംകൈക്ക് മുതിർന്നത് ആത്മീയതയുടെ മറവിൽ
സൗദിയിൽ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശം നടത്തിയ മലയാളി യുവ എഞ്ചിനീയർക്ക് അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും; ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ ചുമത്തിയത് മതനിന്ദയും പ്രവാചക നിന്ദാ കുറ്റങ്ങളും; സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം ഡിലീറ്റ് ചെയ്താൽ പുലിവാലുകൾ കുറയ്ക്കാം..!
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം