Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌ക്വാഷിൽ വെള്ളിയുറപ്പിച്ച് ഘോഷാൽ; ദീപികയ്ക്ക് വെങ്കലം; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലും വെങ്കലം

സ്‌ക്വാഷിൽ വെള്ളിയുറപ്പിച്ച് ഘോഷാൽ; ദീപികയ്ക്ക് വെങ്കലം; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലും വെങ്കലം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിന്റെ സ്‌ക്വാഷിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ ഫൈനലിലെത്തി. സെമിയിലെ വിജയത്തോടെ സൗരവ് ഘോഷാൽ വെള്ളി മെഡിൽ ഉറപ്പിച്ചു. ആദ്യമായാണ് സ്‌ക്വാഷിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തുന്നത്. നേരത്തെ മലയാളിയായ ദീപകാ പള്ളിക്കൽ വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.

പുരുഷ സ്‌ക്വാഷ് സെമിയിൽ മലേഷ്യൻ താരം ബെൻ ഹി ഓംഗിനെയാണ് സൗരവ് ഘോഷാൽ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ 11-9, 11-4, 11-5.

ഏഷ്യൻ ഗെയിംസിൽ ഇന്ന് രണ്ട് വെങ്കലം കൂടി ഇന്ത്യയ്ക്ക് ലഭിച്ചു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലാണ് ഇന്ത്യ ആദ്യം വെങ്കലം നേടിയത്. തൊട്ടുപിന്നാലെ മലയാളി താരം ദീപിക പള്ളിക്കലിലൂടെ സ്‌ക്വാഷിലും ഇന്ത്യ വെങ്കലം നേടി. ഇതോടെ ഇന്ത്യക്ക് അഞ്ചു വെങ്കലമടക്കം ആറ് മെഡലുകളായി.

സെമിയിൽ മലേഷ്യൻ താരം നിക്കോൾ ഡേവിഡ് 30ന് തോൽപ്പിച്ചതോടെയാണ് ദീപികയുടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. ഹീനാ സിദ്ധു, രാഹി സർണോബാദ്, അനീസാ സെയ്ദ് എന്നിവരടങ്ങിയ ടീമാണ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.

ഏഷ്യൻ ഗെയിംസ് സ്‌ക്വാഷിൽ ഇന്ത്യയുടെ ആദ്യമെഡലാണ് ദീപികയുടേത്. ലോക ഒന്നാം നമ്പറായ നിക്കോളാസ് ഡേവിഡിനോട് നേരിട്ടുള്ള ഗെയിമിൽ തോറ്റു. സ്‌കോർ11-4,11-4,11-5. ലോകറാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള ദീപികയ്ക്ക് സെമി മത്സരത്തിലൊരിക്കലും മികവ് കാട്ടാനായില്ല. ഇന്ത്യയുടെ തന്നെ ജോഷ്‌ന ചിന്നപ്പയെ തോൽപ്പിച്ചാണ് ദീപിക സെമിയിൽ എത്തിയത്.

അതേസമയം, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അയോണിക പോൾ ഫൈനലിൽ പുറത്തായി. ഏഴാം സ്ഥാനത്ത് എത്താനേ അയോണികയ്ക്ക് സാധിച്ചുള്ളൂ.നാല് റൗണ്ടുകളിലെ 14 ഷോട്ടുകളിൽ നിന്ന് 101.9 പോയിന്റേ അയോണിക്കയ്ക്ക് നേടാനായുള്ളൂ. ഇന്നലെ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങുന്ന ഇന്ത്യൻ ടീം വെങ്കലം നേടിയിരുന്നു.

അതേസമയം, ഇന്ത്യൻ ഷൂട്ടിങ് താരം രാഹി സർണോബാത്ത് സെമിയിൽ പുറത്തായി. 25 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് രാഹി സെമിയിൽ തോറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP