Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി; ഫൈനലിൽ ജപ്പാനോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; വെള്ളി മെഡൽ നേടുന്നത് 20 വർഷത്തിന് ശേഷം;13 സ്വർണമുൾപ്പടെ 65 മെഡലുകളുമായി ഇന്ത്യ എട്ടാമത്

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി; ഫൈനലിൽ ജപ്പാനോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; വെള്ളി മെഡൽ നേടുന്നത് 20 വർഷത്തിന് ശേഷം;13 സ്വർണമുൾപ്പടെ 65 മെഡലുകളുമായി ഇന്ത്യ എട്ടാമത്

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിത ഹോക്കി ഫൈനലിൽ ഇന്ത്യ പൊരുതി തോറ്റു. ജപ്പാനോട് തോറ്റെങ്കിലും ഇന്ത്യൻ വനിതകൾ ജക്കാർത്തയിൽ സ്വന്തമാക്കിയത് ചരിത്രനേട്ടം. 20 വർഷത്തെ ഇടവേളക്ക് ശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയാണ് ഇന്ത്യൻ പെൺകൊടികൾ ചരിത്രത്തിന്റെ ഭാഗമായത്. ഫൈനൽ കളിക്കുന്നതാകട്ടെ മൂന്നാമത്തെ തവണയും. 2002-ൽ മെഡലൊന്നും നേടാതെ മടങ്ങിയ ഇന്ത്യ 2006-ൽ വെങ്കലം നേടി. 2010-ലും മെഡൽ പട്ടികയിൽ നിന്ന് പുറത്തായി. എന്നാൽ 2014-ൽ വീണ്ടും വെങ്കലം നേടി തിരിച്ചുവരവ് നടത്തി. അതിനേക്കാളെല്ലാം മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ പുറത്തെടുത്തത്.

ഫൈനലിൽ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. കളി തുടങ്ങി 11-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ മിനാമി ഷിമിസു ജപ്പാനെ മുന്നിലെത്തിച്ചു. എന്നാൽ 24-ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു. നവനീതിന്റെ പാസ്സിൽ നേഹ ഗോയൽ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ജപ്പാൻ വീണ്ടും മുന്നിലെത്തി. 44-ാം മിനിറ്റിൽ മൊറ്റോമി കവാമുറ പെനാൽറ്റി കോർണറിലൂടെ ജപ്പാന്റെ വിജയഗോൾ നേടുകയായിരുന്നു. ഒരു ഗോൾ തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം പുരുഷ വിഭാഗത്തിൽ സെമിഫൈനലിൽ ഇന്ത്യ മലേഷ്യയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു. ഇനി വെങ്കല മെഡലിനായി പാക്കിസ്ഥാനുമായി മത്സരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP