Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദേശീയ സീനിയർ വോളി പുരുഷവിഭാഗം കിരീടം തിരിച്ചുപിടിച്ച് കേരളം; അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ റെയിൽവേസിനെ മുട്ടുകുത്തിച്ചു; വനിതാ വിഭാഗത്തിൽ റെയിൽവേസ് ചാമ്പ്യൻഷിപ്പ് നിലനിർത്തി

ദേശീയ സീനിയർ വോളി പുരുഷവിഭാഗം കിരീടം തിരിച്ചുപിടിച്ച് കേരളം; അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ റെയിൽവേസിനെ മുട്ടുകുത്തിച്ചു; വനിതാ വിഭാഗത്തിൽ റെയിൽവേസ് ചാമ്പ്യൻഷിപ്പ് നിലനിർത്തി

ചെന്നൈ: ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ നിലവിലെ ചാംപ്യന്മാരായ റെയിൽവേസിനെ തോൽപ്പിച്ചു കേരളം കിരീടം ചൂടി. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ 2517, 2025, 2624, 2527, 159 എന്ന സ്‌കോറിനാണു ജയം. ഇതോടെ, കഴിഞ്ഞ വർഷം റെയിൽവേസിന് മുന്നിൽ അടിയറ വച്ച കിരീടം വീണ്ടെടുക്കാനും കേരളത്തിനായി.

അതേസമയം, വനിതാ വിഭാഗം ഫൈനലിൽ കേരളം റെയിൽവേസിനോടു തോറ്റു. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു റെയിൽവേസിന്റെ വിജയം. സ്‌കോർ: 2521,2125, 25 15, 2521. ദേശീയ ചാംപ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ തുടർച്ചയായ ഒൻപതാം തവണയാണു കേരളവും റെയിൽവേസും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഒരിക്കൽപ്പോലും റെയിൽവേസിനെ തോൽപ്പിക്കാൻ കേരള വനിതകൾക്കായിട്ടില്ല. 2008 മുതൽ റെയിൽവേസ് തന്നെയാണ് വനിതാ വിഭാഗം ജേതാക്കൾ.

നേരത്തെ, പുരുഷ സെമിയിൽ ആതിഥേയരായ തമിഴ്‌നാടിനെ തോൽപ്പിച്ചാണു കേരളം ഫൈനലിലെത്തിയത് (1925, 2519, 2523, 2516). വനിതാ സെമിയിൽ മഹാരാഷ്ട്രയെ വീഴ്‌ത്തിയാണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്. സ്‌കോർ: 2518, 2125, 2521, 2514.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP