Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി വി സിന്ധു ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ; സെമിയിൽ ചൈനയുടെ ചെൻ യു ഫെയിയെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കലാശപ്പോരിൽ ജപ്പാന്റെ അകാനെ യമഗുച്ചി ഇന്ത്യൻ താരത്തിന്റെ എതിരാളി

പി വി സിന്ധു ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ; സെമിയിൽ ചൈനയുടെ ചെൻ യു ഫെയിയെ വീഴ്‌ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കലാശപ്പോരിൽ ജപ്പാന്റെ അകാനെ യമഗുച്ചി ഇന്ത്യൻ താരത്തിന്റെ എതിരാളി

മറുനാടൻ മലയാളി ബ്യൂറോ

ജക്കാർത്ത:പി.വി സിന്ധു ഇൻഡൊനീഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഫൈനലിൽ. ചൈനയുടെ ചെൻ യു ഫെയിയെ 46 മിനിറ്റ് നീണ്ടു നിന്ന നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. അഞ്ചാം സീഡായ സിന്ധുവും രണ്ടാം സീഡായ ചെൻ യു ഫെയും തമ്മിൽ തകർപ്പൻ മത്സരമാണ് അരങ്ങേറിയത്. ഒന്നാം ഗെയിം രണ്ട് പേരും ഒപ്പത്തിനൊപ്പം നിന്നപ്പോൾ രണ്ടാം ഗെയിമിൽ 4-4 എന്ന പോയിന്റ് വരെ ഇരുവരും ഒരുമിച്ച് നിന്നു. എന്നാൽ പിന്നീട് സിന്ധു പൂർണമായും ആധിപത്യം പുലർത്തി. സ്‌കോർ 21-19

ജപ്പാന്റെ ലോകമൂന്നാംനമ്പർ താരം നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു സെമി ഫൈനലിൽ എത്തിയത്. ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. സിന്ധുവിന്റെ ആദ്യ ഇൻഡൊനീഷ്യൻ ഓപ്പൺ ഫൈനലാണിത്. ഇന്ത്യയുടെ കെ.ശ്രീകാന്ത് ഒരു തവണയും സൈന നേവാൾ രണ്ടു തവണയും ഇൻഡോനീഷ്യൻ ഓപ്പൺ കിരീടം നോടിയിച്ചുണ്ട്. ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു. കൂടാതെ ഇന്ത്യ ഓപ്പൺ, കൊറിയ ഓപ്പൺ എന്നിവയും് സിന്ധു നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് സിന്ധു. പത്മ ശ്രീ പുരസ്‌കാരവും ഖേൽ രത്‌നയും അർജുന അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP