Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ഫൈനലിൽ പിവി സിന്ധുവിന് തോൽവി; ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പർ തായ് സുയിങിനോട് തോറ്റത് നേരിട്ടുള്ള സെറ്റുകൾക്ക്; വീണ്ടും വെള്ളിയിൽ തൃപ്തിപെട്ട് ഇന്ത്യൻ താരം; ഫൈനലിലെ ഭൂതം സിന്ധുവിനെ വിട്ടൊഴിയുന്നില്ല

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ഫൈനലിൽ പിവി സിന്ധുവിന് തോൽവി; ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പർ തായ് സുയിങിനോട് തോറ്റത് നേരിട്ടുള്ള സെറ്റുകൾക്ക്; വീണ്ടും വെള്ളിയിൽ തൃപ്തിപെട്ട് ഇന്ത്യൻ താരം; ഫൈനലിലെ ഭൂതം സിന്ധുവിനെ വിട്ടൊഴിയുന്നില്ല

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിത വിഭാഗം ഫൈനലിൽ ഇന്ത്യയുടെ പിവി സിന്ധുവിന് തോൽവി. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരം തോറ്റത്. സ്‌കോർ 21-13, 21-16

ആദ്യ സെറ്റ് ചൈനീസ് തായ്‌പെയുടെ ലോക ഒന്നാം നമ്പർ താരം തായ് സുയിങ് അനായാസം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ പി വി സിന്ധുവിനെ (21-13) എന്ന സ്‌കോറിനാണ് സുയിങ് വീഴ്‌ത്തിയത്. ആദ്യ സെറ്റിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച ചൈനീസ് തായ്‌പേയ് താരം ഒരു ഘട്ടത്തിലും സിന്ധുവിനെ ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചില്ല. സിന്ധു നിലയുറപ്പിക്കുന്നതിന് മുൻപ് തന്നെ സുയിങ് ആക്രമണ ശൈലി പുറത്തെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതസൽ തന്നെ കടുത്ത സമ്മർദ്ദത്തിലായിരുന്നു സിന്ധു. രണ്ടാം സെറ്റിൽ എന്നാൽ ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഇന്ത്യൻ താരം തുടക്കം മുതൽ പുറത്തെടുത്തത്. ആദ്യ സെറ്റിലേതിന് സമാനമായ് സുയിങ് മുന്നേറും എന്ന് തോന്നിച്ചെങ്കിലും സിന്ധു തിരിച്ച് വരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ പലപ്പോഴും അമിതാവേശമാണ് സിന്ധുവിന് വിനയായത്. ഫൈനലിൽ അമിത സമ്മർദ്ദത്തിന് അടിപ്പെടുന്നുവെന്ന ചീത്തപ്പേര് ഒരിക്കൽ കൂടി സിന്ധു ആവർത്തിക്കുകയായിരുന്നു.

പലപ്പോഴും സുയിങിന്റെ വേഗതയ്ക്ക ഇന്ത്യൻ താരത്തിന് മറുടിയില്ലായിരുന്നു.എന്നാൽ ആദ്യ സെറ്റിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് സിന്ധു നടത്തിയത് എന്ന് മാത്രമാണ് ഏക ആശ്വാസം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP