Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും പടിക്കൽ കലമുടച്ച് പിവി സിന്ധു; ഇന്തോനേഷ്യൻ ഓപ്പണിലും ഫൈനലിൽ തോറ്റ് ഇന്ത്യൻ താരം; നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ വീഴ്‌ത്തിയത് ജപ്പാന്റെ അകാനെ യമാഗുച്ചി; സ്‌കോർ 15-21, 16-21

വീണ്ടും പടിക്കൽ കലമുടച്ച് പിവി സിന്ധു; ഇന്തോനേഷ്യൻ ഓപ്പണിലും ഫൈനലിൽ തോറ്റ് ഇന്ത്യൻ താരം; നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ വീഴ്‌ത്തിയത് ജപ്പാന്റെ അകാനെ യമാഗുച്ചി; സ്‌കോർ 15-21, 16-21

സ്പോർട്സ് ഡെസ്‌ക്

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ജപ്പാന്റെ അകാനെ യമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോറ്റത്. സ്‌കോർ 15-21, 16-21. മത്സരത്തിന്റെ തുടക്കം മുതൽ യമാഗുച്ചിക്കായിരുന്നു ആധിപത്യം. ഇടക്ക് ചില തിരിച്ച് വരവ് നടത്താൻ ഇന്ത്യൻ താരം ശ്രമിച്ചെങ്കിലും അതെല്ലാം കൗണ്ടർ അറ്റാക്കിൽ യമാഗുച്ചി മറികടന്നു. ആദ്യ സെറ്റിൽ ജാപ്പനീസ് താരത്തിന് എതിരെ 11-8 എന്ന സ്‌കോറിൽ മുന്നിട്ട് നിന്ന സിന്ധു തുടർച്ചയായി ഒൻപത് പോയിന്റുകൾ വഴങ്ങിയാണ് അപ്രതീക്ഷിതമായി അദ്യ സെറ്റ് കൈവിട്ടത്.

രണ്ടാം സെറ്റിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ നൽകികൊണ്ട് 4-4 എന്ന സ്‌കോറിലേക്ക് കാര്യങ്ങളെത്തി. എന്നാൽ പതിയെ മത്സരത്തിൽ സിന്ധുവിന്റെ പിടി അയഞ്ഞു. ഒടുവിൽ 16-21 എന്ന സ്‌കോറിന് ഇന്ത്യൻ താരം പരാജയം സമ്മതിക്കുകയായിരുന്നു. സെമിയിൽ ചൈനയുടെ ചെൻ യു ഫെയിയെ 46 മിനിറ്റ് നീണ്ടു നിന്ന നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. അഞ്ചാം സീഡായ സിന്ധുവും രണ്ടാം സീഡായ ചെൻ യു ഫെയും തമ്മിൽ തകർപ്പൻ മത്സരമാണ് ഇന്നലെ സെമിയിൽ അരങ്ങേറിയത്.

സിന്ധുവിന്റെ ആദ്യ ഇൻഡൊനീഷ്യൻ ഓപ്പൺ ഫൈനലാണിത്. ഇന്ത്യയുടെ കെ.ശ്രീകാന്ത് ഒരു തവണയും സൈന നേവാൾ രണ്ടു തവണയും ഇൻഡോനീഷ്യൻ ഓപ്പൺ കിരീടം നോടിയിട്ടുണ്ട്. ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു. കൂടാതെ ഇന്ത്യ ഓപ്പൺ, കൊറിയ ഓപ്പൺ എന്നിവയും സിന്ധു നേടിയിട്ടുണ്ട്. ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് സിന്ധു. പത്മ ശ്രീ പുരസ്‌കാരവും ഖേൽ രത്നയും അർജുന അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP