Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിവി സിന്ധു ഏഷ്യൻ ഗെയിംസ് ഫൈനലിൽ; വനിത വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരം പ്രവേശിക്കുന്നത് ചരിത്രത്തിലാദ്യം; സെമിയിൽ ലോക രണ്ടാം നമ്പർ താരത്തെ തകർത്തെറിഞ്ഞത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്; സൈന സെമിയിൽ തോറ്റതോടെ നഷ്ടമാകുന്നത് ആരാധകർ കാത്തിരുന്ന ഇന്ത്യൻ ഫൈനൽ

പിവി സിന്ധു ഏഷ്യൻ ഗെയിംസ് ഫൈനലിൽ; വനിത വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരം പ്രവേശിക്കുന്നത് ചരിത്രത്തിലാദ്യം; സെമിയിൽ ലോക രണ്ടാം നമ്പർ താരത്തെ തകർത്തെറിഞ്ഞത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്; സൈന സെമിയിൽ തോറ്റതോടെ നഷ്ടമാകുന്നത് ആരാധകർ കാത്തിരുന്ന ഇന്ത്യൻ ഫൈനൽ

ജക്കാർത്ത: ഇന്ത്യൻ താരം പിവി സിന്ധു ബാഡ്മിന്റ്ൺ ഏഷ്യൻ ഗെയിംസ് വനിത വിഭാഗം ഫൈനലിൽ. സെമിയിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗൂച്ചിയെ തോൽപ്പിച്ചാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോഡും ഇതോടെ സിന്ധുവിന് സ്വന്തമായി.

ചരിത്രം കുറിച്ചാണ് ഒളിമ്പിക്സ്, ലോക ബാഡ്മിന്റൺ വേദികളിലെ വെള്ളിമെഡൽ ജേതാവു കൂടിയായ സിന്ധുവിന്റെ ഫൈനൽ പ്രവേശം. 21-17, 15-21, 21-10 എന്ന സ്‌കോറിനാണ് സിന്ധു ജപ്പാൻ താരത്തെ തോൽപ്പിച്ചത്. നേരത്തെ സൈന നേവാളിനെ തോൽപ്പിച്ച ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.

നേരത്തെ നടന്ന സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ തോൽവി. തോറ്റതോടെ സൈനയ്ക്ക് വെങ്കലം കൊണ്ട് തൃപിതിപ്പെടേണ്ടി വന്നു. ബാഡ്മിന്റൺ വ്യക്തിഗത ഇനത്തിൽ 36 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്. ഇതോടെ ഏഴു സ്വർണവും 10 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 37 മെഡലുകളുമായി ഒൻപതാം സ്ഥാനത്താണ് ഇന്ത്യ. സൈന തോറ്റതോടെ ഇന്ത്യൻ ഫൈനൽ എന്ന ആരാധകരുടെ സ്വപ്‌നം കൂടിയാണ് പൊലിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP