Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ടാം തോൽവി; വിമർശകർക്ക് മറുപടിയുമായി പി.വി സിന്ധു; പരാജയപ്പെട്ടിട്ടില്ലെന്നും വെള്ളി മെഡൽ സ്വന്തമാക്കുകയാണ് ചെയ്തതെന്നും താരം

ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ടാം തോൽവി; വിമർശകർക്ക് മറുപടിയുമായി പി.വി സിന്ധു; പരാജയപ്പെട്ടിട്ടില്ലെന്നും വെള്ളി മെഡൽ സ്വന്തമാക്കുകയാണ് ചെയ്തതെന്നും താരം

സ്പോർട്സ് ഡെസ്‌ക്‌

ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷവും വെള്ളികൊണ്ടു തൃപ്തിപ്പെട്ടതിൽ വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ താരം പി.വി സിന്ധു. പരാജയപ്പെട്ടിട്ടില്ലെന്നും വെള്ളി മെഡൽ സ്വന്തമാക്കുകയാണ് ചെയ്തതെന്നു വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിലായിരുന്നു സിന്ധുവിന്റെ പ്രതികരണം.

എനിക്കു സ്വർണം നഷ്ടപ്പെട്ടിട്ടില്ല. ഞാൻ വെള്ളിമെഡൽ വിജയിക്കുകയാണ് ചെയ്തത്. എന്റെ മെഡൽ വെട്ടിത്തിളങ്ങുമെന്ന് എനിക്കു വ്യക്തമായറിയാം. ഫൈനലിലെ തോൽവിയൊഴികെ മനോഹരമായ ഒരാഴ്ചയാണ് നാൻജിംഗിൽ എനിക്ക് ലഭിച്ചത്. ചില മത്സരങ്ങൾ ഏറെ മികച്ചതായി. റാങ്കിംഗിലുപരി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടയാണ്- സിന്ധു പറഞ്ഞു.

സ്‌പെയിനിന്റെ കരോളിന മാരിനോടാണ് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ സിന്ധു പരാജയപ്പെട്ടത്. കഴിഞ്ഞ വർഷം ലോക ചാന്പ്യൻഷിപ്പ് ഫൈനലിലും റിയോ ഒളിന്പിക്‌സ് ഫൈനലിലും സിന്ധു മാരിനോടു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ദുബായ് സൂപ്പർ സീരീസ് ഫൈനലിലും സിന്ധുവിനു കിരീടം നഷ്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP