Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാം അങ്കത്തിൽ ലോക കിരീടം ചൂടി പുതുചരിത്രം കുറിച്ച് പി വി സിന്ധു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം; നേട്ടം സ്വന്തമാക്കിയത് ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് നിലംപരിശാക്കി; രണ്ടു തവണ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെട്ട താരം ഉയർത്തിയത് രാജ്യത്തിന്റെ അഭിമാനം; വിജയത്തിൽ വലിയ സന്തോഷം; അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമെന്നും സിന്ധുവിന്റെ പ്രതികരണം

മൂന്നാം അങ്കത്തിൽ ലോക കിരീടം ചൂടി പുതുചരിത്രം കുറിച്ച് പി വി സിന്ധു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം; നേട്ടം സ്വന്തമാക്കിയത് ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് നിലംപരിശാക്കി; രണ്ടു തവണ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെട്ട താരം ഉയർത്തിയത് രാജ്യത്തിന്റെ അഭിമാനം; വിജയത്തിൽ വലിയ സന്തോഷം; അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമെന്നും സിന്ധുവിന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ബേസൽ: മൂന്നാം അങ്കത്തിൽ ലോക കിരീടം നേടി സിന്ധു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ഭാരതത്തിന്റെ അഭിമാനം പിവി സിന്ധു സ്വന്തമാക്കി . നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് ഫൈനലിൽ സിന്ധു നിഷ്പ്രയാസം കീഴടക്കിയത് (21-7, 21-7). ചെൻ യു ഫിയെ നേരിട്ടുള്ള ഗെയിമുകുൾക്ക് തോൽപ്പിച്ച് അഞ്ചാം സീഡായ സിന്ധു കലാശപ്പോരത്തിലേക്ക് കുതച്ചുകയറിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും സിന്ധു ഫൈനലിൽ തോറ്റ് വെള്ളി മെഡൽ നേടി. ഇതിന് പുറമെ രണ്ട് വെങ്കലും കരസ്ഥമാക്കിയിട്ടുണ്ട്.

ലോക അഞ്ചാം നമ്പർ താരമായ സിന്ധു, നാലാം നമ്പർ താരമായ ഒകുഹാരയെ 30 മിനിറ്റിനുള്ളിൽത്തന്നെ ചുരുട്ടിക്കെട്ടി. ലോക ചാംപ്യൻഷിപ്പ് പോലൊരു വേദിയിലെ കലാശപ്പോരിൽ തീർത്തും അവിശ്വസനീയ രീതിയിലാണ് എതിരാളിക്കു മേൽ സിന്ധു മേധാവിത്തം പുലർത്തിയത്.

ഏകപക്ഷീയമായ സെമിയിൽ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ചെൻ യു ഫീയെ 21-7, 21-14 എന്ന സ്‌കോറിനാണ് സിന്ധു തോൽപ്പിച്ചത്. മത്സരം നാൽപ്പത് മിനിറ്റിൽ അവസാനിച്ചു. ഏഴാം നമ്പറായ റാറ്റ്ചനോക്ക് ഇന്റാനോണിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. സ്‌കോർ 17-21, 21-18, 21-15.

സെമിയിൽ ചൈനീസ് തായ്‌പേയി താരമായ ചെൻ യു ഫിക്കെതിരെ സിന്ധു തുടക്കം മുതൽ തകർത്തുകളിച്ചു. 11-3 ന് മുന്നിട്ടുനിന്ന സിന്ധു ലീഡ് നിലനിർത്തി 21-7 ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ രണ്ട് പേരും ഒപ്പത്തിനൊപ്പം പൊരുതി. പക്ഷെ ചെൻ യു ഫി തുടർച്ചയായി പിഴവുകൾ വരുത്തിയതോടെ സിന്ധു 10-6 ന്റെ ലീഡ് നേടി. പിന്നീട് ശക്തമായി ചെറുത്തുനിന്ന ഇന്ത്യൻ താരം 21-14ന് ഗെയിം സ്വന്തമാക്കിയാണു ഫൈനലിലേക്ക് എത്തിയത്.

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലും. ഇതിൽ രണ്ടെണ്ണം വെള്ളിയും രണ്ടെണ്ണം വെങ്കലവുമാണ്. വനിതാ വിഭാഗത്തിൽ സൈന നെഹ്വാളും ഇന്ത്യയ്ക്കായി വെള്ളി നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണ ഗ്ലാസ്‌ഗോയിലും നാൻജിങ്ങിലുമായി കലാശപ്പോരിൽ കൈവിട്ട സുവർണനേട്ടമാണ് ഇക്കുറി സ്വിറ്റ്‌സർലൻഡിലെ ബാസലിൽ സിന്ധു പിടിച്ചുവാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP