Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് സൈന ഡെന്മാർക്ക് ഓപ്പൺ ക്വാർട്ടറിൽ; തകർത്തത് ജപ്പാന്റെ അകാനെ യമാഗൂച്ചിയെ; പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യൻ യുവത്വങ്ങളുടെ പോരാട്ടം; ശ്രീകാന്തും സമീർ വർമയും നേർക്കു നേർ

ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് സൈന ഡെന്മാർക്ക് ഓപ്പൺ ക്വാർട്ടറിൽ; തകർത്തത് ജപ്പാന്റെ അകാനെ യമാഗൂച്ചിയെ; പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യൻ യുവത്വങ്ങളുടെ പോരാട്ടം; ശ്രീകാന്തും സമീർ വർമയും നേർക്കു നേർ

ഡെൻസെ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൈന നേവാളിന് ത്രസിപ്പിക്കുന്ന വിജയം. ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ചാണ് സൈന ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. ലോക രണ്ടാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ ക്വാർട്ടർ പ്രവേശനം. കഴിഞ്ഞ നാലു വർഷത്തിനിടെ ഇതാദ്യമായാണ് സൈന, യമാഗൂച്ചിയെ പരാജയപ്പെടുത്തുന്നത്. സ്‌കോർ 21-15, 21-17.

അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീർ വർമയും ക്വാർട്ടറിൽ ഏറ്റുമുട്ടും. രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ചു തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിൻ ഡാനെ തോൽപ്പിച്ചാണ് കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ കടന്നത്. ആദ്യ ഗെയിം നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ ശ്രീകാന്ത് 18-21, 21-17, 21-15 എന്ന സ്‌കോറിലാണ് ലിൻ ഡാനെ മറികടന്നത്. ലിൻ ഡാനുമായി അഞ്ചു തവണ ഏറ്റുമുട്ടിയതിൽ ശ്രീകാന്തിന്റെ രണ്ടാമത്തെ വിജയമാണിത്. 63 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ശ്രീകാന്ത് വിജയിച്ചത്.

എട്ടുതവണ ഏറ്റുമുട്ടിയതിൽ യമാഗൂച്ചിക്കെതിരേ സൈന നേടുന്ന രണ്ടാമത്തെ വിജയം മാത്രമാണിത്. ആറു തവണയും ജപ്പാൻ താരത്തിനായിരുന്നു വിജയം. ഊബർ കപ്പിലും മലേഷ്യൻ ഓപ്പണിലുമാണ് ഈ അടുത്ത് ഇതിനു മുൻപ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ടു തവണയും വിജയം യമാഗൂച്ചിക്കായിരുന്നു. ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയാണ് സൈനയുടെ ക്വാർട്ടറിലെ എതിരാളി.

ക്വാർട്ടറിൽ ഇന്ത്യയുടെ സമീർ വർമയാണ് ശ്രീകാന്തിന്റെ എതിരാളി. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ജൊനാതൻ ക്രിസ്റ്റിയെയാണ് സമീർ തോൽപ്പിച്ചത്. സ്‌കോർ 23-21, 6-21, 22-20. നേരത്തെ, ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ റൗണ്ടിൽ തോറ്റു പുറത്തായിയിരുന്നു. അമേരിക്കയുടെ ബെയ്വൻ സാങ്ങിനോട് (17-21, 21-16, 18-21) എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോൽവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP