Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാമർ ത്രോയിൽ സ്വർണം നേടിയ ചൈനാക്കാരി ഉത്തേജക മരുന്നടിച്ചതായി തെളിഞ്ഞു; അങ്ങനെ മഞ്ജു ബാലയ്ക്ക് വെള്ളി മെഡൽ

ഹാമർ ത്രോയിൽ സ്വർണം നേടിയ ചൈനാക്കാരി ഉത്തേജക മരുന്നടിച്ചതായി തെളിഞ്ഞു; അങ്ങനെ മഞ്ജു ബാലയ്ക്ക് വെള്ളി മെഡൽ

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. വനിതകളുടെ ഹാമർ ത്രോയിൽ ഇന്ത്യയുടെ മഞ്ജു ബാല നേടിയ വെങ്കലമെഡലാണ് വെള്ളിയായത്.

സ്വർണം നേടിയ ചൈനയുടെ ഷാങ് വെയ്‌സ്യു ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടതോടെയാണ് മഞ്ജുവിന് സ്ഥാനക്കയറ്റം ലഭിച്ചത്. രാജസ്ഥാൻ സ്വദേശിയാണ് ഇരുപത്തിയഞ്ചുകാരിയായ മഞ്ജു.

77.33 മീറ്റർ എറിഞ്ഞ് ഗെയിംസ് റെക്കാഡോടെയാണ് ഷാങ് സ്വർണം നേടിയിരുന്നത്. ഷാങ് അയോഗ്യയാക്കപ്പെട്ടതോടെ 74.16 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയ ചൈനയുടെ തന്നെ വാങ് ഷെങ്ങിനാണ് ഇനി സ്വർണം. 59.84 മീറ്റർ എറിഞ്ഞ് മഞ്ജുവിന് പിറകിൽ നാലാം സ്ഥാനത്തെത്തിയിരുന്ന ജപ്പാന്റെ മസുമി അയക്ക് വെങ്കലം ലഭിക്കും.

60.47 മീറ്ററാണ് മഞ്ജു എറിഞ്ഞത്. ആദ്യ ശ്രമത്തിൽ തന്നെ 60.47 മീറ്റർ എറിഞ്ഞ മഞ്ജുവിന് പിന്നീടുള്ള ശ്രമങ്ങളിൽ ഇത് മെച്ചപ്പെടുത്താനായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP