Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാസ്‌കറ്റ് ബോൾ ലോകകപ്പ് അമേരിക്കയ്ക്ക്; ലോകറെക്കോഡ് നേട്ടം നഷ്ടമായത് വെറും 8 പോയിന്റിന്

ബാസ്‌കറ്റ് ബോൾ ലോകകപ്പ് അമേരിക്കയ്ക്ക്; ലോകറെക്കോഡ് നേട്ടം നഷ്ടമായത് വെറും 8 പോയിന്റിന്

മാഡ്രിഡ്: ഫിബയുടെ ബാസ്‌കറ്റ് ബോൾ ലോകകിരീടം അമേരിക്ക നിലനിർത്തി. സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നടന്ന മത്സരത്തിൽ 129-92 എന്ന സ്‌കോറിന് സെർബിയയെയാണ് അമേരിക്ക തോല്പിച്ചത്.

എന്നാൽ, പോയിന്റുകളുടെ എണ്ണത്തിൽ ലോക റെക്കോഡ് നേടാനുള്ള അമേരിക്കയുടെ ശ്രമം പരാജയപ്പെട്ടു. എട്ടു പോയിന്റ് കൂടി നേടിയിരുന്നെങ്കിൽ അമേരിക്കയ്ക്ക് ലോക റെക്കോഡ് സ്വന്തമാക്കാമായിരുന്നു.

137 പോയിന്റാണ് നിലവിലെ ലോക റെക്കോഡ്. 1994 ചാമ്പ്യൻഷിപ്പിൽ അമേരിക്ക തന്നെയാണ് 137 പോയിന്റെന്ന നേട്ടം കൈവരിച്ചത്. റഷ്യയായിരുന്നു അന്നത്തെ എതിരാളികൾ.

സൂപ്പർ താരങ്ങളിൽ ഒരാളായ കെവിൻ ഡുറന്റില്ലാതെയാണ് അമേരിക്ക ലോക ചാമ്പ്യൻഷിപ്പിന് എത്തിയതെങ്കിലും ഇവർക്ക് വെല്ലുവിളിയാകാൻ മറ്റ് ടീമുകൾക്കൊന്നിനും കഴിഞ്ഞില്ല. കളിച്ച് ഒമ്പത് മത്സരവും നല്ല മാർജിനിൽ ജയിച്ചാണ് അമേരിക്ക കപ്പുയർത്തിയത്.

ഫൈനലിൽ മികച്ച പ്രകടനമാണ് സെർബിയയും കാഴ്ചവച്ചത്. നിലവിൽ ചാമ്പ്യന്മാർക്കുമുന്നിൽ തകർന്നടിയുമെന്ന് കരുതിയിരുന്നെങ്കിലും അമേരിക്കയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ സെർബിയക്കായി. കൈരി ഇർവിങ് അമേരിക്കയ്ക്കായി 26 പോയിന്റ് നേടി. ജെയിംസ് ഹാർഡിങ്ങിന്റെ 25 പോയിന്റും വിജയത്തിൽ നിർണായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP