Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നമുക്ക് തുണി ഉടുക്കാൻ അറിയില്ലെന്ന് ഇനിയാരും പറയരുത്; ജിംനാസ്റ്റിക്‌സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായ ദിപയുടെ വസ്ത്രധാരണത്തിന് ലോകത്തിന്റെ കൈയടി

നമുക്ക് തുണി ഉടുക്കാൻ അറിയില്ലെന്ന് ഇനിയാരും പറയരുത്; ജിംനാസ്റ്റിക്‌സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായ ദിപയുടെ വസ്ത്രധാരണത്തിന് ലോകത്തിന്റെ കൈയടി

റിയോയിൽ ദിപ കർമാകർ എന്ന ത്രിപുരക്കാരി കുറിച്ചത് പുതിയ ചരിത്രമാണ്. ജിംനാസ്റ്റിക്‌സിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന പെരുമയാണ് ഈ 22-കാരി സ്വന്തമാക്കിയത്. വ്യക്തിഗത വോൾട്ട് ഇനത്തിൽ ഫൈനലിൽ കടന്ന ദിപയണിഞ്ഞ വസ്ത്രവും ലോകത്തിന്റെ കൈയടി നേടി.

അഭ്യാസപ്രകടനങ്ങൾക്കൊപ്പം തന്നെ ജിംനാസ്റ്റിക്‌സിൽ താരങ്ങളുടെ വസ്ത്രങ്ങൾക്കും പ്രധാന്യമുണ്ട്. കാണികളുടെ മനം കവരുന്ന നിലയിൽ വസ്ത്രം ധരിക്കുകയെന്നത് ഈ കായികയിനത്തിൽ സുപ്രധാനമാണ്. ദിപ കർമാകറുടെ വസ്ത്രവും അക്കൂട്ടത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. ജിംനാസ്റ്റിക്‌സ് വേദിയിൽ അപൂർവമായാണ് ഇന്ത്യൻ സാന്നിധ്യമുണ്ടാകാറ്. ദിപയുടെ പ്രകടനത്തോടൊപ്പം വെള്ളയും പച്ചയും നിറത്തിലുള്ള വസ്ത്രവും കാണികളെ ആകർഷിച്ചു.

അമേരിക്കൻ താരങ്ങളാണ് അക്കൂട്ടത്തിൽ ഏറ്റവും മികച്ച വസ്ത്രമണിഞ്ഞെത്തിയത്. അണ്ടർ ആർമർ എന്ന പ്രശസ്തമായ ഫാഷൻ ഡിസൈനർമാരാണ് അമേരിക്കൻ ടീമിന്റെ വസ്ത്രം രൂപകൽപന ചെയ്തത്. 20 സെറ്റ് വസ്ത്രങ്ങളാണ് ഓരോ താരത്തിനും ലഭിച്ചത്. എട്ടെണ്ണം മത്സരത്തിനും 12 എണ്ണം പരിശീലനത്തിനും. ആയിരക്കണക്കിന് സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ പതിച്ച വസ്ത്രങ്ങളാണിത്. ഈ കല്ലുകൾക്കുമാത്രം 1200 ഡോളറെങ്കിലും വിലവരും.

വെള്ളയും നീലയും നിറത്തിലുള്ള അർജന്റീനയുടെ ലിയോറ്റാർഡും ശ്രദ്ധപിടിച്ചുപറ്റി. മേൽഭാഗം സുതാര്യമായ ഈ വസ്ത്രം കാണികളെ വല്ലാതെ ആകർഷിക്കുകയും ചെയ്തു. ക്രിസ്റ്റൽസ് പതിച്ച ബ്രിട്ടീഷ് വസ്ത്രം രൂപകൽപന ചെയ്തത് സ്റ്റെല്ല മക്കാർട്ട്‌നിയാണ്.

ഇക്കൂട്ടത്തിൽ കാണികൾക്ക് അരോചകമായി തോന്നിയ വസ്ത്രങ്ങളുമുണ്ടായിരുന്നു. ഉത്തര കൊറിയയ്ക്കുവേണ്ടി റിങ്ങിലിറങ്ങിയ താരങ്ങൾ നീലയും ചുവപ്പും നിറത്തിൽ വളരെ സാധാരണമായ വസ്ത്രം ധരിച്ചാണെത്തിയത്. സ്വിമ്മിങ് സ്യൂട്ടെന്ന് തോന്നിപ്പിക്കുന്ന വസ്ത്രമാണ് ഉത്തര കൊറിയൻ താരങ്ങൾ ധരിച്ചത്.

ഉസ്‌ബെക്കിസ്താൻ, ഓസ്‌ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളുടെ വസ്ത്രധാരണം കാണികളെ ആകർഷിക്കുന്നതായിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ ജിംനാസ്റ്റിക്‌സ് താരങ്ങളുടെ ഫാഷൻ വിലയിരുത്തിയവർ ഇവരുടെ വസ്ത്രങ്ങൾ കണ്ണിന് അരോചകമെന്നാണ് വിലയിരുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP