Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടലിൽ വെള്ളം ഒഴിക്കുന്ന പോലെ കാശെറിയുന്ന സർക്കാരുകൾ കണ്ണുതുറക്കട്ടെ; അക്കാദമിയുടെ പേരിൽ പരാതി പറഞ്ഞ് കാശടിച്ചുമാറ്റുന്ന താരങ്ങളും കാണട്ടെ; ആരോടും പരാതിയില്ലാതെ എപ്പോഴും ചിരിക്കുന്ന ഗോപിചന്ദ് എന്ന പയ്യൻ രാജ്യത്തിന് എങ്ങനെ രണ്ട് ഒളിമ്പിക് മെഡലുകൾ സമ്മാനിച്ചെന്ന്

കടലിൽ വെള്ളം ഒഴിക്കുന്ന പോലെ കാശെറിയുന്ന സർക്കാരുകൾ കണ്ണുതുറക്കട്ടെ; അക്കാദമിയുടെ പേരിൽ പരാതി പറഞ്ഞ് കാശടിച്ചുമാറ്റുന്ന താരങ്ങളും കാണട്ടെ; ആരോടും പരാതിയില്ലാതെ എപ്പോഴും ചിരിക്കുന്ന ഗോപിചന്ദ് എന്ന പയ്യൻ രാജ്യത്തിന് എങ്ങനെ രണ്ട് ഒളിമ്പിക് മെഡലുകൾ സമ്മാനിച്ചെന്ന്

ളിമ്പിക് ചരിത്രത്തിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ഏറ്റവും വലിയ നേട്ടത്തിനരികിൽ നിൽക്കുകയാണ് പി.വി സിന്ധു എന്ന ബാഡ്മിന്റൺ താരം. വനിതാ സിംഗിൾസ് ഫൈനലിൽ ഇന്നു വൈകിട്ട് സിന്ധു കളിക്കാനിറങ്ങുമ്പോൾ കോർട്ടിനരികിൽ സൗമ്യ സാന്നിധ്യമായി അദ്ദേഹമുണ്ടാകും. ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖഛായ മാറ്റിമറിച്ച പുല്ലേല ഗോപിചന്ദ്.

രണ്ടാമത്തെ ഒളിമ്പിക് മെഡലിന് അവകാശിയാകാൻ ഒരുങ്ങിനിൽക്കുകയാണ് ഗോപിചന്ദ്. നാലുവർഷം മുമ്പ് സൈന നേവാൾ ലണ്ടനിൽ വെങ്കലമെഡൽ നേടിയപ്പോൾ സൈനയുടെ പരിശീലകനും ഗോപിചന്ദായിരുന്നു. സൈന പിന്നീട് ഗോപിചന്ദ് അക്കാദമിയിൽനിന്ന് മാറി പുതിയ പരിശീലകരെത്തേടി.

സൈന നേവാളും പി.വി സിന്ധുവും മുഖ്യധാരയിലേക്ക് എത്തുന്നതിന് മുമ്പ് ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖമായിരുന്നു പുല്ലേല ഗോപിചന്ദ്. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യനായ ഗോപിചന്ദ് കളി നിർത്തിയശേഷം പരിശീലകചുമതലയേറ്റെടുക്കുകയായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ആംരംഭിച്ച ഗോപിചന്ദ് അക്കാദമിയിൽനിന്നാണ് സൈന തുടങ്ങിയത്.

സിന്ധുവും റിയോ ഒളിമ്പിക്‌സിൽ ക്വാർട്ടർ വരെ മുന്നേറിയ കെ.ശ്രീകാന്തും ഗോപിചന്ദ് അക്കാദമിയിൽനിന്ന് വരുന്നവരാണ്. ഇവിടെ ഇവരുടെ പിൻഗാമികളാകാൻ ഒട്ടേറെ താരങ്ങൾ തയ്യാറെടുക്കുന്നു. ലോകത്തെ മുൻനിര താരങ്ങളെ പരാജയപ്പെടുത്താനുള്ള ശേഷി ഇന്ത്യൻ താരങ്ങൾക്കുണ്ടെന്ന് തെളിയിച്ച പരിശീലകനാണ് ഗോപിചന്ദ്.

28-ാം വയസ്സിൽ കോർട്ടിനോട് വിടപറഞ്ഞ് പരിശീലനക്കുപ്പായം സ്വീകരിച്ചയാളാണ് ഗോപിചന്ദ്.തനിക്ക് നേടാനാകാതെ പോയത് ശിഷ്യരിലൂടെ സാധിക്കണമെന്ന ആഗ്രഹമാണ് ഗോപിചന്ദിന്റെ ആ തീരുമാനത്തിന് പിന്നിൽ. 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം, 2012-ൽ സൈനയിലൂടെ ഒളിമ്പിക് വെങ്കലമെഡൽ ഇന്ത്യയിലെത്തിച്ചു. ഇപ്പോൾ സിന്ധുവിലൂടെ കുറഞ്ഞത് വെള്ളിയെങ്കിലും ഉറപ്പാക്കിയിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് പരിശീലകരിൽനിന്നെല്ലാം വ്യത്യസ്തനാണ് ഗോപിചന്ദ്. അക്കാദമിയുട പേരിൽ കാശടിച്ചുമാറ്റുന്ന പരിശീലകർക്കൊപ്പം ഗോപിചന്ദിനെ കാണില്ല. പരാതിപറഞ്ഞ് അധികൃതർക്കുമുന്നിൽ കൈനീട്ടിനിൽക്കുന്നവർക്കൊപ്പവും അദ്ദേഹമുണ്ടാകില്ല. തന്റെ ശിഷ്യർ വിജയങ്ങളിലേക്ക് കുതിക്കുമ്പോൾ, കോർട്ടിനരികിൽ പുഞ്ചിരിയോടെ അദ്ദേഹമുണ്ടാകും. ആ സൗമ്യ സാന്നിധ്യമാണ് സിന്ധുവിനെ ഒളിമ്പിക് സ്വർണത്തിനരികിൽ എത്തിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP