Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീന ഇന്ന് തോൽക്കും! പറയുന്നത് ചില്ലറക്കാരനല്ല; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അഷില്ലസ് പൂച്ചയുടെ പ്രവചനം; മെസിയും സംഘവും നാട്ടിലേക്കെന്ന മാർജാരന്റെ പ്രവചനം ശരിയാകരുതേ എന്ന പ്രാർത്ഥനയിൽ ലോകം

അർജന്റീന ഇന്ന് തോൽക്കും! പറയുന്നത് ചില്ലറക്കാരനല്ല; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അഷില്ലസ് പൂച്ചയുടെ പ്രവചനം; മെസിയും സംഘവും നാട്ടിലേക്കെന്ന മാർജാരന്റെ പ്രവചനം ശരിയാകരുതേ എന്ന പ്രാർത്ഥനയിൽ ലോകം

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: ലോക ഫുട്‌ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്നത്തെ അർജന്റീന നൈജീരിയ മത്സരം കാണാൻ. ജയിച്ചില്ലെങ്കിൽ മെസിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ അർജന്റീന തോൽക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങൾ കൃത്യമായി പ്രവചിച്ച അഷില്ലസ് എന്ന ബധിരൻ പൂച്ച.

കുറച്ച് നേരം അർജനറീനയുടെ പതാക വെച്ചിരുന്ന പാത്രത്തിലേക്ക് കുറച്ച് നേരം നോക്കി നിന്ന ശേഷം ആഫ്രിക്കൻ രാജ്യത്തിന്റെ പതാക വെച്ച പാത്രത്തിൽ നിന്നും ആഹാരം കഴിക്കുകയായിരുന്നു. തുടർന്ന് വലിയ ദീർഘനിശ്വാസത്തിന് ശേഷമാണ് ക്യാമറകൾ പൂച്ചക്കുട്ടിയെ ക്ലിക്ക് ചെയ്തത്. അർജന്ഞരീനയുടെ ഇപ്പോഴത്തെ കളി നന്നായി വിലയിരുത്തിയ ശേഷമായിരിക്കണം പൂച്ച നൈജീരിയയെ തെരഞ്ഞെടുത്തത്.കഴിഞ്ഞ വർഷത്തെ കോൺഫഡറേഷൻസ് കപ്പിലും അഷില്ലസ് കൃത്യമായി പ്രവചനം നടത്തിയിരുന്നു.

ഈ ലോകകപ്പിൽ ഇത് വരെ അഷില്ലസ് നടത്തിയ ഒരു പ്രവചനവും തെറ്റിയിട്ടില്ലെന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. നാല് മത്സരങ്ങളാണ് ഈ വർഷം ഇത് വരെ അഷില്ലസ് പ്രവചനം നടത്തിയത് എല്ലാ പ്രവചനവും കൃത്യമായിരുന്നുതാനും. അതൊടൊപ്പം തന്നെ ചരിത്രവും അർഝന്റീനയുടെ ഫോമും എല്ലാം തിരിച്ചടിയാണ്. ഒൻപത് തവണ നൈജീരിയയുമായി ആൽബിസെലസ്റ്റുകൾ ഏറ്റ് മുട്ടിയപ്പോൾ തോൽവി അറിഞ്ഞത് 2 തവണ മാത്രമാണ്. രണ്ട് മത്സരവും തോറ്റത് റഷ്യയിൽ വച്ചാണ് എന്നതാണ് ആരാധകരുടെ ബിപി കൂട്ടുന്ന മറ്റൊരു വസ്തുത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP