Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പ് പ്രീക്വാർട്ടറിൽ മെസിയും സംഘവും നാളെ ഫ്രാൻസിനെതിരെ; മികച്ച താരനിരയുണ്ടായിട്ടും തിളങ്ങാനാകാതെ വിയർത്ത് ഫ്രാൻസ്; പുറത്താകലിന്റെ വക്കിൽ നിന്നും ഉയർത്തെഴുനേറ്റ ആത്മവിശ്വാസത്തിൽ മെസിപ്പട; കൂടുതൽ ഒത്തിണക്കത്തോടെയുള്ള കളിയും പ്രതിരോധത്തിലെ പോരായ്മകളും പരിഹരിച്ചാൽ അർജന്റീന പൊളിക്കും

ലോകകപ്പ് പ്രീക്വാർട്ടറിൽ മെസിയും സംഘവും നാളെ ഫ്രാൻസിനെതിരെ; മികച്ച താരനിരയുണ്ടായിട്ടും തിളങ്ങാനാകാതെ വിയർത്ത് ഫ്രാൻസ്; പുറത്താകലിന്റെ വക്കിൽ നിന്നും ഉയർത്തെഴുനേറ്റ ആത്മവിശ്വാസത്തിൽ മെസിപ്പട; കൂടുതൽ ഒത്തിണക്കത്തോടെയുള്ള കളിയും പ്രതിരോധത്തിലെ പോരായ്മകളും പരിഹരിച്ചാൽ അർജന്റീന പൊളിക്കും

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ച് കഴിഞ്ഞു. ഇനി നോക്കൗട്ടുകളുടെ കളിയാണ്. റൗണ്ട് ഓഫ് 16 അതവാ പ്രീക്വാർട്ടർ നാളെ മുതൽ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ അർജന്റീന ഫ്രാൻസിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കാണ് കിക്കോഫ്. പ്രവചനങ്ങളും മുൻവിധികളും അമ്പേ പാളുന്ന റഷ്യൻ ലോകകപ്പിൽ നാളത്തെ മത്സരത്തിൽ ആര് ജയിക്കും എന്ന് പ്രവചിക്കുക വയ്യ. ആരാധക പിന്തുണയിലും പ്രാർത്ഥനകളുടെ കാര്യത്തിലും അർജന്റീന ഒരു പടി മുന്നിലാണ്. എന്നാൽ യുവത്വത്തിന്റെ പ്രസരിപ്പുമായി കളത്തിലിറങ്ങുന്ന ഫ്രാൻസിനെ പൂട്ടുക അത്ര എളുപ്പമാകില്ല മെസിപ്പടയ്ക്ക്.

വിരസമായ സമനിലകളുടെ കാഴ്ച ഇല്ലെന്നതിനാൽ തന്നെ ഓരോ പോരാട്ടവും കടുക്കുമെന്ന് ഉറപ്പാണ്. പ്രീക്വാർട്ടറിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരമായി ഇത് മാറാനാണ് സാധ്യത കൂടുതൽ. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ അർജന്റീനയ്ക്ക ഇപ്പോഴും ഒരു ദുസ്വപ്‌നമായി അവശേഷിക്കുകയാണ്. എന്നാൽ നൈജീരിയക്ക് എതിരെ ആവേശ ജയം നേടിയതോടെ അർജന്റീന അപകടകാരികളാണെന്ന് ഫ്രാൻസിന് നന്നായി അറിയാം. ആദ്യ മത്സരത്തിൽ ഐസ്‌ലാൻഡിനോട് സമനിലയും രണ്ടാം മത്സത്തിൽ ക്രൊയേഷ്യയോട് തോൽവിയും വഴങ്ങിയ അർജന്റീനയ്ക്ക് നൈജീരിയക്കെതിരായ മത്സരത്തോടെയാണ് ലോകകപ്പ് തുടങ്ങുന്നതെന്ന് കോച്ച് സാമ്പോളി പരഞ്ഞിരുന്നു.

പരിശീലകന്റെ വാക്കുകൾ ശരിയാണെന്ന് തോന്നിപ്പിക്കുന്നത് തന്നെയായിരുന്നു കളത്തിലെ അവരുടെ പ്രകടനവും. പ്രതാപകാലത്തെ നിഴൽ മാത്രമാണെങ്കിലും അർജന്റീന ഒരു ടീമായി കളിച്ചതിന്റെ കൂടി ഫലമായിരുന്നു ആ വിജയം. ഇടവേളയിൽ നായകൻ മെസി ടീമിനെ ഒന്നാകെ ഉത്തേജിപ്പിക്കുന്ന കാഴ്ചയും കാണാമായിരുന്നു. സമനില ഗോൾ വഴങ്ങിയിട്ടും ടീം ജയിച്ച് കയറിയത് മെസി പകർന്ന ഊർജമായിരുന്നുവെന്ന് ഗോൾ സ്‌കോറർ മാർക്കസ് റൊഹു പറഞ്ഞതോടെ മെസിയുടെ നായക മികവും ആത്മവിശ്വാസത്തിലേക്ക് എത്തി കഴിഞ്ഞു.

മറുവശത്ത് ഫ്രാൻസ് താരസമ്പന്നമാണെങ്കിലും ഇനിയും ഒത്തിണക്കത്തോടെ കളിച്ച് തുടങ്ങിയിട്ടില്ല. താരതമേന്യ ദുർബലരായ മറ്റ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും ഫ്രെഞ്ച് പട കഷ്ടിച്ച് ഒന്നാം സ്ഥാനം നേടുകയായിരുന്നു.കീരീട സാധ്യത കൽപ്പിക്കപ്പെട്ട ടീമായിരുന്നെങ്കിലും അതിനെ ന്യായീകരിക്കുന്ന പ്രകടനമല്ല ഫ്രാൻസിൽ നി്‌നനും ഉണ്ടായത്. മത്സരത്തിന്റെ മറ്റൊരു സവിശേഷത അർജന്റീനയുടെ മുപ്പത്കാർ ഫ്രാൻസിന്റെ ഇരുപത്കാരെ നേരിടുന്നുവെന്നതാണ്.

ലോകകപ്പിൽ കളിക്കാനെത്തിയ ടീമുകളിൽ പ്രായം കൊണ്ടു നാലാം സ്ഥാനത്താണു അർജന്റീന. ടീമിന്റെ ശരാശരി പ്രായം 29 വർഷവും മൂന്നു മാസവും. റഷ്യയിൽ പന്തുതട്ടുന്ന ടീമിലെ മുന്നേറ്റ നിരയിലെ നാലിൽ മൂന്നു പേരും മുപ്പതു പിന്നിട്ടവർ. മുപ്പത്തിയൊന്നുകാരനായ മെസ്സിയും മുപ്പതുകാരായ ഹിഗ്വയ്‌നും അഗ്വീറോയും. ടീമിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ ഗോളി വില്ലി കബല്ലെറോയാണ് പ്രായം 36. തൊട്ടു പിന്നിൽ മുപ്പത്തിനാലു വയസുള്ള മധ്യനിരക്കാരൻ മഷരാനോ. ഇരുപത്തിമൂന്നംഗ ടീമിലെ 15 കളിക്കാർക്കു മുപ്പതോ അതിനു മുകളിലും പ്രായം

എതിരാളികളായ ഫ്രാൻസിന്റെ കാര്യം തീർത്തും വ്യത്യസ്തം. പ്രായം കുറഞ്ഞ ടീമുകളിൽ ഇംഗ്ലണ്ടിനൊപ്പം രണ്ടാം സ്ഥാനത്താണു ഫ്രാൻസ്. ശരാശരി പ്രായം 26 വയസ്സ്. സൂപ്പർ താരം പോഗ്ബയ്ക്ക് 25 വയസ്സ്. മുപ്പത്തിമൂന്നുകാരൻ ഗോളി സ്റ്റീവ് മാൻഡൻെഡയാണു ടീമിലെ പ്രായം കൂടിയ കളിക്കാരൻ. മിന്നും ഫോമിലുള്ള പത്തൊൻപതുകാരൻ എംബാപ്പെ ടീമിലെ ഇളമുറക്കാരൻ. ഇരുപത്തിമൂന്നു കളിക്കാരിൽ മുപ്പതു കഴിഞ്ഞവർ 7 പേർ മാത്രം. യുവത്വത്തിന്റെ പ്രസരിപ്പും അവേശവും കൂടുതലുള്ള ഫ്രാൻസ് പരാജയമറിയാതെ സി ഗ്രൂപ്പ് ചാംപ്യന്മാരായാണു പ്രീക്വാർട്ടറിലെത്തിയത്.

ഗ്രൂപ്പ് ഡിയിൽ നിന്നും ഭാഗ്യത്തിന്റെകൂടി പിൻബലത്തോടെയെത്തുന്ന അർജന്റീനയ്ക്കും പ്രതീക്ഷ വയ്ക്കാം. അവസാന ഗ്രൂപ്പ് മത്സരത്തിൽ അവർ മലർത്തിയടിച്ചതു ലോകകപ്പിലെ ഏറ്റവും യുവടീമിനെയാണ്. കളിക്കാരുടെ ശരാശരി പ്രായം 25 വയസ്സും ഒൻപതു മാസവുമുള്ള നൈജീരിയയെ. നൈജീരിയയല്ല ഫ്രാൻസ് എങ്കിലും മെസിയെ പോലൊരു ഇതിഹാസ താരത്തിന്റെ ടീമിനെ പ്രായം കൊണ്ടു വിലയിരുത്താനാവില്ല, ഗോൾകീപ്പറായി കബല്ലെറോയ്ക്ക് പകരമെത്തിയ ഫ്രാങ്ക് അർമാനി തന്റെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചതും അർജന്റീനയുടെ ആത്മവിശ്വാസം വർധിപ്പിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP