Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഷ്യാകപ്പിൽ വീണ്ടും ഇന്ത്യാ പക്കിസ്ഥാൻ പോര്; സൂപ്പർ ഫോർ പോരാട്ടത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു

എഷ്യാകപ്പിൽ വീണ്ടും ഇന്ത്യാ പക്കിസ്ഥാൻ പോര്; സൂപ്പർ ഫോർ പോരാട്ടത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു

അബുദാബി: എഷ്യാ കപ്പിൽ പ്രാഥമിക റൗണ്ടിലെ പോരട്ടത്തിന് ശേഷം സൂപ്പർ ഫോറിൽ ഇന്ത്യ വീണ്ടും പാക്കിസ്ഥാനെതിരെ. ടോസ് നേടിയ പാക്കിസ്ഥാനു ബാറ്റിങ് തെരഞ്ഞെടുത്തു.ടോസ് നേടിയ പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ നേരിട്ട ടീമിൽനിന്നു മാറ്റമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരേ ഇറങ്ങുന്നത്. അതേസമയം, പാക്കിസ്ഥാൻ കഴിഞ്ഞ മത്സരത്തിലെ ടീമിൽനിന്നു രണ്ടു മാറ്റങ്ങൾ വരുത്തി. ഹാരിസ് സൊഹയ്‌ലിനു പകരം ഷദാബ് ഖാനും ഉസ്മാൻ ഖാനു പകരം മുഹമ്മദ് ആമിറും ടീമിൽ ഇടംപിടിച്ചു.

ടൂർണമെന്റിലെ മത്സരങ്ങൾ എല്ലാം വിജയിച്ചാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP