Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ അട്ടിമറി ഭീഷണി ഉയർത്തി ഹോങ്കോങ്; ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ ഹോങ്കോങിന് 286 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഹോങ്കോങിന് തകർപ്പൻ തുടക്കം; വിക്കറ്റ് നഷ്ടമില്ലാതെ സ്‌കോർ 120 കടന്നു; ഇന്ത്യക്കായി ശിഖർ ധവാന് തകർപ്പൻ സെഞ്ച്വറി; മുന്നൂറിന് മുകളിലേക്ക് കുതിച്ച ഇന്ത്യയെ തടഞ്ഞത് അവസാന ഓവറുകളിലെ ഹോങ്കോങ് ബൗളിങ് മികവ്

ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ അട്ടിമറി ഭീഷണി ഉയർത്തി ഹോങ്കോങ്; ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ ഹോങ്കോങിന് 286 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഹോങ്കോങിന് തകർപ്പൻ തുടക്കം; വിക്കറ്റ് നഷ്ടമില്ലാതെ സ്‌കോർ 120 കടന്നു; ഇന്ത്യക്കായി ശിഖർ ധവാന് തകർപ്പൻ സെഞ്ച്വറി; മുന്നൂറിന് മുകളിലേക്ക് കുതിച്ച ഇന്ത്യയെ തടഞ്ഞത് അവസാന ഓവറുകളിലെ ഹോങ്കോങ് ബൗളിങ് മികവ്

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഹോങ്കോങിന് 286 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഹോങ്കോങ് ഇന്ത്യയെ വിറപ്പിക്കുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 22 ഓവർ പിന്നിടുമ്പോൾ 121 റൺസ് എന്ന നിലയിലാണ് അവർ. ലോക രണ്ടാം നമ്പർ ടീമായ ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിക്കുകയാണ് അവർ.അർധ സെഞ്ച്വറി നേടിയ നിസാകാത് ഖാൻ (70) അൻഷുമാൻ റാത്ത് (43) എന്നിവരാണ് ക്രീസിൽ

.സെഞ്ചുറി നേടിയ ശിഖർ ധവാന്റെ മികവിൽ ആണ് ഇന്ത്യ മികച്ച സ്‌കോർ നേടിയത്. എന്നാൽ ഒരവസരത്തിൽ മുന്നൂറിന് മുകളിൽ ഇന്ത്യ സ്‌കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ സ്‌കോറിങ് നിരക്ക് കുറയുകയായിരുന്നു.105 പന്തിൽ 13 ഫോറിന്റെ അകമ്പടിയോടെയാണ് ധവാൻ സെഞ്ചുറി പൂർത്തിയാക്കിയത്. ധവാന്റെ കരിയറിലെ 14-ാം ഏകദിന സെഞ്ചുറിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ഇന്ത്യക്ക് 45 റൺസിൽ ആദ്യ വിക്കറ്റ് പോയി. 23 റൺസെടുത്ത രോഹിത് ശർമ്മയെ എഹ്‌സാൻ ഖാൻ പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ അമ്പാട്ടി റായിഡു, ശിഖർ ധവാന് മികച്ച പങ്കാളിയായി. ഇരുവരും രണ്ടാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 70 പന്തിൽ മൂന്ന് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 60 റൺസെടുത്ത റായിഡുവിനെ എഹ്‌സാൻ നവാസ് പുറത്താക്കി. ഹോങ്കോങിന് വേണ്ടി നിചിത് ഷാ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. എഹ്ഷാൻ ഖാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP