Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമങ്ങളോടും ആരാധകരോടും പെരുമാറുമ്പോൾ ശ്രദ്ധ വേണം; പെരുമാറ്റത്തിൽ എളിമ കാണിക്കാനും ശ്രദ്ധിക്കണം; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് താക്കീതുമായി ബിസിസിഐ

മാധ്യമങ്ങളോടും ആരാധകരോടും പെരുമാറുമ്പോൾ ശ്രദ്ധ വേണം; പെരുമാറ്റത്തിൽ എളിമ കാണിക്കാനും ശ്രദ്ധിക്കണം; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് താക്കീതുമായി ബിസിസിഐ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോലിക്ക് താക്കീതുമായി ബിസിസിഐ. കുറച്ചുകൂടി പക്വതയോടെ പെരുമാറണം എന്നാണ് കോലിക്ക് ബിസിസിഐ നൽകുന്ന നിർദ്ദേശം. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങിനെക്കാള് ഇഷ്ടം ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റെയും ബാറ്റ്‌സ്മാന്മാരെയാണെന്ന് പറഞ്ഞ ആരാധകനോട് ഇന്ത്യവിട്ടുപോകാൻ പറഞ്ഞ ക്യാപ്റ്റന്റെ വാക്കുകൾ ഏറെ വിമർശനത്തിന് വിധേയമായിരുന്നു. മറ്റ് രാജ്യങ്ങളുടെ താരങ്ങളെ ആരാധിക്കുന്നവര് ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല എന്നായിരുന്നു കോലിയുടെ മറുപടി. ഇതിന് കോലി മുൻപ് വിദേശ രാജ്യങ്ങലിലെ ടെന്നീസ് താരങ്ങളേയും ക്രിക്കറ്റ് താരങ്ങളേയും പുകഴ്‌ത്തിയും പിന്തുണച്ചും ഇട്ട പോസ്റ്റുകൾ ഷെയർ ചെയ്ത് ആദ്യം കോലി രാജ്യം വിട്ട് പോണം എന്നായിരുന്നു ആരാധകർ തിരിച്ചടിച്ചത്.

ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെന്നു പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട വിരാട് കോലിക്കെതിരേ ബി.സി.സിഐ. സുപ്രീം കോടതി നിയോഗിച്ച ബി.സി.സിഐയുടെ ഇടക്കാല ഭരണസമിതി ഈ പെരുമാറ്റത്തിന്റെ പേരിൽ കോലിയെ താക്കീത് ചെയ്തതിരിക്കുകയാണ്.മാധ്യമങ്ങളുമായും പൊതുജനങ്ങളുമായുമുള്ള ഇടപെടലിൽ ശ്രദ്ധ പുലർത്താനും കുറച്ചുകൂടി എളിമയോടുകൂഴി പെരുമാറാനും ബി.സി.സിഐ കോലിക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. വിൻഡീസിനെതിരായ ടി ട്വന്റിയിൽ വിശ്രമം അനുവദിക്കപ്പെട്ട കോലി ഓസീസിനെതിരായ പര്യടനത്തിൽ ടീം നായകനായി തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് യാത്രതിരിക്കും മുമ്പാണ് കോലിയോട് ശ്രദ്ധയോടെ പെരുമാറാൻ ബി.സി.സിഐ നിർദേശിച്ചത്.

30-ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകരുടെ കമന്റുകൾക്ക് മറുപടി പറയവേയാണ് കോലിയുടെ വിവാദ പരാമർശമുണ്ടായത്. ഇന്ത്യൻ ബാറ്റ്സ്മാന്മാരേക്കാൾ തനിക്കിഷ്ടം ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങളുടെ ബാറ്റിങ് കാണാനാണെന്നും വിരാട് കോലി അമിത പ്രാധാന്യം ലഭിച്ച താരമാണെന്നുമായിരുന്നു ആരാധകന്റെ കമന്റ്. കോലിയുടെ ബാറ്റിങ്ങിൽ ഒരു പ്രത്യേകതയുമില്ലെന്നും ഈ ആരാധകൻ കമന്റ് ചെയ്തിരുന്നു. ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെങ്കിൽ രാജ്യം വിട്ടുപോകൂ എന്നാണ് കോലി ഇതിനോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP