Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇഞ്ചോടിഞ്ച് പോരാട്ടം..ആവേശം കൂടിയപ്പോൾ പരുക്കൻ അടവുകളും; എക്‌സ്ട്രാ ടൈമിലെ ഉശിരൻ ഗോളിൽ ഐഎസ്എൽ കിരീടം ചൂടി ബെംഗളൂരു എഫ്‌സി; ഗോവയെ കീഴടക്കിയത് എകപക്ഷീയമായ ഒരുഗോളിന്

ഇഞ്ചോടിഞ്ച് പോരാട്ടം..ആവേശം കൂടിയപ്പോൾ പരുക്കൻ അടവുകളും; എക്‌സ്ട്രാ ടൈമിലെ ഉശിരൻ ഗോളിൽ ഐഎസ്എൽ കിരീടം ചൂടി ബെംഗളൂരു എഫ്‌സി; ഗോവയെ കീഴടക്കിയത് എകപക്ഷീയമായ ഒരുഗോളിന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐഎസ്എൽ കിരീടം ബെംഗളൂരു എഫ്‌സി സ്വന്തമാക്കി. ഫൈനലിൽ എഫ്‌സി ഗോവയെ കീഴടക്കി. ഏകപക്ഷീയമായ ഒരുഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. വിജയഗോൾ എക്‌സ്ട്രാ ടൈമിലായിരുന്നു. മൂന്ന് മിനിറ്റ ്ബാക്കി നിൽക്കെ രാഹുൽ ബെക്കെ ഗോൾ നേടി. ഐഎസ്എല്ലിൽ ബെംഗളൂരുവിന്റെ ആദ്യകിരീടമാണിത്. ഗോവ ഫൈനലിൽ തോൽക്കുന്നത് രണ്ടാം തവണയാണ്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗോവ കീഴടങ്ങിയത്.

നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. 116 ാം മിനിറ്റിലാണ് ബെംഗളൂരുവിന്റെ വിജയഗോൾ വന്നത്. മനോഹരമായ ഹെഡറിലൂടെയായിരുന്നു ബെക്കെയുടെ ഗോൾ. പന്തടക്കത്തിൽ ഗോവ മുൻപന്തിയിലായിരുന്നെങ്കിലും, മികച്ച ഗോളവസരങ്ങൾ ബെംഗളൂരുവിനായിരുന്നു. ആവേശം കൂടിയപ്പോൾ ഇടയ്ക്ക് കളി പരുക്കനാവുകയും ചെയ്തു. ഇരുടീമുകളിലും രണ്ടുപേർക്കുവീതം മഞ്ഞകാർഡ് കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP