Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്ഷകനായി കുട്ടിഞ്ഞോ... വിജയമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ വലകുലുക്കി നെയ്മറും; 90 മിനിറ്റും തകരാത്ത കോസ്‌റ്റോറിക്കൻ പ്രതിരോധം തകർന്നത് ഇഞ്ച്വറി ടൈമിൽ; രണ്ട് ഗോളുകളുടെ വിജയത്തോടെ നിർണായക പോരാട്ടത്തിൽ മാനംകാത്ത് കാനറികൾ; വിജയത്തോടെ പ്രീ കോർട്ടർ സാധ്യത വർദ്ധിപ്പിച്ചു മഞ്ഞപ്പട; അർജന്റീനക്ക് പിഴച്ചിടത്ത് ടീം വർക്കിൽ നേട്ടം കൊയ്ത് ബ്രസീൽ

രക്ഷകനായി കുട്ടിഞ്ഞോ... വിജയമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ വലകുലുക്കി നെയ്മറും; 90 മിനിറ്റും തകരാത്ത കോസ്‌റ്റോറിക്കൻ പ്രതിരോധം തകർന്നത് ഇഞ്ച്വറി ടൈമിൽ; രണ്ട് ഗോളുകളുടെ വിജയത്തോടെ നിർണായക പോരാട്ടത്തിൽ മാനംകാത്ത് കാനറികൾ; വിജയത്തോടെ പ്രീ കോർട്ടർ സാധ്യത വർദ്ധിപ്പിച്ചു മഞ്ഞപ്പട; അർജന്റീനക്ക് പിഴച്ചിടത്ത് ടീം വർക്കിൽ നേട്ടം കൊയ്ത് ബ്രസീൽ

സ്പോർട്സ് ഡെസ്‌ക്

സെന്റ് പീറ്റേഴ്സ്ബർഗ്: ലോകകപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിന് ഇരട്ട ഗോൾ വിജയം. 90 മിനിറ്റും ഗോൾ വഴങ്ങാതെ കാവൽ നിന്ന കോസ്‌റ്റോറിക്കൻ ഗോളി കൈലർ നവാസിന്റെ കാലുകൾക്കിടയിലൂടെ ഫിലിപ്പ് കുട്ടീഞ്ഞോ ഒടുവിൽ മത്സരത്തിൽ ബ്രസീലിനെ മുന്നിലെത്തിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ആയിരുന്നു ബ്രസീലിന്് ഭാഗ്യം കൊണ്ടുവന്ന ആദ്യ ഗോൾ പിറന്നത്. ഇതിന് പിന്നാലെ വിജയിക്കുമെന്ന ആത്മവിശ്വാസം ലഭിച്ചതോടെ നെയ്മറുടെ ബൂട്ടിൽ നിന്നും ഗോൾപിറന്നു. അധിക സമയത്ത് ലീഡ് വീണ്ടും ഉയർത്താൻ സുവർണാവസരം ലഭിച്ചെങ്കിലും നെയ്മർ വീണ്ടും പന്ത് പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷം ചിന്നിചിതറിയ കോസ്റ്റാറിക്കൻ ഗോൾ മുഖത്ത് നെയ്മർ നിറയൊഴിച്ചു പട്ടിക പൂർണം.

അർജന്റീനയ്ക്ക് ഇന്നലെ സംഭവിച്ചത് ബ്രസീലിന് സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു കാനറികളുടെ ആരാധക കൂട്ടം. മത്സരം 90 മിനിറ്റ് പിന്നിടുമ്പോൾ കടുത്ത ആശങ്കയിലായിരുന്നു കാനറികളുടെ ആരാധകർ. മികച്ച മുന്നേറ്റം നിരവധി തവണ ബ്രസീൽ കളിക്കാൻ നടത്തിയെങ്കിലും ഗോളടിക്കാൻ സാധിക്കാതെ പോകുകയായിരുന്നു. ഈ ക്ഷീണം തീർത്തുകൊണ്ടാണ് മത്സരത്തിന്റെ 90ാം മിനിറ്റിൽ കുട്ടിഞ്ഞോയുടെ കാലിൽ നിന്നും ഗോൾ പിറന്നത്. ഇതോടെ അതുവരെ ആശങ്കയിലായിരുന്ന ബ്രസീൽ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലായി.

ബ്രസീൽ കരുതലോടെ കളിക്കുകയും കോസ്റ്റാറിക്കൻ ഡിഫൻസും വിഷേഷിച്ച് അവരുടെ ഗോൾ കീപ്പർ കൈലർ നവാസിന്റെ അവസോരിചിത ഇടപെടലുകളും ആദ്യ പകുതിയിൽ വല കുലുങ്ങാതെ കാത്തു. ഈ ലോകകപ്പിൽ വമ്പന്മാർക്കെതിരെ എല്ലാ ചെറു ടീമുകളും പുറത്തെടുത്ത അടവ് തന്നെയാണ് കോസ്റ്റാറിക്കയും പുറത്തെടുത്തത്. പ്രതിരോധം അത് നന്നായി ചെയ്യുക. അവസരം ലഭിക്കുമ്പോൾ പ്രത്യാക്രമം നടത്തുക. എന്നാൽ നന്നായി പ്രതിരോധിച്ചെങ്കിലും നല്ല നീക്കങ്ങൾ പ്രത്യാക്രമണത്തിലൂടെ നടത്താൻ കോസ്റ്റാറിക്കക്കാർക്ക് കഴിഞ്ഞ്ല്ല.

മറുവശത്ത് ബ്രസീല് നിരന്തരം കോസ്റ്റാറിക്ക ഗോൾ മുഖത്ത് അപകടം വിതച്ച് കൊണ്ടിരുന്നു. പ്രതിരോധം പലപ്പോഴും പരാജയപ്പെടുമെനന് തോന്നിച്ചെങ്കിലും നവാസിനെ കീഴടക്കാൻ ബ്രസീലിയൻ പടക്കുതിരകൾക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഒന്നാം പകുതിയിൽ ഗോളടിക്കാൻ നെയ്മർക്കും കൂട്ടർക്കും കഴിഞ്ഞില്ല. അപകടസാധ്യത മുന്നിൽ കണ്ട കോസ്റ്ററീക്ക യാതൊരു റിസ്‌ക്കിനും തയ്യാറായില്ല.

ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയവർക്ക് പ്രീക്വാർട്ടറിലേയ്ക്ക് മുന്നേറാൻ ജയം വേണം.കുട്ടീന്യോയും വില്ല്യനും മാഴ്സലോയുമെല്ലാം താളം കണ്ടെത്താൻ വിഷമിക്കുന്നതാണ് ആദ്യ നാൽപത്തിയഞ്ച് മിനിറ്റുകളിൽ കണ്ടത്. ദിശതെറ്റിയെത്തുന്ന ചില ക്രോസുകൾ മാത്രമായിരുന്നു ഇതിന് അപവാദം. 72ാം മിനിറ്റിൽ മുന്നിൽ ഗോൾകീപ്പർ മാത്രം നിൽക്കുമ്പോൾ ലഭിച്ച സുവർണാവസരം നെയ്മർ ക്രോസ്ബോറിന് മുകളിലൂടെ പറത്തി വിട്ടപ്പോൾ സ്‌കോർ നിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.81ാം മിനിറ്റിറ്റിൽ നെയ്മർക്ക് മഞ്ഞ കാർഡും ലഭിച്ചു.

മത്സരത്തിൽ ബ്രസീലാണ് എല്ലാത്തരത്തിലും മികവ് പുറത്തെടുത്തത്. ഇരുപകുതികളിലുമായി ബ്രസീലിനെത്തേടി നിരവധി അവസരങ്ങൾ എത്തിയെങ്കിലും മുതലാക്കാനായില്ല. ബ്രസീൽ താരം ഗബ്രിയേൽ ജീസസ് കോസ്റ്ററിക്കൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 79ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിൽ നെയ്മറിനെ വീഴ്‌ത്തിയത് വിഡിയോ പരിശോധനയിൽ ഫൗളല്ലെന്ന് തെളിഞ്ഞു. സൂപ്പർ ഗോളി കെയ്‌ലർ നവാസിന്റെ ഉജ്വല ഫോമാണ് ബ്രസീലിനെ കുഴക്കിയത്. കോസ്റ്ററിക്കൻ പ്രതിരോധം മറികടന്നാലും നവാസിനെ കീഴടക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി.

ഒന്നാം പകുതിക്ക് ശേഷം കോസ്റ്ററിക്കൻ ഗോൾ മുഖത്ത് ബ്രസീൽ മുന്നേറ്റ നിര ഏതു നിമിഷവും വല കുലുക്കുമെന്ന നിലയിൽ കളിച്ചെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചിരുന്നു. ഇതിനിടെ വില്യന് പകരം ഡീഗോ കോസ്റ്റ കളത്തിലിറങ്ങി. ബ്രസീൽ തുടർച്ചയായി ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം വീഴാത്ത സ്ഥിതിയായിരുന്നു. മാഴ്‌സലോ-ഗ്രബിയേൽ ജീസസ്- നെയ്മർ- കൗട്ടീന്യോ എന്നിവർ തുടർച്ചയായി കോസ്റ്ററിക്കൻ ഗോൾമുഖത്ത് വട്ടമിട്ടു പറന്നു. ആദ്യ 20 മിനിറ്റിൽ 70 ശതമാനം പന്തും ബ്രസീലാണ് കൈവശം വെച്ചത്. ബ്രസീലിനെത്തേടി നിരവധി ഫ്രീക്കിക്കുകൾ വന്നു. കിക്കെടുത്ത നെയ്മറിന് ഫലപ്രദമായി ഗോളിലെത്തിക്കാനായില്ല.

ആദ്യ കളിയിൽ ലീഡെടുത്തിട്ടും സ്വിറ്റ്‌സർലൻഡിനെതിരെ ബ്രസീൽ 1-1 സമനില വഴങ്ങിയിരുന്നു. ഫിലിപെ കൗടീന്യോയുടെ മനോഹര ഗോൾ മാത്രമായിരുന്നു മത്സരത്തിൽ ബ്രസീലിന് ഓർക്കാനുണ്ടായിരുന്നത്. സൂപ്പർ താരം നെയ്മർ വേണ്ടത്ര തിളങ്ങാതിരുന്ന കളിയിൽ സെൻട്രൽ സ്‌ട്രൈക്കറായി കളിച്ച ഗബ്രിയേൽ ജീസസ് അമ്പേ നിറംമങ്ങിയത് ടീമിന് തിരിച്ചടിയാവുകയും ചെയ്തു. എന്തായാലും രണ്ടാം മത്സരത്തിൽ അവസരത്തിനൊത്ത് താരങ്ങൾ ഉയർന്നതോടെ ബ്രസീൽ വിജയവഴിയിൽ എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP