Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന്റെ ലോകകപ്പ് പ്രവചനം; അർജന്റീനയ്ക്ക് സാധ്യത കൽപ്പിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ; ഛേത്രി പറയുന്ന നാലു ടീമിൽ നിലവിലെ ചാമ്പ്യന്മാരും; കറുത്ത കുതിരകളാകുന്നത് ഇംഗ്ലണ്ടെന്നും ഛേത്രി

ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന്റെ ലോകകപ്പ് പ്രവചനം; അർജന്റീനയ്ക്ക് സാധ്യത കൽപ്പിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ; ഛേത്രി പറയുന്ന നാലു ടീമിൽ നിലവിലെ ചാമ്പ്യന്മാരും; കറുത്ത കുതിരകളാകുന്നത് ഇംഗ്ലണ്ടെന്നും ഛേത്രി

ഇന്ത്യൻഇതിഹാസമെന്ന വിളിപ്പേര് നേടിയ സുനിൽ ഛേത്രി. പല തവണ ആ പേര് തനിക്കെ ചേരു എന്ന് തെളിയിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കെനിയയും ന്യൂസിലാന്റും ഉൾപ്പടെയുള്ള ടീമുകൾ അണിനിരന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ടൂർണമെന്റിൽ ഛേത്രി സ്വന്തം ടീമിനെ ചുമലിലേറ്റി വിജയത്തിലേക്ക് എത്തിച്ചത്.

മത്സരത്തിൽ മിന്നും ഫോമിൽ പന്തു തട്ടിയ താരം ദശീയ ടീമിനു വേണ്ടി നിലവിൽ കളിക്കുന്ന ഗോൾവേട്ടക്കാരിൽ ഇന്ത്യൻ നായകൻ ഇപ്പോൾ ലയണൽ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. അടുത്ത വർഷം നടക്കുന്ന എഎഫ്സി കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റനും ലോകകപ്പ് ആവേശത്തിലാണ്.

നാല് ടീമുകൾക്കാണ് ഈ ലോകകപ്പിൽ ഛേത്രി സാധ്യത കാണുന്നത്. ജർമനി, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ എന്നിവരിൽ ആരെങ്കിലുമാകും ഇക്കുറി ലോകകപ്പ് ഉയർത്തുകയെന്നാണ് ഛേത്രി വിശ്വസിക്കുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് വ്യക്തമാക്കിയ ഛേത്രി പക്ഷേ അർജന്റീനയ്ക്ക് സാധ്യത കാണുന്നില്ല.

ഇംഗ്ലണ്ടാകും ലോകകപ്പിലെ കറുത്ത കുതിരകളെന്നും ബെൽജിയത്തെ എഴുതിത്ത്ത്ത്തള്ളാനാകില്ലെന്നും ഛേത്രി പ്രവചിക്കുന്നു. ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബാക്കിയുള്ളതെല്ലാം നമുക്ക് കണ്ടറിയാമെന്നും ഇന്ത്യയുടെ ഗോളടി യന്ത്രം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP